ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ടി20 മത്സരത്തില്‍ കാര്യവട്ടം സ്റ്റേഡിയത്തെ ആവേശത്തിലാഴ്ത്തി ഇന്ത്യന്‍ താരം ശിവം ദുബെയുടെ ഇന്നിങ്‌സ്. ദുബെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 30 പന്തില്‍ നിന്ന് 54 റണ്‍സാണ് ദുബെ നേടിയത്. നാല് സിക്‌സറുകളും മൂന്ന് ഫോറുകളും അടങ്ങിയ വെടിക്കെട്ട് ഇന്നിങ്‌സായിരുന്നു ദുബെയുടേത്. ആകെ നേടിയ നാല് സിക്‌സറുകളില്‍ മൂന്നെണ്ണവും ദുബെ സ്വന്തമാക്കിയത് കരീബിയന്‍ താരം പൊള്ളാര്‍ഡിന്റെ ഓവറിലാണ്. അതും ഒരൊറ്റ ഓവറില്‍ നിന്ന്!
Read Also: സഞ്‌ജുവിനെ ഇടിയ്‌ക്കാൻ കയ്യോങ്ങി ശാസ്ത്രി; വിവരമറിയുമെന്ന് ആരാധകര്‍, വീഡിയോ
മത്സരത്തിന്റെ ഒന്‍പതാം ഓവറായിരുന്നു അത്, പൊള്ളാര്‍ഡിന്റെ രണ്ടാം ഓവറും. ആദ്യ പന്തില്‍ പൊള്ളാര്‍ഡും ദുബെയും തമ്മില്‍ ചെറിയ വാക്കേറ്റമുണ്ടായി. അതിനു പിന്നാലെയാണ് മൂന്ന് സിക്‌സറുകൾ പറത്തി ദുബെയുടെ മറുപടി. രണ്ടാം റണ്‍സിനുവേണ്ടി ഓടുന്നതിനിടയിലായിരുന്നു ദുബെയോട് പൊള്ളാര്‍ഡ് കോപിച്ചത്. ഓടുന്നതിനിടയില്‍ ദുബെ തന്റെ ദേഹത്ത് തട്ടിയത് പൊള്ളാര്‍ഡിന് ഇഷ്ടപ്പെട്ടില്ല. ഉടനെ തന്നെ ദുബെയെ നോക്കി പൊള്ളാര്‍ഡ് എന്തോ പറഞ്ഞു. എന്നാല്‍, ദുബെ സംയമനം പാലിച്ചു. എന്നാല്‍, പിന്നീടായിരുന്നു ദുബെ പൊള്ളാര്‍ഡിന് കൃത്യമായി മറുപടി നല്‍കിയത്. അതേ ഓവറിലെ മൂന്ന് പന്തുകള്‍ ദുബെ സിക്‌സര്‍ പറത്തി. ആ ഒരൊറ്റ ഓവറില്‍ പൊള്ളാര്‍ഡ് വഴങ്ങിയത് 29 റണ്‍സാണ്!.
അതേസമയം, ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ കരുത്തരായ ഇന്ത്യയെ എട്ട് വിക്കറ്റിനാണ് വെസ്റ്റ് ഇന്‍ഡീസ് തകര്‍ത്തത്. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര 1-1 സമനിലയിലായി. ആദ്യ ടി20 യില്‍ ആറ് വിക്കറ്റിന് ഇന്ത്യ ജയിച്ചത്. രണ്ടാം ടി20 മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 170 റണ്‍സാണ് നേടിയത്. 171 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 18.3 ഓവറില്‍ എട്ട് വിക്കറ്റ് ബാക്കിനില്‍ക്കെ വിജയം സ്വന്തമാക്കി.
Read Also: രാജീവ് ഗാന്ധിക്കൊപ്പം ഐസ്‌ക്രീം നുണയുന്ന സുന്ദരി; സോണിയ ഗാന്ധിയുടെ അപൂര്‍വ ചിത്രങ്ങള്‍
ഫീൽഡിങിലെ പിഴവാണ് ഇന്ത്യയ്‌ക്ക് ഏറ്റവും വലിയ തിരിച്ചടിയായത്. ഫീൽഡിങിൽ പേരുകേട്ട ജഡേജയടക്കം കാര്യവട്ടത്ത് പതറിപ്പോയി. ക്യാച്ച് അടക്കം നിരവധി മിസ് ഫീൽഡുകളാണ് ഇന്ത്യൻ താരങ്ങളിൽ നിന്ന് ഉണ്ടായത്. അതോടൊപ്പം വെസ്റ്റ് ഇൻഡീസ് ബാറ്റ്സ്മാൻമാരെ പിടിച്ചുകെട്ടാൻ ഇന്ത്യൻ ബോളർമാർക്ക് സാധിക്കാതെ കൂടി വന്നതോടെ പരാജയം പൂർണം.