scorecardresearch

'ഒറ്റയാൻ വീണ്ടും പൂജാമുറിയിൽ കയറിയെന്ന് പറഞ്ഞേക്ക്'; വൈറലായി 'പേമാരി ഭക്തി വേർഷൻ'; വീഡിയോ

ഗാനത്തിന്റെ സന്ദർഭത്തെക്കുറിച്ച് അറിയില്ലായിരുന്നു എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്

ഗാനത്തിന്റെ സന്ദർഭത്തെക്കുറിച്ച് അറിയില്ലായിരുന്നു എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്

author-image
Trends Desk
New Update
Pemari Viral Video

ചിത്രം: ഇൻസ്റ്റഗ്രാം

മോഹൻലാലിനെയും ശോഭനയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത ബ്ലോക്ബസ്റ്റർ ചിത്രമാണ് 'തുടരും'. ജേക്സ് ബിജോയ്‌യുടെ സംഗീതത്തിലൊരുങ്ങിയ ചിത്രത്തിലെ ഗാനങ്ങളെല്ലാം ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ, അനില രാജീവ് പാടിയ 'പേമാരി' എന്ന ഗാനത്തിന്റെ 'ഭക്തിഗാനം വേർഷനാണ്' സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

Advertisment

പൂജാമുറിയിൽ പ്രാർത്ഥനയ്ക്കായി 'പേമാരി' ആലപിക്കുന്നതാണ് വീഡിയോയിലുള്ളത്. ഭക്തിഗാനത്തിനു സമാനമായാണ് യുവാവ് സിനിമ ഗാനം പാടുന്നത്. "unpluggedaryan"​ എന്ന ഉപയോക്താവാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. വീഡിയോ ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു എന്ന കുറിപ്പോടെയാണ് പോസ്റ്റ്.

Also Read: എന്റെ അമ്മാവനെ പേടിപ്പിക്കുന്നോടാ? സ്നേഹിക്കുന്നവർക്ക് ഇവൻ 'പൂക്കി'; ശത്രുവിനു മികച്ച ഒരു എതിരാളി

Advertisment

"ഗാനത്തിന്റെ പൂർണ്ണ സന്ദർഭത്തെക്കുറിച്ച് എനിക്കറിയില്ലായിരുന്നു. ബംഗാളി പശ്ചാത്തലത്തിൽ നിന്നുള്ള ഒരാളെന്ന നിലയിൽ, ഗാനത്തിൽ എനിക്ക് ശക്തമായ ഒരു ഊർജ്ജം തോന്നി. അത് ഭക്തിപരമാണെന്ന് തെറ്റിദ്ധരിച്ചു. ആരുടെയും വികാരങ്ങളെ ഒരിക്കലും അനാദരിക്കുകയോ വ്രണപ്പെടുത്തുകയോ ചെയ്യുക എന്നതല്ല എന്റെ ഉദ്ദേശ്യം. ഇത് ഉണ്ടാക്കിയേക്കാവുന്ന ഏതെങ്കിലും അസ്വസ്ഥതയിൽ ഞാൻ അഗാധമായി ഖേദിക്കുന്നു," കുറിപ്പ് ഇങ്ങനെ.

Also Read: 'വാവ സുരേഷ് വളർത്തുന്നതാണോ?' ഇത്രയും തങ്കപ്പെട്ട പൂച്ച സാറിനെ ആരും കാണാതെ പോകരുത്

അതേസമയം, നിരവധി മലയാളികളാണ് പോസ്റ്റിൽ രസകരമായ കമന്റുകളുമായെത്തുന്നത്. "ഒറ്റയാൻ വീണ്ടും പൂജാമുറിയിൽ കയറിയെന്ന് പറഞ്ഞേക്ക്", "പേമാരി: ഇവന്മാർ എന്നെ ഭക്തിഗാനം ആക്കിയെടാ", "ലെ പേമാരി: എടാ ഇത് ഇങ്ങനെ ഒന്നും അല്ലടാ", എന്നിങ്ങനെയാണ് കമന്റുകൾ.

Read More: 'പോയിട്ട് അല്പം ധൃതിയുണ്ടേ...'; 112 കിലോ ഭാരമുള്ള ബൈക്കും തോളിൽ ചുമന്ന് റെയിൽവേ പാളം മുറിച്ചുകടന്ന് യുവാവ്; വീഡിയോ

Viral Viral Video Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: