വെള്ളിത്തിരയിലെ മലയാളികളുടെ പ്രിയ താരങ്ങളായ ദിലീപും കാവ്യാ മാധവനും പിന്നീട് ജീവിതത്തിലും ഒരുമിക്കുകയായിരുന്നു. വിവാദങ്ങളും വെല്ലുവിളികളുമൊക്കെ താണ്ടി ജീവിതത്തിൽ ഇരുവരും ചിരിച്ചു തുടങ്ങുകയാണ്. ഭക്ഷണം കഴിക്കുന്നതിനിടെ ദിലീപ് എന്തോ കാവ്യയുടെ ചെവിയിൽ പറയുകയും ശേഷം ഇരുവരും പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ദിലീപ് ഓൺലൈൻ എന്ന പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ ഇരുവർക്കും ആശംസകളും സ്നേഹവും അറിയിച്ച് നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഈ ചിരി എന്നും ഇതു പോലെ നിലനിൽക്കട്ടെ എന്നും, കാവ്യ ഭംഗിയും ജനപ്രിയനും എന്നും, ഞങ്ങൾ കാണാൻ ആഗ്രഹിച്ചത് ഇതാണ് എന്നുമെല്ലാം പറഞ്ഞ് നിരവധി പേർ കമന്റ് ചെയ്തിട്ടുണ്ട്.

മലയാള സിനിമയില്‍ ഏറെ ആരാധകരുള്ള നടി കാവ്യ മാധവന്‍ ദിലീപുമായുള്ള വിവാഹത്തിനുശേഷം പൂർണമായും സിനിമയില്‍ നിന്നു വിട്ടുനില്‍ക്കുകയാണ്. കാവ്യ വീണ്ടും സിനിമയിലേക്ക് എത്തുമോ എന്ന ചോദ്യം ഏറെ നാളായി കേള്‍ക്കുന്നതാണ്. അടുത്തിടെ 10 ജി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിൽ ഇതിനുള്ള മറുപടി ദിലീപ് തന്നെ നൽകിയിരുന്നു. കാവ്യ വീണ്ടും സിനിമയിലെത്തുമോ എന്ന ചോദ്യത്തിനു ‘തനിക്കറിയില്ല’ എന്നാണ് ദിലീപ് മറുപടി നല്‍കിയത്. അതിനൊപ്പം ‘താന്‍ ആര്‍ക്കും അതിര്‍വരമ്പുകള്‍ വച്ചിട്ടില്ലെന്നും’ ദിലീപ് വ്യക്തമാക്കി.

Read More: രാജീവ് ഗാന്ധിക്കൊപ്പം ഐസ്‌ക്രീം നുണയുന്ന സുന്ദരി; സോണിയ ഗാന്ധിയുടെ അപൂര്‍വ ചിത്രങ്ങള്‍

മലയാള സിനിമയിലെ താരജോഡികളായ ദിലീപും കാവ്യ മാധവനും 2016 നവംബർ 25നായിരുന്നു വിവാഹിതരായത്. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. വിവാഹദിവസം രാവിലെ തന്റെ ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് ‘മകൾ മീനാക്ഷിയുടെ സമ്മതത്തോടെ ഞങ്ങൾ വിവാഹിതരാവുന്നു’ എന്ന വാർത്ത ദിലീപ് ആരാധകരെ അറിയിക്കുന്നത്.

കഴിഞ്ഞ വർഷം ഒക്‌ടോബർ 19 നാണ് ഇരുവർക്കും ഒരു പെൺകുഞ്ഞ് ജനിച്ചത്. “പ്രിയപ്പെട്ടവരെ, ഈ വിജയദശമി ദിനത്തിൽ എന്റെ കുടുംബത്തിൽ മീനാക്ഷിക്ക്‌ ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും എന്നും ഞങ്ങൾക്കൊപ്പമുണ്ടാവണം”, കുഞ്ഞു മകളുടെ ജനനം അറിയിച്ചു കൊണ്ട് ദിലീപ് പറഞ്ഞതിങ്ങനെ. മഹാലക്ഷ്‌മി എന്നാണ് കുഞ്ഞിന്റെ പേര്. മഹാലക്ഷ്‌മിക്ക് ഒരു വയസ് പൂർത്തിയായി. ദിലീപിന്റെ മൂത്ത മകൾ മീനാക്ഷി ഇപ്പോൾ എംബിബിഎസ് സെക്കൻഡ് ഇയർ വിദ്യാർഥിനിയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook