scorecardresearch

"റീ എൻട്രി ഇങ്ങനെ ആയാലോ?"; വൈറലായി മമ്മൂട്ടിയുടെ പുതിയ ലുക്ക്

സ്റ്റൈലിഷ് ലുക്കിലുള്ള മമ്മൂട്ടിയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്

സ്റ്റൈലിഷ് ലുക്കിലുള്ള മമ്മൂട്ടിയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്

author-image
Trends Desk
New Update
Mammootty AI Photo

എഐ നിർമ്മിത ചിത്രം: ഇൻസ്റ്റഗ്രാം

മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയുടെ മടങ്ങിവരവിനായുള്ള കാത്തിരിപ്പിലാണ് സിനിമ പ്രേമികൾ. ഏറെക്കാലമായി, മമ്മൂട്ടിയുടെ ആരോഗ്യത്തിനെക്കുറച്ചും തിരിച്ചുവരവിനെക്കുറുച്ചുമുള്ള ചർച്ചകളായിരുന്നു സോഷ്യൽ മീഡിയയിൽ. കഴിഞ്ഞ ദിവസമാണ് മമ്മൂട്ടി വീണ്ടും സിനിമയിൽ സജീവമാകുന്നുവെന്ന വാർത്തകൾ പുറത്തുവന്നത്. ആവേശത്തോടെയായിരുന്നു ഈ സന്തോഷവാർത്ത ആരാധകർ ഏറ്റെടുത്തത്.

Advertisment

ഇപ്പോഴിതാ, എഐ ഉപയോഗിച്ച സൃഷ്ടിച്ച മമ്മൂട്ടിയുടെ ചിത്രങ്ങളാണ് സൈബറിടത്ത് ശ്രദ്ധനേടുന്നത്. വ്യത്യസ്ത ലുക്കിലുള്ള മമ്മൂട്ടിയുടെ ഒന്നിലേറെ ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. പതിവു തെറ്റിക്കാതെ സ്റ്റൈലിഷ് ലുക്കിലുള്ള മമ്മൂട്ടിയെയാണ് ചിത്രങ്ങളിൽ കാണാനാവുക. "openmallu.ai" എന്ന അക്കൗണ്ടാണ് ചിത്രങ്ങൾക്കു പിന്നിൽ.

Also Read: ഞാൻ അവസാനത്തെ ടെസ്റ്റും പാസ്സായടാ; വികെ ശ്രീരാമനെ തേടിയെത്തിയ മമ്മൂട്ടിയുടെ ഫോൺ കോൾ

Advertisment

ചികിത്സയ്ക്കായി സിനിമയിൽ നിന്ന് അവധിയെടുത്ത് ഏഴുമാസത്തോളമായി ചെന്നൈയിൽ വിശ്രമത്തിലായിരുന്നു മമ്മൂട്ടി. താരം ഇപ്പോൾ പൂർണ ആരോഗ്യവാനാണെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞയാഴ്ചയാണ് ടെസ്റ്റുകളുടെ ഫലം വന്നത്. കേരളത്തിലേക്ക് മടങ്ങിയെത്തിയ ശേഷം മമ്മൂട്ടി സെപ്റ്റംബറിൽ മഹേഷ് നാരായണൻ സിനിമയിൽ ജോയിൻ ചെയ്യുമെന്നാണ് വിവരം.

Also Read: 'ഒറ്റയാൻ വീണ്ടും പൂജാമുറിയിൽ കയറിയെന്ന് പറഞ്ഞേക്ക്'; വൈറലായി 'പേമാരി ഭക്തി വേർഷൻ'; വീഡിയോ

'കളങ്കാവൽ' ആണ് മമ്മൂട്ടി നായകനാകുന്ന ഏറ്റവും പുതിയ ചിത്രം. വിനായകനും കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രം നവാഗതനായ ജിതിൻ കെ. ജോസ് ആണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകൾ ഏറെ ശ്രദ്ധനേടിയിരുന്നു. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ. ജോസും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം 'കുറുപ്പി'ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ. ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രം മമ്മൂട്ടികമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്.

Read More:'വാവ സുരേഷ് വളർത്തുന്നതാണോ?' ഇത്രയും തങ്കപ്പെട്ട പൂച്ച സാറിനെ ആരും കാണാതെ പോകരുത്

Mammootty Viral Photo

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: