/indian-express-malayalam/media/media_files/uploads/2019/12/Nivin-Pauly-and-Fahadh.jpg)
സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ഏറ്റവും ചര്‍ച്ചയാകുന്നതും മറ്റുള്ളവരെ രസിപ്പിക്കുന്നതും ട്രോളുകളാണ്. നാട്ടില്‍ എന്ത് കാര്യം നടന്നാലും അതിനെയെല്ലാം ട്രോള്‍ രൂപത്തില്‍ ആക്കാന്‍ ഇന്നത്തെ സോഷ്യല്‍ മീഡിയയ്ക്ക് അറിയാം. ദിനംപ്രതി നിരവധി ട്രോളുകള്‍ അങ്ങനെ ജനിക്കുന്നുമുണ്ട്.
Read More: 'ചിരിമണി ചിലമ്പൊലി കേട്ടീല'; ദിലീപിന്റേയും കാവ്യയുടേയും ചിരി നിമിഷങ്ങൾ
ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധനേടിയ, എല്ലാവരെയും പൊട്ടിച്ചിരിപ്പിക്കുന്ന ഒരു ട്രോളുണ്ട്. ഫഹദ് ഫാസിലിന് ഭക്ഷണം വിളമ്പി കൊടുക്കുന്ന നിവിന്‍ പോളിയുടെ ചിത്രം! ഈ ചിത്രം കണ്ടാല്‍ ആര്‍ക്കാണ് ചിരിക്കാതിരിക്കാന്‍ പറ്റുക? സംഭവം ട്രോളാണെങ്കിലും അതിനു പിന്നിലുള്ള തലയെ സമ്മതിക്കണം.
Read Also: ‘ഇനിയും വരില്ലേ ഇതുവഴി’; പൊള്ളാര്‍ഡിനെ ‘അടിച്ചോടിച്ച്’ ദുബെ, വീഡിയോ
'ലൗ ആക്ഷന്‍ ഡ്രാമ' എന്ന ചിത്രത്തില്‍ നിവിന്‍ പോളി ഭക്ഷണം വിളമ്പുന്ന സീനുണ്ട്. അതിനൊപ്പം 'ഞാന്‍ പ്രകാശന്‍' എന്ന സിനിമയില്‍ ഫഹദ് ഫാസില്‍ ഭക്ഷണം കഴിക്കുന്ന ഒരു സീനും ചേര്‍ത്താണ് ഈ ട്രോള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ ഫഹദിനെ എഡിറ്റ് ചെയ്ത് വച്ചിരിക്കുന്നതാണെന്ന് ആരും പറയില്ല. അത്ര പെര്‍ഫക്ഷനാണ് ഈ ട്രോളിന്. സോഷ്യല്‍ മീഡിയയില്‍ നിമിഷങ്ങള്‍ക്കകമാണ് ഈ ചിത്രം ശ്രദ്ധിക്കപ്പെട്ടത്. 'ട്രോള്‍ റിപ്പബ്ലിക്' എന്ന ട്രോള്‍ ഗ്രൂപ്പില്‍ 'മഹി' എന്നയാളാണ് ഈ ട്രോള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏറെ താമസിക്കാതെ ഇത് വൈറലാകുകയും ചെയ്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.