scorecardresearch

"കാണുമ്പോൾ സന്തോഷവും സങ്കടവും തോനുന്നു"; വിണ്ണിലെ ഓണാഘോഷം ഏറ്റെടുത്ത് മലയാളികൾ; വീഡിയോ

"ഇന്നു കണ്ടതിൽ വെച്ച് ഏറ്റവും നല്ല വീഡിയോ" എന്നാണ് കമന്റ് ബോക്സിൽ ഒരാൾ കുറിച്ചത്

"ഇന്നു കണ്ടതിൽ വെച്ച് ഏറ്റവും നല്ല വീഡിയോ" എന്നാണ് കമന്റ് ബോക്സിൽ ഒരാൾ കുറിച്ചത്

author-image
Trends Desk
New Update
Onam From Heaven

എഐ നിർമ്മിത ചിത്രം: ഇൻസ്റ്റഗ്രാം

വി.എസ് അച്യുതാനന്ദൻ, ഉമ്മൻ ചാണ്ടി, കലാഭാവൻ മണി, നെടുമുടി വേണു, കെപിഎസി ലളിത തുടങ്ങി മലയാളികളുടെ മനസ്സ് കീഴടക്കിയ മണ്മറഞ്ഞ അതുല്യ വ്യക്തിത്വങ്ങളെ ഒരുക്കൽക്കൂടി മലയാളികൾക്കു മുന്നിലെത്തിച്ച ഒരു എഐ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. നമ്മെ വിട്ടുപിരിഞ്ഞ ചലച്ചിത്ര താരങ്ങളുടെയും രാഷ്ട്രിയ നേതാക്കളുടെയും ഓണാഘോഷമാണ് എഐ ഉപയോഗിച്ച് സൃഷ്ടിച്ചിരിക്കുന്നത്.

Advertisment

കേരളത്തിന്റെ മുൻ മുഖ്യമന്ത്രിമാരായ വി.എസ് അച്യുതാനന്ദൻ, ഉമ്മൻ ചാണ്ടി ചലച്ചിത്ര താരങ്ങളായ കലാഭാവൻ മണി, നെടുമുടി വേണു, കവിയൂർ പൊന്നമ്മ, സുകുമാരി, ഇന്നസെന്റ്, കെപിഎസി ലളിത, മാമൂക്കോയ, സംവിധായകൻ സിദ്ദിഖ്, കല്പന, കലാഭവൻ നവാസ്, തിലകൻ എന്നിവരെയെല്ലാം ഉൾപ്പെടുത്തിയാണ് മനോഹരമായ വീഡിയോ ഒരുക്കിയിരിക്കുന്നത്.

Also Read: കസവുടുത്ത് തിരുവാതിര കളിച്ചും വള്ളം തുഴഞ്ഞും റോബോട്ടുകൾ; വൈറലായി എഐ ഓണപ്പാട്ട്

Advertisment

സ്വർഗത്തിലെ ഓണം എന്ന ക്യാപ്ഷനോടെ പങ്കുവച്ച വീഡിയോ 3 മില്യണോളം കാഴ്ചകൾ നേടിയിട്ടുണ്ട്. "aswathy_achu.ai" എന്ന അക്കൗണ്ടാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ധാരാളം കമന്റുകളും വീഡിയോയ്ക്കുണ്ട്.

Also Read: ഏയ് ചേട്ടാ, അവനെ കൂടി കൊണ്ട് പോകൂ; ടിക്കറ്റെടുത്തില്ലെന്ന് പറഞ്ഞ് ഇറക്കി വിട്ട് ക്രൂരത

"കാണുമ്പോൾ സന്തോഷവും സങ്കടവും തോനുന്നു", എന്നാണ് ഒരാൾ കമന്റ് ബോക്സിൽ കുറിച്ചത്. "മരിച്ചുപോയ വരെ ചിരിച്ച മുഖത്തോടെ വീണ്ടും കാണാൻ സാധിച്ചതിൽ വളരെയധികം സന്തോഷം", "കാണുമ്പോൾ ഇവരൊന്നും ഇവിടെ നിന്ന് പോയി എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല", "കണ്ടുവളര്‍ന്ന ഒരുയുഗം തന്നെ ഇപ്പൊ ഇല്ല", "ഇത്തവണത്തെ ഓണം ഇവർ കൊണ്ടുപോയി", "ഇന്നു കണ്ടതിൽ വെച്ച് ഏറ്റവും നല്ല വീഡിയോ", എന്നിങ്ങനെയാണ് കമന്റുകളിൽ ചിലത്.

Read More:'ഇജ്ജ് സുലൈമാനല്ല ഹനുമാനാണ്;' സ്രാവിനെയും തോളിലിട്ടുള്ള ആ വരവ് കണ്ടോ?

Viral Video Viral Artificial Intelligence Onam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: