scorecardresearch

ഞാൻ അവസാനത്തെ ടെസ്റ്റും പാസ്സായടാ; വികെ ശ്രീരാമനെ തേടിയെത്തിയ മമ്മൂട്ടിയുടെ ഫോൺ കോൾ

ഏഴുമാസത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് മമ്മൂട്ടി തിരികെ എത്താനൊരുങ്ങുകയാണ്. മമ്മൂട്ടി വിളിച്ചതിന്റെ സന്തോഷം പങ്കുവച്ച് വി.കെ ശ്രീരാമൻ എഴുതിയ കുറിപ്പ്

ഏഴുമാസത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് മമ്മൂട്ടി തിരികെ എത്താനൊരുങ്ങുകയാണ്. മമ്മൂട്ടി വിളിച്ചതിന്റെ സന്തോഷം പങ്കുവച്ച് വി.കെ ശ്രീരാമൻ എഴുതിയ കുറിപ്പ്

author-image
Entertainment Desk
New Update
Mammootty VK Sreeraman

പൂർണ ആരോഗ്യവാനായി മമ്മൂട്ടി തിരിച്ചെത്തുന്നു എന്ന വാർത്തയെ ആവേശത്തോടെ സ്വീകരിക്കുകയാണ് മലയാള സിനിമാലോകം. ഏഴുമാസത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് മമ്മൂട്ടി തിരികെ എത്താനൊരുങ്ങുകയാണ്. മമ്മൂട്ടി വിളിച്ചതിന്റെ സന്തോഷം പങ്കുവച്ച് വി.കെ ശ്രീരാമൻ എഴുതിയ വരികളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മമ്മൂട്ടിയുമായി നടത്തിയ ഫോൺ സംഭാഷണത്തെകുറിച്ചാണ് വികെ ശ്രീരാമന്റെ പോസ്റ്റ്.

Advertisment

Also Read: പരീക്ഷണത്തിന്റെ വാൾ വീശലുകളിൽ പതറുകയില്ല; മമ്മൂട്ടിയുടെ തിരിച്ചുവരവിൽ സന്തോഷം പങ്കുവച്ച് ജോൺ ബ്രിട്ടാസ്

വികെ ശ്രീരാമന്റെ കുറിപ്പിന്റെ പൂർണരൂപം 

നിന്നെ ഞാൻ കൊറേ നേരായീലോ വിളിക്കണ് ? നീ വളരെ ബിസി ആണ് ആണ് ലേ?
"ബിസിആയിട്ട് പൊക്കോണ്ടിരിയ്ക്കായിരുന്നു ഓട്ട്രഷേല് .ഇതിൻ്റെ സൗണ്ട് കാരണം ഫോണടിച്ചത് അറിഞ്ഞില്ല. "
കാറോ ?
"ഡ്രൈവൻ വീട്ടിപ്പോയി. ഇന്ദുചൂഡൻ് സ് പ്രദർദശനത്തിന് വന്നതാ. അത് കഴിഞ്ഞ് , അമൃതേം കഴിഞ്ഞേ ചെറുവത്താനിക്ക് പോവാമ്പറ്റു.
അപ്പ അവൻ പോയി..''
ഡാ ഞാൻ വിളിച്ചതെന്തിനാന്ന് ചോദിക്ക്.. .നീ 
" എന്തിനാ?"
അവസാനത്തെ ടെസ്റ്റും പാസ്സായട
"ദാപ്പോവല്യേ കാര്യം ?ങ്ങള് പാസ്സാവുംന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു. "
നീയ്യാര് പടച്ചോനോ?
"ഞാൻ കാലത്തിനു മുമ്പേ നടക്കുന്നവൻ. ഇരുളിലും വെളിച്ചത്തിലും മഴയിലും വെയിലിലും വടിയോ കുടയോ ഇല്ലാതെ സഞ്ചരിക്കുന്നവൻ"

"എന്താ മിണ്ടാത്ത്. ?"
ഏതു നേരത്താ നിന്നെ വിളിക്കാൻ തോന്നിയത് എന്ന് ചിന്തിക്കുകയായിരുന്നു ഞാൻ.

യാ ഫത്താഹ്
സർവ്വ ശക്തനായ തമ്പുരാനേ
കാത്തു കൊള്ളണേ ! 

മമ്മൂട്ടി പൂർണ ആരോ​ഗ്യവാനായി സിനിമയിൽ സജീവമാകുന്നുവെന്ന വാർത്തയെ എതിരേറ്റ് സിനിമാലോകത്തു നിന്നുള്ള നിരവധി പേരാണ് പോസ്റ്റുകൾ പങ്കിട്ടിരിക്കുന്നത്.

Also Read:  Bigg Boss: ബിഗ് ബോസ് ഏഴാം സീസണിനായി മോഹൻലാൽ വാങ്ങുന്ന പ്രതിഫലം എത്രയാണെന്നറിയാമോ?

ചികിത്സയും വിശ്രമവും കഴിഞ്ഞ് പൂർണ ആരോഗ്യവാനായി മമ്മൂട്ടി തിരിച്ചെത്തുന്നു എന്ന വാർത്ത ആദ്യം സമൂഹമാധ്യമങ്ങളിൽ പങ്കിട്ടത്  നിർമാതാവ് ആന്റോ ജോസഫ് ആണ്. "ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർത്ഥനയ്ക്ക് ഫലം കണ്ടു, ദൈവമേ നന്ദി, നന്ദി, നന്ദി," എന്നാണ് ആന്റോ ജോസഫ് കുറിച്ചു. 

Also Read: ബാഗിൽ ആരോ കൈവിഷം കൊടുത്തിട്ടുണ്ട്; നടിയുടെ കളക്ഷനിലുള്ളത് 400 ലക്ഷ്വറി ബാഗുകൾ

പിന്നാലെ മമ്മൂട്ടിയുടെ സന്തതസഹചാരിയായ ജോർജും പോസ്റ്റ് പങ്കിട്ടു. "സന്തോഷത്തിൽ നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി നിങ്ങളുടെ മുന്നിൽ ഞാൻ നിൽക്കുന്നു. പ്രാർത്ഥിച്ചവർക്കും, കൂടെ നിന്നവർക്കും, ഒന്നുമുണ്ടാവില്ല എന്ന് പറഞ്ഞു ആശ്വസിപ്പിച്ചവർക്കും പറഞ്ഞാൽ തീരാത്ത സ്നേഹത്തോടെ പ്രിയപ്പെട്ടവരെ നന്ദി!," എന്നാണ് മമ്മൂട്ടിയുടെ ചിത്രം പങ്കിട്ട് ജോർജ് കുറിച്ചത്. 

Also Read: മരണം തട്ടിയെടുത്ത പ്രിയപ്പെട്ടവളെ മറക്കാൻ വയ്യ; ഷെഫാലിയുടെ മുഖം നെഞ്ചിൽ ടാറ്റൂ ചെയ്ത് ഭർത്താവ്

Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: