scorecardresearch

'B' എഴുതാനാണ് ശ്രമം; ലെ കുഞ്ഞാവ: എനിക്ക് ഈ പ്രഷർ താങ്ങാനാവുന്നില്ല!

Viral video of Kerala kid: അധ്യാപികയ്ക്ക് അടുത്തിരുന്ന് B എഴുതാൻ പഠിക്കുകയാണ് കുരുന്ന്. 1 എന്ന് എഴുതിയിട്ട് അതിനോട് ചേർന്ന് 3 എഴുതാനാണ് അധ്യാപിക പറഞ്ഞുകൊടുക്കുന്നത്

Viral video of Kerala kid: അധ്യാപികയ്ക്ക് അടുത്തിരുന്ന് B എഴുതാൻ പഠിക്കുകയാണ് കുരുന്ന്. 1 എന്ന് എഴുതിയിട്ട് അതിനോട് ചേർന്ന് 3 എഴുതാനാണ് അധ്യാപിക പറഞ്ഞുകൊടുക്കുന്നത്

author-image
Trends Desk
New Update
Kid trying to write B viral video

Screengrab

കുട്ടിക്കുരുന്നുകളെ അക്ഷരങ്ങൾ എഴുതി പഠിപ്പിക്കുക എന്നത് അത്ര എളുപ്പമല്ല. ഇവിടെ ഒരു കുരുന്ന് B എഴുതാൻ പ്രയാസപ്പെടുകയാണ്.   സങ്കടം അടക്കാനാവാതെ വിതുമ്പിക്കൊണ്ട് 'എനിക്ക് മുട്ടിക്കാനാവുന്നില്ല' എന്ന് കുരുന്ന് പറയുമ്പോൾ ചിരിക്കണോ അതോ ആ കുരുന്ന് കടന്ന് പോകുന്ന സമ്മർദാവസ്ഥ ഓർത്ത് ആശങ്കപ്പെടണോ? 

Advertisment

അധ്യാപികയ്ക്ക് അടുത്തിരുന്ന് B എഴുതാൻ പഠിക്കുകയാണ് കുരുന്ന്. 1 എന്ന് എഴുതിയിട്ട് അതിനോട് ചേർന്ന് 3 എഴുതാനാണ് അധ്യാപിക പറഞ്ഞുകൊടുക്കുന്നത്. 1 വളരെ കൃത്യമായി കുരുന്ന് എഴുതുന്നുണ്ട്. എന്നാൽ പിന്നെയാണ് പ്രശ്നം. 

Also Read: "25 കൊല്ലം മുൻപ് അടിച്ചുമാറ്റിയ മണി തിരിച്ചു തരാൻ വന്നതാണേ"; വിഡിയോ വൈറൽ

മുട്ടിക്ക് എന്ന് ടീച്ചർ പറയുമ്പോൾ മുട്ടിക്കണോ? മുട്ടിക്കാം എന്നാണ് കരഞ്ഞുകൊണ്ട് ആള് പറയുന്നത്. എന്നാൽ മുട്ടിക്കാൻ വേണ്ടി വരയ്ക്കുന്നത് ഇന്ത്യയുടെ ഏതെങ്കിലും സംസ്ഥാനമാണോ എന്ന് നമുക്ക് സംശയം തോന്നിപ്പോകും. എന്തായാലും B എഴുതാനുള്ള ഈ കുരുന്നിന്റെ ശ്രമം ഇന്റർനെറ്റിൽ വൈറലായിരുന്നു. 

Advertisment

Also Read: 'എന്റെ പിള്ളേരെ തൊടുന്നോടാ'; അമ്മയുടെ മരണ മാസ് എൻട്രി

"രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പെടുന്ന പെടാപാട്... ലെ കുഞ്ഞാവ: എനിക്ക് ഈ പ്രഷർ താങ്ങാൻ പറ്റുന്നില്ല...ആ കുട്ടി ഇത്ര പേടിക്കുന്നു എങ്കിൽ ക്യാമറ off അയൽ...ടീച്ചറുടെ സംസാരം കേട്ടിട്ട് എനിക്ക് തന്നെ ടെൻഷൻ ആവുന്നുണ്ട് അപ്പോഴാണ് കൊച്ചിൻ്റെ കാര്യം," ഇങ്ങനെയെല്ലാമാണ് കമന്റുകൾ വരുന്നത്. 

Read More: "കാക്കനാട് അല്ലെ അത്;" കേരളത്തിലെ റോഡിൽ രാജകീയ പ്രൗഡിയിൽ സൈബർ ട്രക്ക്; വീഡിയോ

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: