scorecardresearch

ലോലിപോപ്പ്, കേക്ക്, ഇതിനിടയിലൊരു പെന്‍ഗ്വിന്‍; 15 സെക്കന്‍ഡിനുള്ളില്‍ കണ്ടെത്തൂ

Optical illusion game: അല്‍പ്പം വ്യത്യസ്തമാണ് ഇന്നത്തെ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രം. കേക്ക്, ലോലിപോപ്പ്, ചോക്കലേറ്റ്, ഐസ്‌ക്രീം തുടങ്ങിയവയ്ക്കിടയില്‍ ഒരു പെന്‍ഗ്വിനെ കണ്ടെത്താനാണു വെല്ലുവിളി. 15 സെക്കന്‍ഡിനുള്ളില്‍ ഉത്തരം നല്‍കാമോ?

Optical illusion game: അല്‍പ്പം വ്യത്യസ്തമാണ് ഇന്നത്തെ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രം. കേക്ക്, ലോലിപോപ്പ്, ചോക്കലേറ്റ്, ഐസ്‌ക്രീം തുടങ്ങിയവയ്ക്കിടയില്‍ ഒരു പെന്‍ഗ്വിനെ കണ്ടെത്താനാണു വെല്ലുവിളി. 15 സെക്കന്‍ഡിനുള്ളില്‍ ഉത്തരം നല്‍കാമോ?

author-image
Trends Desk
New Update
Optical illusion, Spot the hidden penguin, ie malayalam

Optical illusion game: ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ നല്‍കുന്ന വെല്ലുവിളികള്‍ വളരെ രസകരമാണ്. ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നവയെ കണ്ടെത്താനുള്ള ശ്രമത്തില്‍ ബഹുഭൂരിഭാഗം പേരും പരാജയപ്പെടുകയാണു പതിവ്. കാരണം അവ അപ്രതീക്ഷിതമായ സ്ഥലത്തായിരിക്കും ഒളിഞ്ഞിരിക്കുന്നത്.

Advertisment

ഏറെക്കുറെക്കുറെ ആളുകളും മിക്ക മത്സരങ്ങളിലും പരാജയപ്പെടുകയാണു പതിവെങ്കിലും ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. ഇതിനു കാരണം ഈ മത്സരം നിങ്ങളുടെ ബുദ്ധിയെയും നിരീക്ഷണപാടവത്തെയുമാണു ചോദ്യം ചെയ്യുന്നത് എന്നതു തന്നെ. ജോലിസ്ഥലത്ത് സമ്മര്‍ദ്ദം അനുഭവപ്പെടുമ്പോഴെല്ലാം ഒപ്റ്റിക്കല്‍ മിഥ്യാധാരണകളിലേക്ക് തിരിയുന്ന പുതിയ തലമുറയില്‍പ്പെട്ടവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്.

ഇന്നത്തെ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്ന ഒരു പെന്‍ഗ്വിനെയാണു കണ്ടെത്തേണ്ടത്. ആദ്യം ചിത്രം ഒറ്റനോട്ടത്തില്‍ പരിശോധിക്കാം. കേക്ക്, ലോലിപോപ്പ്, തലയോട്ടി, മത്തങ്ങ, ചോക്കലേറ്റ്, ഐസ്‌ക്രീം തുടങ്ങിയവയെല്ലാം ചിത്രത്തില്‍ എളുപ്പത്തില്‍ കാണാനാവും. അപ്പോള്‍ പെന്‍ഗ്വിന്‍ എവിടെ?

Advertisment
Optical illusion, Spot the hidden penguin, ie malayalam

അതാണു ചോദ്യം. 15 സെക്കന്‍ഡിനുള്ളില്‍ നിങ്ങള്‍ക്കു പെന്‍ഗ്വിനെ കണ്ടെത്താന്‍ കഴിഞ്ഞാല്‍ നിങ്ങള്‍ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ പസിലിലെ രാജാവാണ്. കാരണം ഈ ടാസ്‌ക് അത്ര എളുപ്പമുള്ളതല്ല.

ഇനി ചിത്രം പരിശോധിച്ച് ഉത്തരം കണ്ടെത്തൂ. കണ്ടെത്തിയോ? 15 സെക്കന്‍ഡില്‍ പെന്‍ഗ്വിനെ കണ്ടെത്തിയവര്‍ക്ക് അഭിനന്ദനങ്ങള്‍.

കണ്ടെത്താന്‍ കഴിയാത്തവര്‍ക്ക് ഒരു സൂചന തരാം. പെന്‍ഗ്വിന്‍ ഒരു മിഥ്യയാണ്. യഥാര്‍ഥ രൂപത്തില്‍ മാത്രം തിരഞ്ഞാല്‍ കണ്ടെത്താന്‍ കഴിയില്ല. ഇനി ചിത്രം പരിശോധിക്കൂ.

കണ്ടെത്താനായോ? ഇല്ലെങ്കില്‍ ഒരു സൂചന കൂടി, ഒരു ലോലിപോപ്പ് കവറിലാണു പെന്‍ഗ്വിന്‍ രൂപമുള്ളത്. ഇപ്പോള്‍ ഉത്തരം കണ്ടെത്തുന്നത് എളുപ്പമായല്ലോ? ഇനിയും ഉത്തരം ലഭിച്ചില്ലെങ്കില്‍ ചിത്രത്തിന്റെ വലതുഭാഗത്ത് താഴെ ലോലിപോപ്പ് കവര്‍ നോക്കൂ.

ഒളിഞ്ഞിരിക്കുന്ന പെന്‍ഗ്വിനെ ഇനിയും കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍ താഴെ കാണുന്ന ചിത്രം പരിശോധിക്കൂ. ചിത്രത്തില്‍ പെന്‍ഗ്വിനെ അടയാളപ്പെടുത്തിയിട്ടുണ്ട്.

Optical illusion, Spot the hidden penguin, ie malayalam
Viral Post Social Media Trending

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: