scorecardresearch

മാന്‍കൂട്ടത്തെ വേട്ടയാടാന്‍ വന്ന സിംഹം; അഞ്ച് സെക്കന്‍ഡില്‍ കണ്ടെത്താമോ?

Optical illusion: കാട്ടില്‍ മേയുന്ന മാന്‍ കൂട്ടത്തെ വേട്ടയാടാന്‍ തക്കം പാര്‍ത്ത് നില്‍ക്കുന്ന സിംഹത്തെ കണ്ടെത്തുകയെന്നതാണ് ഇന്നത്തെ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ വെല്ലുവിളി. അഞ്ച് സെക്കന്‍ഡിനുള്ളിലാണു സിംഹത്തെ കണ്ടെത്തേണ്ടത്

മാന്‍കൂട്ടത്തെ വേട്ടയാടാന്‍ വന്ന സിംഹം; അഞ്ച് സെക്കന്‍ഡില്‍ കണ്ടെത്താമോ?

Optical illusion: വന്യജീവികളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നെറ്റിസണ്‍സിന് എപ്പോഴും പ്രിയപ്പെട്ടതാണ്. ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രകളുടെ കാര്യത്തിലും അങ്ങനെ തന്നെ. ഒളിഞ്ഞിരിക്കുന്ന സിംഹം, കടുവ, കരടി, പുള്ളിപ്പുലി, കടുവ ആന എന്നിവയെ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചലഞ്ചുകളില്‍ കണ്ടെത്താന്‍ നെറ്റിസണ്‍സ് ആവേശഭരിതരായി മത്സരിക്കാറുണ്ട്.

ഇന്നത്തെ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രവും മൃഗങ്ങളുമായി ബന്ധപ്പെട്ടതാണ്. കാട്ടില്‍ മേഞ്ഞു നടക്കുന്ന മാന്‍ കൂട്ടത്തെ വേട്ടയാടാന്‍ വന്ന സിംഹമാണ് ഇന്നത്തെ ചലഞ്ച്. അഞ്ച് സെക്കന്‍ഡിനുള്ളില്‍ സിംഹത്തെ കണ്ടെത്തണം. നിങ്ങള്‍ക്കതിനു കഴിഞ്ഞാല്‍ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ഗെയിമിലെ രാജാവാണു നിങ്ങള്‍.

ഇന്നത്തെ ചലഞ്ച് ഒരു യഥാര്‍ഥ ചിത്രമാണ്. ഇതു പരിശോധിച്ച് അഞ്ച് സെക്കന്‍ഡിനുള്ളില്‍ ഉത്തരം കണ്ടെത്താന്‍ ശ്രമിക്കൂ. മത്സരിക്കാന്‍ തുടങ്ങുന്നതിനു മുന്‍പായി ഒരു കാര്യം പറയാം. വിചാരിക്കുന്ന അത്ര എളുപ്പമല്ല കേട്ടോ സിംഹരാജനെ കണ്ടെത്തല്‍. ഇനി ചിത്രം പരിശോധിച്ച് ഉത്തരം കണ്ടെത്തൂ.

Optical illusion, Optical illusion viral, Optical illusion lion among deer

നിങ്ങളിലും പലരും ഉത്തരം കണ്ടെത്തിയെന്നു പ്രതീക്ഷിക്കുന്നു. അഞ്ച് സെക്കന്‍ഡിനുള്ളില്‍ നിങ്ങള്‍ക്കു സിംഹത്തെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് വലിയൊരു കയ്യടി.

കുറച്ചുപേരെങ്കിലുമുണ്ടാകും സിംഹത്തെ കണ്ടെത്താന്‍ കഴിയാത്തവരായി. നിങ്ങളെ സഹായിക്കുന്നതിനായി ഒരു സൂചന തരാം. ഈ ചിത്രത്തില്‍, സിംഹം മിഥ്യയാണ്. മരങ്ങളുടെ ചുവട്ടില്‍ നന്നായി നോക്കുക, കണ്ടെത്താന്‍ കഴിയും. ഉത്തരം കണ്ടെത്തിക്കഴിഞ്ഞിട്ടുണ്ടാവുമല്ലോ?

ഇനിയും സിംഹത്തെ കഴിയാത്തവര്‍ താഴെ കൊടുത്തിരിക്കുന്ന ചിത്രം നോക്കൂ. സിംഹം എവിടെയാണെന്ന് അതില്‍ വട്ടമിട്ട് അടയാളപ്പെടുത്തിയിട്ടുണ്ട്.

Optical illusion, Optical illusion viral, Optical illusion lion among deer

ഈയിടെയായി ഇന്റര്‍നെറ്റില്‍ കൊടുങ്കാറ്റായി മാറിയ ഗെയിമാണ് ഒപ്റ്റിക്കല്‍ ഇല്യൂഷന്‍. തലച്ചോറിനെയും കണ്ണിനെയും കബളിപ്പിക്കുന്ന ഈ ഗെയിം ആളുകളില്‍ മത്സരക്ഷത സൃഷ്ടിക്കുന്നു. ഐ ഇ മലയാളത്തില്‍ ധാരാളം ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ നല്‍കിയിട്ടുണ്ട്. അവ കണ്ടു മനസിലാക്കി അടുത്ത മത്സരത്തിനായി തയാറാകൂ.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Optical illusion can you find the lion seeking to hunting dears within 5 seconds