scorecardresearch

ആദ്യം അമ്മയെ ഇടിച്ചു, പിന്നീട് കുട്ടിയെ; തിമിംഗലത്തിനു മുകളിലൂടെ കയറിയിറങ്ങി സ്പീഡ് ബോട്ട്; വീഡിയോ

അമ്മയ്ക്കൊപ്പം കടലിന്റെ മുകൾ ഭാഗത്തോട് ചേർന്ന് നീന്തുകയായിരുന്ന തിമിംഗലത്തിന്റെ കുഞ്ഞിനു മുകളിലൂടെയാണ് സ്പീഡ് ബോട്ട് കയറിയിറങ്ങിയത്

അമ്മയ്ക്കൊപ്പം കടലിന്റെ മുകൾ ഭാഗത്തോട് ചേർന്ന് നീന്തുകയായിരുന്ന തിമിംഗലത്തിന്റെ കുഞ്ഞിനു മുകളിലൂടെയാണ് സ്പീഡ് ബോട്ട് കയറിയിറങ്ങിയത്

author-image
Trends Desk
New Update
Speedboat runs over whale calf

ചിത്രം: ഇൻസ്റ്റഗ്രാം

വംശനാശഭീഷണി നേരിടുന്ന തിമിംഗലത്തിനു മുകളിലൂടെ സ്പീഡ് ബോട്ട് കയറിയിറങ്ങുന്ന ഡ്രോൺ ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസ് തീരത്തായിരുന്നു ഭയാനകമായ സംഭവം.

Advertisment

അമ്മയ്ക്കൊപ്പം കടലിന്റെ മുകൾ ഭാഗത്തോട് ചേർന്ന് നീന്തുകയായിരുന്ന തിമിംഗലത്തിന്റെ കുഞ്ഞിനു മുകളിലൂടെയാണ് സ്പീഡ് ബോട്ട് കയറിയിറങ്ങിയത്. ബോട്ട് തിമിംഗലത്തെ ഇടിച്ചുപൊങ്ങുന്നതും ഇതിന്റെ ആഘാതത്തിൽ ബോട്ടിലുണ്ടായിരുന്നവർ മുന്നോട്ട് വീഴാൻ പോകുന്നതും വീഡിയോയിൽ കാണാം.

Also Read: "25 കൊല്ലം മുൻപ് അടിച്ചുമാറ്റിയ മണി തിരിച്ചു തരാൻ വന്നതാണേ"; വിഡിയോ വൈറൽ

സ്റ്റാൻവെൽ പാർക്കിന്റെ വടക്കേ അറ്റത്തിനടുത്തായി കാണപ്പെട്ട കൂനൻ തിമിംഗലത്തിന്റെയും കുട്ടിയുടെയും വീഡിയോ പകർത്തുന്നതിനിടെ ഫൊട്ടോഗ്രാഫറായ മൈക്കൽ ഹാറ്റിന്റെ ഡ്രോണിലാണ് അപകട ദൃശ്യങ്ങൾ പതിഞ്ഞത്. "ഭയപ്പെടുത്തിയ സംഭവമായിരുന്നു അതെന്നും, താൻ ഒരു വൈകാരിക വ്യക്തിയല്ലെങ്കിലും ആ സംഭവത്തിന് ശേഷം താൻ പൂർണ്ണമായും തളർന്നുപോയെന്ന് മൈക്കൽ ഹാറ്റ് പറഞ്ഞു.

Advertisment

Also Read: 'എന്റെ പിള്ളേരെ തൊടുന്നോടാ'; അമ്മയുടെ മരണ മാസ് എൻട്രി

തിമിംഗലത്തെ ഇടിച്ച ശേഷം ബോട്ടിന്റെ വേഗത കുറഞ്ഞിരുന്നുവെന്നും ബോട്ടിന് കേടുപാട് സംഭവിച്ചിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ആഴ്ചകൾക്ക് മുമ്പ് കൂടെയുണ്ടായിരുന്ന അമ്മ തിമിംഗലത്തെയും മറ്റൊരു ബോട്ട് ഇടിച്ചിരുന്നുവെന്ന് യാഹൂ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ തിമിംഗലങ്ങൾ സുഖം പ്രാപിക്കുന്നതായി ഗവേഷകർ പറഞ്ഞു.

Read More: "കാക്കനാട് അല്ലെ അത്;" കേരളത്തിലെ റോഡിൽ രാജകീയ പ്രൗഡിയിൽ സൈബർ ട്രക്ക്; വീഡിയോ

Viral Video Viral Blue Whale

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: