/indian-express-malayalam/media/media_files/2025/06/04/ty3lnx5k7dxLgnWVpifW.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
കേരള-കർണാടക അതിർത്തിയിലുള്ള ഗുണ്ട്‌ല്പേട്ട് വനത്തിൽനിന്ന് നാട്ടിലിറങ്ങി ഭക്ഷ്യധാന്യ ഗോഡൗണിൽ നിന്ന് അരിച്ചാക്കുമായി കടന്നുകളയുന്ന ഒരു കാട്ടാനയുടെ വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ സമാനമായൊരു വീഡിയോയാണ് തായ്‌ലൻഡിൽ നിന്നു വരുന്നത്.
തായ്‌ലൻഡിലെ ഖാവോ യായ് മേഖലയിലാണ് സംഭവം. ഖാവോ യായ് നാഷണൽ പാർക്കിലെ പ്ലൈ ബിയാങ് ലെക് എന്ന 23 വയസ്സുള്ള ആനയാണ് നാട്ടിലിറങ്ങി ഭീതിപരത്തിയത്. ആന നഗരത്തിലെ ഒരു കടയ്ക്കുള്ളിലായി നിൽക്കുന്നത് വൈറലായ വീഡിയോയിൽ കാണാം. കടയിൽ നിന്ന് ചില ഭക്ഷണ പായ്ക്കറ്റുകളുമെടുത്ത് മറ്റു നാശനഷ്ടങ്ങൾ ഉണ്ടാക്കാതെ ആന മടങ്ങിയതായാണ് വിവരം.
Also Read: 'നമ്മൾ ഇവിടെ കൃഷി ചെയ്യുമ്പോൾ കണ്ടതാ... എന്തോ ഒരു അനക്കം, നോക്കിയപ്പോഴോ...;' വീഡിയോ
സ്ഥിരമായി നാട്ടിലിറങ്ങാറുള്ള ആനയാണിതെന്നാണ് വീഡിയോയോട് പ്രതികരിച്ച് ഒരു ഉപയോക്താവ് കമന്റിൽ കുറിച്ചത്. ഇത് പ്രദേശവാസികൾക്ക് പരിചിതമാണെങ്കിലും ആന ഒരു കടയ്ക്ക് അകത്തേക്ക് കയറുന്നത് ആദ്യമാണെന്നും ഉപയോക്താവ് കുറിച്ചു.
Also Read:'ഈ പുഴയാ സാറെ എന്റെ അമ്മ;' വേലായുധന്റെ എൻട്രി പൊളിച്ചെന്ന് ആരാധകർ; വീഡിയോ
കടയിൽ ആളുകളുണ്ടായിരുന്ന സമയത്താണ് ആന അപ്രതീക്ഷിതമായി അകത്തേക്ക് കയറിവന്നതെന്ന് ബാങ്കോക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. കടയിലുണ്ടായിരുന്നവർ പരിഭ്രാന്തരായി ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും ഉടൻ തന്നെ അധികൃതരെ വിവരം അറിയിക്കുകയും ചെയ്തെന്ന് റിപ്പോർട്ട് പറയുന്നു.
Read More:'മോനേ രാജൂ...' കേരളത്തിലെ അമ്മമാർക്ക് ഒരു ജീവിയേയും പേടിയില്ല; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.