Optical illusion: ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ഗെയിമുകള്‍ പൊതുവെ ഏറെ വെല്ലുവിളി ഉയര്‍ത്തുന്നവയാണ്. ഒറ്റനോട്ടത്തില്‍ ഒരേ പാറ്റേണായി തോന്നിക്കുന്ന ഇത്തരം ചിത്രങ്ങളില്‍ സമര്‍ഥമായാണു മറ്റു രൂപങ്ങളെ ഒളിപ്പിച്ചുവയ്ക്കുന്നത്.
ഒളിഞ്ഞിരിക്കുന്നവയെ കണ്ടെത്തുക അല്‍പ്പമെന്നല്ല, ഏറെ ശ്രമകരമായ ദൗത്യമാണ്. അതുകൊണ്ടു തന്നെ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ഗെയിമുക ധാരാളം പേരെ ആകര്‍ഷിക്കാറുണ്ടെങ്കിലും ഉത്തരം കണ്ടെത്തുന്നവര്‍ വളരെ കുറച്ചുമാത്രമാണ്. മികച്ച നിരീക്ഷണ പാടവം ആവശ്യമുള്ള ഇത്തരം ഗെയിമുകള്‍ തലച്ചോറിനെ നന്നായി പ്രവര്‍ത്തനക്ഷമമാക്കുന്നതു കൂടിയാണ്.
വൈക്കോല്‍ കൂനയില്‍ സൂചി തിരയുന്നതുപോലെ അല്ലെങ്കില്‍ പപ്പായ വിത്തുകള്‍ക്കിടയില്‍ കുരുമുളക് തിരയുന്നത് പോലെ എന്നൊക്കെയാണു ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളെ പൊതുവെ വിശേഷിപ്പിക്കാറുള്ളത്. ആ ഗണത്തിലുള്ള ഈ ചിത്രമാവട്ടെ അല്‍പ്പം കൂടി വെല്ലുവിളി ഉയര്‍ത്തുന്നതാണ്.

നിരത്തിയിട്ടിരിക്കുന്ന കാപ്പിക്കുരുക്കളാണ് ഒറ്റനോട്ടത്തില്‍ ഈ ചിത്രത്തില്‍ കാണാന്‍ കഴിയുക. എന്നാല്‍ ചിത്രത്തില്‍ വളരെ സമര്‍ഥമായി ഒരു മനുഷ്യമുഖം ഒളിപ്പിച്ചുവച്ചിട്ടുണ്ട്. 22 സെക്കന്‍ഡിനുള്ളില്‍ അത് കണ്ടെത്തി നിങ്ങളൊരു ഉഗ്രന്‍ പ്രതിഭയാണെന്നു തെളിയിക്കൂ. അങ്ങനെ പറയാന്‍ കാരണം നേരത്തെ വ്യക്തമാക്കിയതു തന്നെയാണ്, ഈ വെല്ലുവിളിക്ക് ഉത്തരം നല്‍കല്‍ ഒട്ടും എളുപ്പമല്ല.
ചിത്രം നിങ്ങളുടെ ഒരിക്കല്‍ കൂടി നല്‍കുന്നു. ഇനി സൂക്ഷ്മമായി നിരീക്ഷിച്ച് 22 സെക്കന്‍ഡില്‍ മനുഷ്യമുഖം കണ്ടെത്തൂ.

കാപ്പിക്കുരുവിന്റ അതേ രൂപത്തിലുള്ള സുന്ദരമായ ആ മുഖം നിങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞോ? കണ്ടെത്തിയവര്‍ക്കൊരു ഉശിരന്‍ കയ്യടി.
കണ്ടെത്താന്‍ കഴിയാത്തവര്‍ക്കായി ഒരു സൂചന നല്‍കുന്നു. ഈ ചിത്രത്തിന്റെ താഴത്തെ ഭാഗത്താണു മുഖം മറച്ചുവച്ചിരിക്കുന്നത്. ചിത്രം ഒരിക്കല്‍ കൂടി സൂക്ഷ്മമായി പരിശോധിച്ച് കണ്ടെത്തൂ. നേരത്തെ നോക്കിയത് ഉള്‍പ്പെടെ സമയം 22 സെക്കന്‍ഡില്‍ കൂടരുതേ.
ഇനിയും മനുഷ്യമുഖം കണ്ടെത്താന്‍ കഴിയാത്തവര്‍ വിഷമിക്കേണ്ട. ആശ്വാസത്തിനായി താഴെ കൊടുത്തിരിക്കുന്ന ചിത്രം കാണൂ.

ഇപ്പോള്‍ മനസിലായില്ലേ ഇന്നത്തെ വെല്ലുവിളി എത്ര കടുപ്പമുള്ളതായിരുന്നുവെന്ന്. ഇനിയൊരു ചൂടുള്ള കടുംകാപ്പി കഴിച്ച് വിശ്രമിക്കൂ. അപ്പോഴേക്കും അടുത്ത വെല്ലുവിളിയുമായി എത്താം.