scorecardresearch

പ്രണയ സമ്മാനം ഭാര്യക്ക് ഇഷ്ടപ്പെട്ടില്ല; പോർഷെ കാർ കുപ്പത്തൊട്ടിയിൽ തള്ളി യുവാവ്

ഒരു കോടിയിലധികം വിലവരുന്ന ആഡംബര കാർ 12 ദിവസത്തോളം കുപ്പത്തൊട്ടിയിൽ കിടന്നതായാണ് വിവരം

ഒരു കോടിയിലധികം വിലവരുന്ന ആഡംബര കാർ 12 ദിവസത്തോളം കുപ്പത്തൊട്ടിയിൽ കിടന്നതായാണ് വിവരം

author-image
Trends Desk
New Update
Russian man discards Porsche Macan

ചിത്രം: എക്സ്

പ്രണയിക്കുന്നവർക്ക് എല്ലാ ദിവസവും വാലന്റൈൻസ് ദിനമാണ്. എന്നാലും ഫെബ്രുവരി 14ന് സമ്മാനം നൽകി പങ്കാളികളെ ഞെട്ടിക്കുന്നവരാണ് പലരും. റഷ്യയിൽ നിന്നുള്ള ഒരു യുവാവിന്റെ പ്രണയ സമ്മാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.

Advertisment

ഒരു കോടിയിലധികം വിലവരുന്ന ആഡംബര വാഹനമായ പോർഷെ മക്കാൻ ആണ് യുവാവ് ഭാര്യക്ക് സമ്മാനമായി നൽകിയത്. എന്നാൽ, വിലകൂടിയ സമ്മാനം ഭാര്യ നിരസിക്കുകയായിരുന്നു. മോസ്കോയിലാണ് സംഭവം. സമ്മാനം വേണ്ടെന്ന് ഭാര്യ പറഞ്ഞതോടെ വാഹനം കുപ്പയിൽ തള്ളിയാണ് യുവാവ് തന്റെ അമർഷം പ്രകടിപ്പിച്ചത്.

ഭാര്യയുമായി ഉണ്ടായിരുന്ന പ്രശ്നം അവസാനിപ്പിക്കാൻ അനുനയത്തിന്റെ ഭാഗമായാണ് യുവാവ് കാർ സമ്മാനിച്ചത്. എന്നാൽ സമ്മാനം, അപമാനമായി തോന്നിയതുകൊണ്ടാണ് ഭാര്യ ഇത് നിരസിച്ചതെന്നാണ് വിവരം. ഇതിനു പിന്നാലെയാണ് യുവാവ് കാർ കുപ്പത്തൊട്ടിയിൽ ഉപേക്ഷിച്ചത്. 

Advertisment

12 ദിവസത്തോളം കാർ കുപ്പത്തൊട്ടിയിൽ കിടന്നതായാണ് വിവരം. കാറിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. ഇനി കാർ എന്തു ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് യുവാവ് പറഞ്ഞതായാണ് വിവരം. ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള കാറിന്റെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്.

Read More

Valentines Day Viral Photo

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: