scorecardresearch

Google Trends: "ഡിഎസ്‌പി ഓൺ ഡ്യൂട്ടി;" അവിശ്വസനീയ ജയത്തിനു പിന്നാലെ ഗൂഗിളിലും താരമായി സിറാജ്

ഗൂഗിളിന്റെ കണക്ക് അനുസരിച്ച് അഞ്ചു ലക്ഷത്തിലധികം ആളുകളാണ് സിറാജിനെ ഇന്റർനെറ്റിൽ തിരഞ്ഞത്

ഗൂഗിളിന്റെ കണക്ക് അനുസരിച്ച് അഞ്ചു ലക്ഷത്തിലധികം ആളുകളാണ് സിറാജിനെ ഇന്റർനെറ്റിൽ തിരഞ്ഞത്

author-image
WebDesk
New Update
Mohammed Siraj

ചിത്രം: എക്സ്

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിലെ ഇന്ത്യയുടെ അവിശ്വസനീയ ജയം സോഷ്യൽ മീഡിയയിലടക്കം ആഘോഷമാക്കുകയാണ് ക്രിക്കറ്റ് ആരാധകർ. ട്രോൾ പേജുകളിലും മീമുകളലുമെല്ലാം ഇന്ത്യയുടെ വിജയ ശില്പിയായ പേസർ മുഹമ്മദ് സിറാജ് ആണ് താരം. "ഡിഎസ്‌പി ഓൺ ഡ്യൂട്ടി" എന്ന വാചകത്തോടെ നിരവധി പോസ്റ്റുകളാണ് സൈബറിടത്ത് പ്രത്യക്ഷപ്പെടുന്നത്.

Advertisment

ഇന്ത്യ- ഇംഗ്ലണ്ട് മത്സരത്തിനു ശേഷം ലക്ഷക്കണക്കിന് ക്രിക്കറ്റ് ആരാധകരാണ് സിറാജിനെ തിരഞ്ഞ് ഗൂഗിളിൽ എത്തിയിരിക്കുന്നത്. ഗൂഗിളിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ച് അവസാന മൂന്നു മണിക്കൂറുകളിൽ അഞ്ചു ലക്ഷത്തിലധികം ആളുകളാണ് സിറാജിനെ ഗൂഗിളിൽ തിരഞ്ഞത്. ഗൂഗിൾ ട്രെൻഡ്സിലും സിറാജാണ് മുന്നിൽ.

അതേസമയം, പരമ്പര 3-1ന് സ്വന്തമാക്കുക ലക്ഷ്യമിട്ട് വന്ന ഇംഗ്ലണ്ടിന്റെ സ്വപ്നം തകർത്തത് ഹൃദയം കൊടുത്ത് പന്തെറിഞ്ഞ് മുഹമ്മദ് സിറാജ് അഞ്ച് വിക്കറ്റ് ആണ് പിഴുതത്. അതിൽ മൂന്നും വന്നത് അഞ്ചാം ദിനം. അവസാന വിക്കറ്റ് വീഴുമ്പോൾ ഇംഗ്ലണ്ട് വിജയ ലക്ഷ്യത്തിൽ നിന്ന് ആറ് റൺസ് മാത്രമായിരുന്നു അകലെ.

Also Read: 'പ്രചോദനം ഗൂഗിളിൽ നിന്ന്'; മാജിക് സ്പെല്ലിൽ സിറാജിന്റെ വെളിപ്പെടുത്തൽ

Advertisment

ജോഷ് പുറത്താവുമ്പോൾ 17 റൺസ് ആണ് ഇംഗ്ലണ്ടിന് ജയിക്കാൻ വേണ്ടിയിരുന്നത്. അവരുടെ കയ്യിൽ ഉണ്ടായിരുന്നത് ഒരു വിക്കറ്റും. തോളിന് പരുക്കേറ്റ ക്രിസ് വോക്സിനെ ഒരറ്റത്ത് നിർത്തി അറ്റ്കിൻസൻ ഇംഗ്ലണ്ടിനെ ജയിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ അറ്റ്കിൻസന്റെ കുറ്റിതെറിപ്പിച്ച് മുഹമ്മദ് സിറാജ് ഇന്ത്യയെ അവിശ്വസനീയ ജയത്തിലേക്കും അഞ്ച് വിക്കറ്റ് നേട്ടത്തിലേക്കും എത്തി. 

Also Read: 'പാനി പൂരി വാല' എന്ന് പരിഹസിച്ചവർ എവിടെ? വീണ്ടും സെഞ്ചുറിയടിച്ച് യശസ്വി

അഞ്ചാം ദിനം കളി ആരംഭിച്ചപ്പോൾ ജേമി സ്മിത്തിനെ പുറത്താക്കി മുഹമ്മദ് സിറാജ് ആണ് ഇംഗ്ലണ്ടിനെ വിറപ്പിച്ച് സമ്മർദത്തിലാക്കിയത്. ജേമി സ്മിത്തിനെ പുറത്താക്കിയതിന് പിന്നാലെ തന്റെ തൊട്ടടുത്ത ഓവറിൽ ഒവെർടനേയും സിറാജ് വിക്കറ്റിന് മുൻപിൽ കുടുക്കി. ഇതോടെ ഇന്ത്യക്ക് വിജയ പ്രതീക്ഷ വന്നു. 12 പന്തിൽ ഡക്കാക്കി ജോഷ് ടങ്കിനെ പ്രസിദ്ധ് കൃഷ്ണ ബൗൾഡാക്കുക കൂടി ചെയ്തതോടെ ഇംഗ്ലണ്ടിന് ജയിക്കാൻ 17 റൺസും ഇന്ത്യക്ക് ജയിക്കാൻ ഒരു വിക്കറ്റും എന്ന നിലയിലായി. ഒടുവിൽ അറ്റ്കിൻസണിന്റെ വിക്കറ്റ് പിഴുത് ഇംഗ്ലണ്ടിനെ ചരിത്ര ജയത്തിലേക്ക് എത്തുന്നതിൽ നിന്ന് മുഹമ്മദ് സിറാജ് തടഞ്ഞു.

Read More: സിറാജ്, നന്ദി! ദാ കണ്ടോ? ഇതാണ് ഇന്ത്യൻ പുതുയുഗം! ഓവലിൽ അവിശ്വസനീയ ജയം

Trends Google Mohammed Siraj

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: