/indian-express-malayalam/media/media_files/2025/08/01/bhavna-pani-2025-08-01-18-06-05.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
'വെട്ടം' എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ നായികയാണ് ഭാവ്ന പാനി. യഥാർത്ഥ പേര് സുപരിചിതമല്ലെങ്കിലും ഭാവ്നയുടെ തീപ്പെട്ടിക്കൊള്ളി (വീണ) എന്ന പേരു നമ്മൾ അങ്ങനെ മറക്കാനിടയില്ല. ഇപ്പോഴിതാ, മുംബൈ സ്വദേശിയായ ഭാവ്ന പാനിയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.
പാരീസ് യാത്രയുടെ ചിത്രങ്ങളാണ് താരം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചത്. നിരവധി മലയാളികളാണ് ചിത്രത്തിൽ കമന്റുമായെത്തുന്നത്. "പാരീസിൽ അല്ല ലോകത്ത് എവിടെപ്പോയാലും മലയാളികളുടെ തീപ്പെട്ടിക്കൊള്ളി തന്നെ" എന്നാണ് ചിത്രത്തിൽ ഒരാൾ കമന്റു ചെയ്തത്.
Also Read: അധ്യാപകർക്ക് എഴുതാൻ അറിയില്ല; സർക്കാർ സ്കൂളിൽ നിന്ന് ഞെട്ടിക്കുന്ന വിഡിയോ
"താൻ കൊള്ളാലോ തീപ്പെട്ടിക്കൊള്ളി","ഇവിടെ മലയാളികളേ ഉള്ളൂ", "കമൻ്റ് ബോക്സ് മലയാളികൾ തൂക്കി", "വെറുമൊരു പടത്തിൽ മാത്രം അഭിനയിച്ചിട്ടും മലയാളികൾ ഈ നടിയെ മറന്നിട്ടില്ലെങ്കിൽ ഊഹിക്കാമോ ആ പടത്തിന്റെ പവർ. വെട്ടം," എന്നിങ്ങനെയാണ് പോസ്റ്റിലെ കമന്റുകളിൽ ചിലത്.
Also Read: കണ്ണീരടക്കാനാവാതെ ആരാധകൻ; ചേർത്ത് പിടിച്ച് സഞ്ജു; വിഡിയോ വൈറൽ
പരസ്യ ചലച്ചിത്രകാരൻ ഉദയ് ശങ്കർ പാനിയുടെ മകളായ ഭാവ്ന 2001ൽ പുറത്തിറങ്ങിയ തെരേ ലിയേ എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഒഡീസി, കഥക്, ബാലെ നർത്തകി കൂടിയാണ് ഭവ്ന. അഭിനയത്തിൽ സജീവമല്ലെങ്കിലും നൃത്തവേദികളിൽ ഇപ്പോഴും സജീവമാണ് ഭവ്ന. കന്നട, തെലുങ്ക് ചിത്രങ്ങളിലും ശ്രദ്ധേയമായ അഭിനയം കാഴ്ച വച്ച ഭാവ്നയുടെ ആദ്യ മലയാളചിത്രമായിരുന്നു 'വെട്ടം.' പ്രിയദർശന്റെ 'ആനയും മുയലും' എന്ന ചിത്രത്തിലും ഒരു അതിഥിവേഷത്തിൽ ഭാവ്ന എത്തിയിരുന്നു.
Read More: 'B' എഴുതാനാണ് ശ്രമം; ലെ കുഞ്ഞാവ: എനിക്ക് ഈ പ്രഷർ താങ്ങാനാവുന്നില്ല!
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us