scorecardresearch

നിറവയറിൽ മേഗന്റെ ഡാൻസ്; ഒപ്പം ഹാരി രാജകുമാരനും; ഡെലിവറി റൂമിലെ 'വൈബ്'

Pregnant Meghan Markle dance viral video: കൗതുകം നിറച്ചുള്ള വിഡിയോയ്ക്കൊപ്പം മേഗൻ കുറിക്കുന്നത് ഇങ്ങനെ, "നാല് വർഷം മുൻപ് ഈ ദിവസമാണ് ഇത് സംഭവിച്ച്. ഡ്യൂ ഡേറ്റിൽ നിന്നും ഒരാഴ്ച കഴിഞ്ഞാണ് ഞങ്ങളുടെ രണ്ട് മക്കളും ജനിച്ചത്

Pregnant Meghan Markle dance viral video: കൗതുകം നിറച്ചുള്ള വിഡിയോയ്ക്കൊപ്പം മേഗൻ കുറിക്കുന്നത് ഇങ്ങനെ, "നാല് വർഷം മുൻപ് ഈ ദിവസമാണ് ഇത് സംഭവിച്ച്. ഡ്യൂ ഡേറ്റിൽ നിന്നും ഒരാഴ്ച കഴിഞ്ഞാണ് ഞങ്ങളുടെ രണ്ട് മക്കളും ജനിച്ചത്

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Meghan Markle Dance

Meghan Markle Dance Photograph: (Screengrab)

ലിലിമെറ്റ് രാജകുമാരിയുടെ നാലാം ജന്മദിനത്തിൽ ഇന്റർനെറ്റ് ലോകം കീഴടക്കുന്ന വിഡിയോയാണ് മേഗൻ പങ്കുവയ്ക്കുന്നത്. നാലു വർഷം മുൻപുള്ള 2021ലെ വിഡിയോയാണ് ഇത്. ലിലിമെറ്റിന്റെ ജനനത്തിന് തൊട്ടുമുൻപ് ഡെലിവറി വാർഡിൽ പൂർണഗർഭിണിയായിരിക്കെ മേഗൻ ഡാൻസ് കളിക്കുന്നതാണ് വിഡിയോ. മേഗനൊപ്പം ചുവടുകളുമായി ഹാരി രാജകുമാരനും ഉണ്ട്. 

Advertisment

ബേബി മമ്മ ഡാൻസ് സോങ്ങിനൊത്താണ് മേഗൻ ഡാൻസ് കളിക്കുന്നത്. കറുപ്പ് നിറത്തിലെ റാപ്പ് ഡ്രസ് ആണ് മേഗൻ അണിഞ്ഞിരിക്കുന്നത്. പച്ച നിറത്തിയെ ഹൂഡിയും നീല ജീൻസും അണിഞ്ഞാണ് ഹാരി രാജകുമാരനെ വിഡിയോയിൽ കാണുന്നത്. 

Also Read: 'ഇനി അല്പം ഷോപ്പിങ് ആവാം;' കടയിലെത്തിയ കൊമ്പനെ കണ്ട് അമ്പരന്നു നാട്ടുകാർ; വീഡിയോ

കൗതുകം നിറച്ചുള്ള വിഡിയോയ്ക്കൊപ്പം മേഗൻ കുറിക്കുന്നത് ഇങ്ങനെ, "നാല് വർഷം മുൻപ് ഈ ദിവസമാണ് ഇത് സംഭവിച്ച്. ഡ്യൂ ഡേറ്റിൽ നിന്നും ഒരാഴ്ച കഴിഞ്ഞാണ് ഞങ്ങളുടെ രണ്ട് മക്കളും ജനിച്ചത്.  അതിനാൽ സ്പൈസി ഭക്ഷണവും, നടത്തവും, അക്യുപങ്ചറുമെല്ലാം ശ്രമിച്ചു. പക്ഷേ ഒന്നും ഫലം കണ്ടില്ല. ഇത് മാത്രമാണ് പിന്നെ ചെയ്യാനുണ്ടായത്," വിഡിയോയ്ക്കൊപ്പം മേഗൻ കുറിച്ചു. 

Advertisment

Also Read: 'നമ്മൾ ഇവിടെ കൃഷി ചെയ്യുമ്പോൾ കണ്ടതാ... എന്തോ ഒരു അനക്കം, നോക്കിയപ്പോഴോ...;' വീഡിയോ

സെറീന വില്യംസ് ഉൾപ്പെടെയുള്ള സെലിബ്രിറ്റികൾ വിഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്. റോയൽ ഫാമിലി!!! ഇവരും നമ്മളെ പോലെ തന്നെയാണ് എന്നെല്ലാമാണ് വിഡിയോയ്ക്കടിയിൽ കമന്റായി വരുന്നത്. മകൾക്കൊപ്പമുള്ള ഹാരി രാജകുമാരന്റെ ചിത്രങ്ങളും മേഗൻ പങ്കുവെച്ചിട്ടുണ്ട്. തന്റെ രാജ്യം വിട്ട് മേഗനൊപ്പം വന്ന മനുഷ്യൻ, ക്യൂട്ട് വിഡിയോ എന്നും കമന്റുകൾ നിറയുന്നു. 

Read More: 'മോനേ രാജൂ...' കേരളത്തിലെ അമ്മമാർക്ക് ഒരു ജീവിയേയും പേടിയില്ല; വീഡിയോ

Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: