/indian-express-malayalam/media/media_files/2025/05/22/32xtDJk3hfQbfUYIsSIK.jpg)
Nursery Kids Playing Viral Video Photograph: (Screengrab)
ചില വിഡിയകൾ വീണ്ടും വീണ്ടും കാണാതിരിക്കാൻ പറ്റില്ല. കണ്ട് ചിരിച്ച് ചിരിച്ച് ഒരു വഴിക്കാവുകയും ചെയ്യും. നഴ്സറി സ്കൂളിലെ കുട്ടിക്കുരുന്നുകളുടെ കസേരകളിയുടെ വിഡിയോയാണ് അങ്ങനെ വീണ്ടും വീണ്ടും കാണാൻ തോന്നിച്ച്, കണ്ടവരെയെല്ലാം ചിരിച്ച് ക്ഷീണിപ്പിച്ച് സമൂഹമാധ്യമങ്ങളിൽ വൈറലായത്.
കസേര കളിക്കായി കുട്ടികളെയെല്ലാം അധ്യാപിക കസേരയ്ക്ക് ചുറ്റും നിർത്തി. കൊട്ട് കേൾക്കുമ്പോൾ ഓടാൻ തുടങ്ങണം എന്നാണ് അധ്യാപിക കുട്ടികളോട് പറഞ്ഞത്. അധ്യാപിക പറഞ്ഞത് കുട്ടികൾ അക്ഷരംപ്രതി അനുസരിച്ചു.
അധ്യാപിക പാത്രത്തിൽ കൊട്ടിയതിന് പിന്നാലെ കുരുന്നുകൾ ഒരു ഓട്ടം വെച്ചുകൊടുത്തു. ഓടി ഓടി അവർ വീട്ടിലെത്തിയോ എന്നാണ് വിഡിയോ കണ്ട് എല്ലാവരും ചോദിക്കുന്നത്. അധ്യാപികയുടെ ഭാഗത്തും തെറ്റുണ്ട്. അധ്യാപിക ഓടാൻ പറഞ്ഞു, കുട്ടികൾ ഓടി, കുട്ടികളെ കുറ്റം പറയാനാവില്ല എന്നെല്ലാമാണ് കമന്റുകൾ വരുന്നത്.
രണ്ട് ലക്ഷത്തിന് മുകളിൽ ആളുകളാണ് ഈ രസകരമായ വിഡിയോ ലൈക്ക് ചെയ്തത്. "മുട്ടിയാൽ ഓടാനെ പറഞ്ഞിട്ടുള്ളൂ എങ്ങന്റെ ഓടണം,എങ്ങോട്ട് ഓടണം എന്ന് പറഞ്ഞിട്ടില്ല റാങ് ടീച്ചർ റാങ്..ഞങ്ങൾ വീട്ടിലുണ്ടാവും ടീച്ചർ അവിടെ കൊട്ടി നിന്നോളൂ.." ഇങ്ങനെ പോകുന്നു മറ്റ് കമന്റുകൾ.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.