scorecardresearch

അമ്മയെ മരണത്തിന്റെ പൂളില്‍ നിന്ന് തിരികെ എടുത്ത് പത്ത് വയസുകാരന്‍; വീഡിയോ

പത്ത് വയസുകാരനായ ഗാവിന്‍ കീനിയെ സൂപ്പര്‍ ഹീറോയാക്കിയിരിക്കുയാണ് നെറ്റിസണ്‍സ്

അമ്മയെ മരണത്തിന്റെ പൂളില്‍ നിന്ന് തിരികെ എടുത്ത് പത്ത് വയസുകാരന്‍; വീഡിയോ

അമ്മയെ മരണത്തിന്റെ തൊട്ടരികില്‍ നിന്ന് പിടിച്ചുവാങ്ങിയെടുത്ത ഒരു മകന്റെ വീഡിയോ അടുത്തിടെ എബിസി ന്യൂസ് പങ്കുവച്ചിരുന്നു. പത്ത് വയസുകാരനായ ഗാവിന്‍ കീനിയെ സൂപ്പര്‍ ഹീറോയാക്കിയിരിക്കുയാണ് നെറ്റിസണ്‍സ്.

പൂളിലിറങ്ങിയ ഗാവിന്റെ അമ്മ ലോറി കീനിയ്ക്ക് ബോധം നഷ്ടപ്പെടുകയും പിന്നാലെ മുങ്ങിപ്പോവുകയുമായിരുന്നു. ഇത് മനസിലാക്കിയ ഗാവിന്‍ ഓടിയെത്തുകയും പൂളിലേക്ക് എടുത്തുചാടി തന്റെ അമ്മയെ രക്ഷിക്കുന്നതുമാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്.

ലോറിയുമായി പൂളിന്റെ സൈഡിലേക്ക് നീന്തിയെത്തിയ ഗാവിന്‍, അവരുടെ തല വെള്ളത്തിന് മുകളിലായാണ് നില്‍ക്കുന്നതെന്ന് ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. പിന്നാലെ ഗാവിന്റെ മുത്തച്ഛനെത്തി ഇരുവരേയും കരയ്ക്ക് കയറ്റുകയായിരുന്നു.

ഗുഡ് മോര്‍ണിങ് അമേരിക്കയുടെ റിപ്പോര്‍ട്ട് പ്രകാരം ഒക്ലഹോമ സ്വദേശിയാണ് ഗാവിന്‍. ലോറി കീനി സംഭവത്തെക്കുറിച്ച് പറയുന്നതിങ്ങനെ.

“വളരെ മനോഹരമായ ഒരു പ്രഭാതമായിരുന്നു. ഞങ്ങള്‍ പൂളില്‍ ചാടാന്‍ തീരുമാനിച്ചു. ഗാവിന്‍ പൂളില്‍ നിന്ന് കരയ്ക്ക് കയറിയപ്പോഴായിരുന്നു എന്റെ ആരോഗ്യനില മോശമായത്. ഞാന്‍ ഇത്രയും ഭയപ്പെട്ട ഒരു സംഭവം ഇതുവരെ ഉണ്ടായിട്ടില്ല,” ലോറി പറഞ്ഞു.

ഗാവിന്റെ ധൈര്യത്തെ വാനോളം പുകഴ്ത്തുകയാണ് നെറ്റിസണ്‍സ്. അവന് അമ്മയോടുള്ള സ്നേഹം തെളിയിക്കുന്നത്, അവന്റെ അമ്മ അത്രത്തോളം അവനെ സ്നേഹിച്ചിരുന്നു എന്നാണ്, ഒരാള്‍ കമന്റ് ചെയ്തു. വീഡിയോ കണ്ട് കണ്ണീരണിഞ്ഞവരുമുണ്ട്.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: 10 year old boy jumps into pool to save drowning mother video

Best of Express