/indian-express-malayalam/media/media_files/uploads/2022/07/Optical-illusion-13-faces.jpg)
ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ വിനോദ പസിലുകള്‍ മാത്രമല്ല. അവയില്‍ ചിലതു നിങ്ങളുടെ ഐക്യു നിലവാരം കൂടി വിലയിരുത്താന്‍ സഹായിക്കുന്നതാണ്. അത്തരമൊരു ചിത്രമാണ് ഇന്നത്തേത്.
ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ ഒരാളുടെ വ്യക്തിത്വ സവിശേഷതകളിലേക്ക് വെളിച്ചം വീശുന്നതു കൂടിയാണ്. ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ സൈക്കോ അനാലിസിസ് മേഖലയുടെ ഭാഗമാണ്.
ഒരു വനഭാഗത്തിന്റെ ചിത്രമാണ് നിങ്ങളുടെ ഐക്യു നിലവാരം പരിശോധിക്കാന്‍ നല്‍കുന്നത്. ചിത്രത്തില്‍ പാറകളും മരങ്ങളും അരുവികളുമൊക്കെ കാണാം. പാറകളിലും മരങ്ങളിലുമായി മനുഷ്യമുഖങ്ങളുടെ രൂപമുണ്ട്. 13 മുഖങ്ങളാണ് ഒളിഞ്ഞിരിപ്പുള്ളത്.
/indian-express-malayalam/media/media_files/uploads/2022/07/Optical-illusion-13-faces.jpg)
കാടിന്റെ കണ്ണുകള്‍ എന്നറിയപ്പെടുന്ന ഈ ചിത്രം ബെവ് ഡൂലിറ്റിലാണ് ഒരുക്കിയത്. വനത്തിനുള്ളില്‍ ഒളിച്ചിരുന്ന് സഞ്ചാരികളെ നിരീക്ഷിക്കുന്നവരുടെ മുഖങ്ങളെല്ലാം കണ്ടെത്തുകയെന്നത് അല്‍പ്പം വെല്ലുവിളി തന്നെയാണ്. ചിത്രം ഒറ്റനോട്ടത്തില്‍ പരിശോധിക്കുമ്പോള്‍ തന്നെ നിങ്ങള്‍ക്കതു ബോധ്യപ്പെടും.
35 സെക്കന്‍ഡിനുള്ളിലാണു നിങ്ങള്‍ 13 മുഖങ്ങളും കണ്ടെത്തേണ്ടത്. 13 മുഖങ്ങളും നിശ്ചിതസമയത്തിനുള്ളില്‍ കണ്ടെത്താന്‍ കഴിയുമെന്ന ദൃഡനിശ്ചയത്തോടെ ചിത്രം പരിശോധിച്ചു തുടങ്ങൂ. എത്ര മുഖങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞു? കൂടുതല്‍ ആളുകളുടെ മുഖം കാണുന്തോറും നിങ്ങളുടെ ഐക്യു ലെവല്‍ ഉയര്‍ന്നതായിരിക്കുമെന്നാണു വ്യക്തമാക്കുന്നത്.
13 മുഖങ്ങളും കണ്ടെത്താന്‍ കഴിഞ്ഞാല്‍ നിങ്ങളുടെ ഐക്യു ലെവല്‍ അതിഗംഭീരം. അത്തരം അപൂര്‍വം പേരില്‍ പെട്ട ആളാണ് നിങ്ങള്‍. പത്തിലധികം മുഖങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞാല്‍ നിങ്ങളുടെ മസ്തിഷ്‌കം മികച്ച രൂപത്തിലാണ്.
/indian-express-malayalam/media/media_files/uploads/2022/07/Optical-illusion-13-faces.jpg)
ഇനി ഏഴോ അതില്‍ കൂടുതലോ മുഖങ്ങളാണു കാണാന്‍ കഴിഞ്ഞതെങ്കില്‍ നിങ്ങളുടെ മസ്തിഷ്‌കം നല്ല രൂപത്തിലാണ്. നിങ്ങള്‍ക്ക് നാലോ അഞ്ചോ മുഖങ്ങള്‍ മാത്രമേ കണ്ടെത്താന്‍ കഴിഞ്ഞുള്ളൂവെങ്കില്‍ നിങ്ങള്‍ക്കു സഹായം ആവശ്യമാണെന്ന് അര്‍ത്ഥമാക്കുന്നു.
ചിത്രങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തവര്‍ നിരാശപ്പെടേണ്ടതില്ല. നിങ്ങളെ സഹായിക്കാന്‍ ഞങ്ങളുണ്ട്. മറഞ്ഞിരിക്കുന്ന മനുഷ്യമുഖങ്ങള്‍ മനസിലാക്കാന്‍ താഴെ നല്‍കിയിരിക്കുന്ന ചിത്രങ്ങള്‍ പരിശോധിക്കൂ.
/indian-express-malayalam/media/media_files/uploads/2022/07/Optical-illusion-13-faces-1.jpg)
/indian-express-malayalam/media/media_files/uploads/2022/07/Optical-illusion-13-faces-2.jpg)
/indian-express-malayalam/media/media_files/uploads/2022/07/Optical-illusion-13-faces-3.jpg)
/indian-express-malayalam/media/media_files/uploads/2022/07/Optical-illusion-13-faces-4.jpg)
ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളുടെ ഗെയിം അവസാനിക്കുന്നില്ല. അടുത്ത ചിത്രം നല്‍കുന്ന വെല്ലുവിളിക്കായി കാത്തിരുന്ന് മിടുക്കരായി ഉത്തരം കണ്ടെത്താന്‍ ശ്രമിക്കൂ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.