/indian-express-malayalam/media/media_files/2025/08/05/uttarakhand-flash-flood-2025-08-05-15-40-05.jpg)
ഉത്തരാഖണ്ഡ് മിന്നൽ പ്രളയം; ഗൂഗിളിൽ തിരഞ്ഞത് ലക്ഷങ്ങൾ
ഒരു ഗ്രാമം അപ്പാടെ ഒലിച്ചുപോയ ഉത്തരാഖണ്ഡിലെ ഉത്തരാകാശി ജില്ലയിലുണ്ടായ മിന്നൽ പ്രളയം രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ചതാണ്. മേഘവിസ്‌ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായവരെ ഇനിയും കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ ഗൂഗിളിലും ഇത് സംബന്ധിച്ചുള്ള വാർത്തകളാണ് ഏറ്റവുമധികം ആളുകൾ തിരഞ്ഞത്.
Also Read:"ഡിഎസ്‌പി ഓൺ ഡ്യൂട്ടി;" അവിശ്വസനീയ ജയത്തിനു പിന്നാലെ ഗൂഗിളിലും താരമായി സിറാജ്
ഗൂഗിളിന്റെ ഔദ്യോഗിക കണക്കനുസരിച്ച് കഴിഞ്ഞ നാലുമണിക്കൂറിൽ ഏകദേശം രണ്ട് ലക്ഷത്തിലധികം ആളുകളാണ് ഉത്തരകാശിയിലെ മിന്നൽ പ്രളയം സംബന്ധിച്ചുള്ള വാർത്തകൾ തിരഞ്ഞത്. മിന്നൽ പ്രളയത്തിന്റെ വീഡിയോ ദൃശ്യം ഉൾപ്പടെയുള്ള വാർത്തകളാണ് ആളുകൾ ഏറ്റവുമധികം തിരഞ്ഞത്. ഇതിനൊപ്പം കാലാവസ്ഥ സംബന്ധിച്ചുള്ള വാർത്തകളും ഗൂഗിളിൽ ആളുകൾ തിരയുന്നുണ്ട്.
Also Read:കലാഭവൻ നവാസിന്റെ അപ്രതീക്ഷിത വിയോഗം; ഗൂഗിളിൽ തിരഞ്ഞത് ലക്ഷങ്ങൾ
ചൊവ്വാഴ്ച ഉച്ചയോടെയാണ് ഉത്തര കാശിയിൽ മേഘവിസ്ഫോടനത്തെ തുടർന്ന മിന്നൽ പ്രളയം ഉണ്ടായത്. മിന്നൽ പ്രളയത്തിൽ ധരാലി എന്ന് ഗ്രാമത്തിൻറെ ഒരുഭാഗം പൂർണമായി ഒലിച്ചുപോയെന്നാണ് റിപ്പോർട്ടുകൾ.
Also Read:ലോകത്തെ ഞെട്ടിച്ച സുനാമി; ഗൂഗിളിൽ തിരഞ്ഞത് ലക്ഷങ്ങൾ
ഘീർഗംഗ നദിയിലൂടെ പ്രളയ ജലം ഒഴുകിയെത്തുകയായിരുന്നു. 60 ലധികം പേരെ കാണാതായതായെന്നാണ് പ്രാഥമിക നിഗമനം. സൈന്യം ഉൾപ്പടെയാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. മേഖലയിലെ കനത്ത മഴയും റോഡ് ഉൾപ്പടെ ഒലിച്ചുപോയതും രക്ഷാ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നു. അതീവ പരിസ്ഥിതി ലോല പ്രദേശമാണ് മിന്നൽ പ്രളയം ഉണ്ടായ ധരാലി.
/filters:format(webp)/indian-express-malayalam/media/media_files/2025/08/05/utharakhand-floods-trends-2025-08-05-15-45-48.jpg)
അതീവ പരിസ്ഥിതി സെൻസിറ്റീവ് സോണിലാണ് ധാരാളി ഉൾപ്പെടുന്നത്. നദിയിലെ ഇടയ്ക്കിടയുള്ള വെള്ളപ്പൊക്കവും സമതലങ്ങളിലെ അനിയന്ത്രിത നിർമ്മാണങ്ങളും പ്രകൃതി ദുരന്തത്തിന് കാരണമായെന്നാണ് വിദ്ഗധർ ചൂണ്ടിക്കാണിക്കുന്നത്. ഗംഗോത്രിക്കും ഉത്തരകാശി പട്ടണത്തിനും ഇടയിലാണ് 4,157 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഭാഗീരഥി പരിസ്ഥിതി സെൻസിറ്റീവ് സോൺ സ്ഥിതി ചെയ്യുന്നത്.
Read More: ജയിൽ ചാടിയതിനുപിന്നാലെ പിടിയിൽ; ഗൂഗിളിൽ ട്രെൻഡിങ്ങായി ഗോവിന്ദച്ചാമി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us