/indian-express-malayalam/media/media_files/2024/12/26/TGQHe1i71MlqxaGYkS3Y.jpg)
മലയാളത്തിന്റെ വിഖ്യാത സാഹിത്യകാരൻ എം ടി വാസുദേവൻ നായർക്ക് അന്ത്യാഞ്ജലി അർപ്പിക്കുകയാണ് കേരളം. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. വിവിധ മോഖലയിൽ നിന്നുള്ള പ്രമുഖർ അന്ത്യോപചാരം അർപ്പിച്ചു.
എംടിയുടെ മരണ വാർത്ത അറിഞ്ഞതിനു പിന്നാലെ നിരവധി ആളുകളാണ് അദ്ദേഹത്തെ ഗൂഗിളിൽ തിരഞ്ഞത്. നിലവിൽ ഗൂഗിൾ ട്രെന്റിങിൽ മുന്നിലാണ്. ഗൂഗിളിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ച് അൻപതിനായിരത്തിലധികം ആളുകളാണ് എംടിയെ തിരഞ്ഞത്.
സാഹിത്യലോകത്തെ സംഭാവനയ്ക്ക് രാജ്യം ജ്ഞാനപീഠം നൽകി ആദരിച്ച എംടിയുടെ ജനനം 1933 ജൂലായ് 15ന് പൊന്നാനി താലൂക്കിലെ കൂടല്ലൂരിലാണ്. മാടത്ത് തെക്കെപ്പാട്ട് വാസുദേവന്‍ നായര്‍ എന്നാണ് പൂർണ്ണനാമം. അച്ഛൻ ടി നാരായണൻ നായർ. അമ്മ: അമ്മാളുഅമ്മ. കുമരനെല്ലൂർ ഹൈസ്‌കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം പാലക്കാട് വിക്ടോറിയ കോളേജിൽ നിന്ന് ബിഎസ്‌സി കെമിസ്ട്രിയിൽ ബിരുദം നേടി. അധ്യാപകൻ, പത്രപ്രവർത്തകൻ എന്നീ നിലകളിലും എംടി വ്യക്തി മുദ്രപതിപ്പിച്ചു. പ്രശസ്ത നര്‍ത്തകിയായ കലാമണ്ഡലം സരസ്വതിയാണ് ഭാര്യ. മക്കള്‍ സിതാര, അശ്വതി.
മലയാളഭാഷയ്ക്ക് അമൂല്യമായ സംഭാവനകൾ നൽകിയിട്ടുള്ള എംടിയുടെ സാഹിത്യസംഭാവനകൾ വിലമതിക്കാനാവാത്തതാണ്. മഞ്ഞ്, കാലം, നാലുകെട്ട്, അസുരവിത്ത്, വിലാപയാത്ര, പാതിരാവും പകൽവെളിച്ചവും, അറബിപ്പൊന്ന്, രണ്ടാമൂഴം, വാരാണസി (നോവലുകൾ) ഇരുട്ടിന്റെ ആത്മാവ്, ഓളവും തീരവും, കുട്ടേടത്തി, വാരിക്കുഴി, പതനം, ബന്ധനം, സ്വർഗ്ഗം തുറക്കുന്ന സമയം, നിന്റെ ഓർമ്മയ്ക്ക്, വാനപ്രസ്ഥം, എം.ടിയുടെ തിരഞ്ഞെ ടുത്ത കഥകൾ, ഡാർ എസ്. സലാം, രക്തം പുരണ്ട മൺതരികൾ, വെയിലും നിലാവും, കളിവീട്, വേദനയുടെ പൂക്കൾ, ഷെർലക്ക് (കഥകൾ).
ഗോപുരനടയിൽ (നാടകം) കാഥികന്റെ കല, കാഥികന്റെ പണിപ്പുര, ഹെമിംഗ്വേ ഒരു മുഖവുര, കണ്ണാന്തളി പ്പൂക്കളുടെ കാലം (പ്രബന്ധങ്ങൾ) ആൾക്കൂട്ടത്തിൽ തനിയെ (യാത്രാവിവരണം), എം. ടി.യുടെ തിരക്കഥകൾ, പഞ്ചാഗ്‌നി, നഖക്ഷതങ്ങൾ, വൈശാലി, പെരുന്തച്ചൻ, ഒരു വട ക്കൻ വീരഗാഥ, നഗരമേ നന്ദി, നിഴലാട്ടം, ഒരു ചെറുപുഞ്ചിരി, നീലത്താമര, പഴശ്ശി രാജ (തിരക്കഥകൾ) സ്‌നേഹാദരങ്ങളോടെ, അമ്മയ്ക്ക് (ഓർമ്മകൾ) ചിത്രത്തെരുവു കൾ (ചലച്ചിത്രസ്മരണകൾ) ഇംഗ്ലീഷിലേക്കും ഇതരഭാഷകളിലേക്കും കൃതികൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
1996ൽ ജ്ഞാനപീഠം പുരസ്‌കാരത്തിനർഹനായി. കാലിക്കറ്റ് സർവ്വകലാശാലയും മഹാത്മാഗാന്ധി സർവ്വക ലാശാലയും 1996-ൽ ഓണററി ഡി.ലിറ്റ് ബിരുദം നല്കി ആദരിച്ചു. 2005-ലെ പത്മഭൂ ഷൺ ലഭിച്ചു. 2005-ൽ കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം ലഭിച്ചു. 2011-ൽ കേരള സർക്കാരിന്റെ എഴുത്തച്ഛൻ പുരസ്‌ക്കാരത്തിന് അർഹനായി.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.