ജീവിതത്തില്‍ പല തിരിച്ചടികളും നേരിടുമ്പോള്‍ മനസിന്റെ ധൈര്യം കൊണ്ട് മാത്രം മുന്നോട്ട് കുതിക്കുന്ന നിരവധി പേരെ നമുക്ക് ചുറ്റും കാണാം. തളര്‍ന്നിരിക്കുന്നവര്‍ക്ക് ഊര്‍ജം പകരാന്‍ ആവശ്യം നിമിഷങ്ങള്‍ മാത്രം നില്‍ക്കുന്ന ചില ദൃശ്യങ്ങളായിരിക്കും. അത്തരമൊരു കാഴ്ചയാണ് ഇപ്പോള്‍ നെറ്റിസണ്‍സിന്റെ ഹൃദയം കവര്‍ന്നത്.
വീല്‍ചെയറില്‍ യാത്ര ചെയ്ത് ഫുഡ് ഡെലിവറി നടത്തുകയാണ് ഒരു യുവാവ്. വീല്‍ചെയറിന്റെ പിന്നിലായി ഫുഡ് ഡെലിവറി ബാഗുമുണ്ട്. വാഹനങ്ങള്‍ക്കൊണ്ട് തിരക്കേറിയ നഗരത്തിലൂടെയാണ് വീല്‍ചെയറില്‍ യുവാവിന്റെ യാത്ര.
“ആസാധ്യമായത് ഒന്നുമില്ല, സാധിക്കുമെന്ന് ലോകം പറയുന്നു”, ഇതായിരുന്നു വീഡിയോയ്ക്കുള്ളില്‍ നല്‍കിയിരിക്കുന്ന കുറിപ്പ്.
ഗ്രൂമിങ് ബുള്‍സ് എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പ്രചരിച്ചിരിക്കുന്നത്. “പ്രചോദനം നേടാന്‍ ഏറ്റവും വലിയ ഉദാഹരണം” എന്നാണ് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.
വീഡിയോയിലുള്ള യുവാവിന് മാത്രമല്ല നെറ്റിസണ്‍സ് അഭിനന്ദനം അറിയിച്ചിരിക്കുന്നത്. യുവാവിന് അവസരം നല്‍കിയ സൊമാറ്റോയ്ക്ക് കൂടിയാണ്.