/indian-express-malayalam/media/media_files/uploads/2022/08/Optical-illusion-Umbrella.jpg)
Optical illusion: കുറച്ചുകാലമായി ഇന്റര്‍നെറ്റിലും വിവിധ സമൂഹമാധ്യമങ്ങളിലും ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ക്കു വലിയ സ്വീകാര്യതയാണു ലഭിച്ചുകൊണ്ടിരിക്കുന്നത്. ഓരോ ദിവസവും പുതിയ ചിത്രങ്ങളിലെ വെല്ലുവിളികള്‍ക്ക് ഉത്തരം കണ്ടെത്താന്‍ അക്ഷമയോടെ കാത്തിരിക്കുയാണു നെറ്റിസണ്‍സ്. ജോലികളിലെ സമര്‍ദത്തില്‍ മടുത്തവര്‍ക്ക് അക്ഷരാര്‍ഥത്തില്‍ മികച്ച വിനോദ പസില്‍ ഗെയിമാണ് ഇത്തരം ചിത്രങ്ങള്‍.
ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ നല്‍കുന്ന വെല്ലുവിളികള്‍ വളരെ രസകരമായിരിക്കും. ഒറ്റനോട്ടത്തില്‍ വളരെ എളുപ്പമാണെന്നു തോന്നുമെങ്കിലും ഉത്തരം തേടാന്‍ തുടങ്ങിയാല്‍, നിങ്ങളുടെ കണ്ണുകള്‍ നിങ്ങളെ ചതിക്കും. എന്തുവന്നാലും ഉത്തരം കണ്ടെത്തുമെന്ന വാശിയോടെ ചിത്രം തിരഞ്ഞാല്‍ അത് നിങ്ങളുടെ തലച്ചോറിനെ കൂടുതല്‍ ആശയക്കുഴപ്പത്തിലാക്കും. ഉത്തരം ഒടുവില്‍ കണ്ടെത്തുമ്പോള്‍ നിങ്ങള്‍ ആശ്ചര്യപ്പെടുകയും സന്തോഷിക്കുകയും ചെയ്യും.
ഇന്നത്തെ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രം വളരെ വ്യത്യസ്തമാണ്. രണ്ടു പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് ഡിപോറില്‍ പ്രസിദ്ധീകരിച്ച ഈ മനോഹരമായ ഡിജിറ്റല്‍ പെയിന്റിങ്ങിലുള്ളത്. വനത്തില്‍ ട്രെക്കിങ്ങിനു പോയതാണ് ഇവര്‍. മാനും പക്ഷികളുമൊക്കെ ചിത്രത്തില്‍ കാണാം.
മൂവരും കാഴ്ച കണ്ട് നടക്കുന്നതിനിടെയാണു പെട്ടെന്നു മഴ പെയ്തത്. കൂടെ കൊണ്ടുവന്നിരുന്ന കുട അവര്‍ സമീപത്തെവിടെയോ ഉപേക്ഷിച്ചിരുന്നു. അത് എവിടെയാണുള്ളതെന്ന് അവര്‍ക്കിപ്പോള്‍ ഓര്‍മയില്ല. മഴ പെരുമഴയായി മാറാനുള്ള എല്ലാ സാധ്യതയുമുണ്ട്. അതിനു മുന്‍പ് നിങ്ങള്‍ കുട കണ്ടെത്തിയില്ലെങ്കില്‍ മൂവരും പെട്ടതുതന്നെ.
/indian-express-malayalam/media/media_files/uploads/2022/08/Optical-illusion-Umbrella-1.jpg)
10 സെക്കന്‍ഡിനുള്ളില്‍ വേണം കേട്ടോ കുട കണ്ടെത്താന്‍. ആ സമയത്തിനുള്ളില്‍ കുട കണ്ടെത്താന്‍ കഴിഞ്ഞാല്‍ നിങ്ങളുടെ സഹായമനസ്‌കതയ്ക്ക് അവര്‍ മൂവരും നന്ദി പറയും. എന്നാല്‍ തുടങ്ങുകയല്ലേ കുട കണ്ടെത്താനുള്ള തിരച്ചില്‍.
ഇപ്പോള്‍ നിങ്ങള്‍ കുട കണ്ടെത്തിയെന്നു പ്രതീക്ഷിക്കുന്നു. മഴയില്‍ അകപ്പെട്ടവര്‍ക്കായി യഥാസമയം കുട കണ്ടെത്തിയതിനു നന്ദി, അഭിനന്ദനങ്ങള്‍.
കുട കണ്ടെത്താന്‍ കഴിയാത്തവര്‍ക്കായി ഒരു സൂചന തരാം. മരത്തിനോട് ചേര്‍ന്നാണ് കുട. ഒരിക്കല്‍ കൂടി ചിത്രം നന്നായി നോക്കി കുട കണ്ടെത്തൂ. കണ്ടെത്തിക്കഴിഞ്ഞോ? ഉത്തരം കിട്ടാത്തവര്‍ക്കായി കുട അടയാളപ്പെടുത്തിയ ചിത്രം താഴെ നല്‍കുന്നു.
/indian-express-malayalam/media/media_files/uploads/2022/08/Optical-illusion-Umbrella-2.jpg)
ഇത്തരം കൂടുതല്‍ ചിത്രങ്ങള്‍ കണ്ടു പരിചയിച്ച് അടുത്ത മത്സരത്തിനായി സജ്ജമാകൂ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.