Optical illusion: നെറ്റിസണ്‍സിന്റെ ഹരമാണ് ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍. പ്രായഭേദമെന്യേ എല്ലാ വിഭാഗം ആളുകളെയും ആകര്‍ഷിക്കുന്ന ഇത്തരം ചിത്രങ്ങള്‍ കണ്ണിനും തലച്ചോറിനും മികച്ച വ്യായാമം നല്കുന്നവയാണ്.
ആശയക്കുഴപ്പമുണ്ടാക്കുന്ന ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ നമ്മുടെ ഇന്ദ്രിയങ്ങളെ വലിയരീതിയില്‍ പരീക്ഷിക്കുന്നു. ഒറ്റനോട്ടത്തില്‍ കാണുന്നതുമാത്രമാവില്ല ചിത്രത്തിലുള്ളത്. സൂക്ഷ്മപരിശോധനയില്‍ വ്യത്യസ്തമായൊരു കാഴ്ച നിങ്ങള്‍ക്കു ലഭിക്കും. നമ്മള് ഒട്ടും പ്രതീക്ഷിക്കാത്ത ഒരിടത്താവും കണ്ടെത്തേണ്ട രൂപം ഒളിഞ്ഞിരിക്കുന്നത്.
ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളില്‍ പൊതുവെ അധികം കാണുന്നത് വന്യജീവികളുമായി ബന്ധപ്പെട്ടതാണ്. ഇന്നത്തെ ചിത്രവും അത്തരത്തിലൊന്നാണ്. ഈ ചിത്രം വളരെ രസകരമാണ്.

പകല്‍ സമയത്തെ കാടിന്റെ കാഴ്ചയാണ് ഈ ചിത്രം. കാട്ടിലെ വെള്ളച്ചാട്ടത്തിന്റെ മനോഹരമായ കാഴ്ച നമുക്ക് കാണാം. എന്നാല്‍ നമ്മള് പെട്ടെന്നു കാണാത്ത ഒരു ജീവിയുണ്ട്. ഒരു പുലിയാണത്. അതിനെ 10 സെക്കന്‍ഡിനുള്ളില്‍ നിങ്ങള്‍ക്കു കണ്ടെത്താനാകുമോ? അതാണ് ഇന്നത്തെ വെല്ലുവിളി.
ചിത്രം പരിശോധിച്ച് 10 സെക്കന്‍ഡില്‍ പുലിയെ കണ്ടെത്തൂ. പുലിയെ കുറച്ചുപേരെങ്കിലും കണ്ടെത്തിക്കഴിഞ്ഞിട്ടുണ്ടാവുമല്ലോ. വെല്ലുവിളി വിജയകരമായി മറികടന്നവര്‍ക്ക് അഭിനന്ദനങ്ങള്‍.
ശരിക്കും പുലിയുണ്ടോയെന്നു സന്ദേഹപ്പെടുന്നവര്ക്ക് ഒരു സൂചന നല്കുന്നു. ചിത്രത്തിന്റെ വലതുവശത്താണ് പുള്ളിപ്പുലി. ഇനി ആ ഭാഗം സൂക്ഷ്മമായി പരിശോധിച്ച് പുലിയെ കണ്ടെത്തൂ. ഇപ്പോള്‍ കുറച്ചുപേര്‍ കൂടി പുലിയെ കണ്ടെത്തിക്കഴിഞ്ഞിട്ടുണ്ടാവുമല്ലോ.
പുലിയെ കണ്ടെത്താന്‍ ഇനിയും പ്രയാസപ്പെടുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന ചിത്രം പരിശോധിക്കൂ. അതില്‍ പുലിയെ വട്ടമിട്ട് അടയാളപ്പെടുത്തിയിട്ടുണ്ട്.
