/indian-express-malayalam/media/media_files/2025/09/25/snake-train-viral-video-2025-09-25-16-04-11.jpg)
ചിത്രം: എക്സ്
ട്രെയിനിൽ പാമ്പുമായെത്തി യാത്രക്കാരെ ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തുന്ന ആളുടെ വീഡിയോ സൈബറിടങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. അഹമ്മദാബാദ് സബർമതി എക്സ്പ്രസിലായിരുന്നു സംഭവം. വീഡിയോ വൈറലായതോടെ വ്യാപക വിമർശനമാണ് ഓൺലൈനിൽ ഉയരുന്നത്.
ജീവനുള്ള പാമ്പിനെയും കൈയ്യിൽ പിടിച്ചുകൊണ്ട് തിരക്കുള്ള ട്രെയിനിൽ നിൽക്കുന്നയാൾ യാത്രക്കാരിൽ നിന്ന് പണപ്പിരിവ് നടത്തുന്നതും പലരും ഇയാൾക്ക് പണം നൽകുന്നതും വീഡിയോയിൽ കാണാം. 22 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് പ്രചരിക്കന്നത്.
Also Read: തൊണ്ണൂറുകളിലെ 'ലോക'; ആരാവും ചാത്തൻ? ചന്ദ്രയുടെ റോളിൽ ആര്? കത്തനാരായി സുരേഷ് ഗോപി?
#Sarp_darshan_on_Rail
— Deepak रघुवंशी 🇮🇳 (@draghu888) September 22, 2025
Man with snake boarded at Mungaoli (M.P.)
New way of Taking out #money from Hard Working Labour class
inside #IndianRailways@RailwaySeva@RailMinIndia@Central_Railway
train : Ahmedabad Sabarmati Express
Location: Between Mungaoli to Bina Junction. pic.twitter.com/7vM4UhcCaq
ഗുജറാത്തിലെ മുംഗോളിക്കും ബിന ജംഗ്ഷനും ഇടയിലാണ് സംഭവം നടന്നതെന്നാണ് വീഡിയോ എക്സിൽ പങ്കുവച്ചുകൊണ്ട് ദീപക് രഘുവൻഷി എന്ന ഉപയോക്താവ് കുറിച്ചത്. സംഭവത്തിൽ ആർപിഎഫ് ഇടപെടുമെന്ന് വ്യക്തമാക്കി റെയിൽവേ പ്രതികരിച്ചിട്ടുണ്ട്.
Also Read: മിന്നൽ മുരളി വേണോ മണിയൻ വേണോ? ചന്ദ്രയ്ക്ക് കൂട്ട്; ഇത് പൊളിക്കും
വിഡിയോ പോസ്റ്റു ചെയ്ത യാത്രക്കാരനോട് യാത്ര വിവരങ്ങള്‍ കൈമാറാനും റെയില്‍വെ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, നിരവധി നെറ്റിസൺമാരാണ് സംഭവത്തെ രൂക്ഷമായി വിമർശിച്ച് കമന്റ് പങ്കുവയ്ക്കുന്നത്. 'പാവപ്പെട്ട യാത്രക്കാരെ ചൂഷണം ചെയ്ത് കൊള്ളയടിക്കുകയാണെ'ന്നാണ് ഒരാൾ പോസ്റ്റിൽ കമന്റു ചെയ്തത്. പണം തട്ടാൻ പാമ്പിനെ ഉപയോഗിക്കുന്നത് കത്തിയോ തോക്കോ പോലുള്ള ആയുധങ്ങൾ ഉപയോഗിക്കുന്നതിനു തുല്യമാണെന്നാണ് മറ്റൊരാൾ പ്രതികരിച്ചത്.
Read More: ടിക്കറ്റെടുക്കാൻ 500ന്റെ നോട്ട്; ബാക്കി പിന്നെ തരാം എന്ന് കണ്ടക്ടർ; ഹോ ഡാർക്ക്!
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.