/indian-express-malayalam/media/media_files/uploads/2021/09/sam-vlogs.jpg)
Screenshot: From Sam Vlogz Youtube Channel
മലയാളത്തിന്റെ മഹാനടൻ മെഗാസ്റ്റാർ മമ്മൂട്ടി 70ാം ജന്മദിനം ആഘോഷിച്ചത് അടുത്തിടെയാണ്. മമ്മൂക്കയെ കുറിച്ച് അറിയാവുന്ന മലയാളികൾക്കെല്ലാം അദ്ദേഹത്തിന്റെ പ്രായം എത്രയെന്ന് അറിയാം. എന്നാൽ അദ്ദേഹത്തെക്കുറിച്ച് അറിയാത്തവർ മമ്മൂട്ടിയെ കണ്ടാൽ അദ്ദേഹത്തിന് എത്ര വയസ്സായിരിക്കും പറയുക.
ഉലക നായകൻ കമൽഹാസൻ പോലും മമ്മൂക്കയ്ക്ക് ജന്മദിനം ആശംസിച്ചുകൊണ്ടുള്ള ഒരു വീഡിയോയിൽ പറഞ്ഞത് അദ്ദേഹത്തിന് 70 വയസ്സായി എന്ന് വിശ്വസിക്കാനായില്ല എന്നാണ്. തന്റെ പ്രായമോ തന്നേക്കാൾ കുറഞ്ഞ പ്രായമോ ആണ് മമ്മൂക്കക്കെന്ന് കരുതിയിരുന്നതായാണ് കമൽഹാസൻ ആ വീഡിയോയിൽ പറഞ്ഞത്.
Read More: എന്നേക്കാൾ പ്രായമുണ്ട് എന്ന് വിശ്വസിക്കാനാവുന്നില്ല; മമ്മൂട്ടിക്ക് കമലിന്റെ പിറന്നാൾ ആശംസ
ഇപ്പോൾ ചില വിദേശികളായ വ്യക്തികൾ മമ്മൂട്ടിയുടെ പ്രായം എത്രയെന്ന് ഊഹിച്ച് പറയുന്നതിന്റെ ഒരു വീഡിയോ ആണ് വൈറലാവുന്നത്. 'സാം വ്ലോഗ്സ്,' എന്ന യൂറ്റ്യൂബ് ചാനലിലാണ് ഈ വീഡിയോ അപ്ലോഡ് ചെയ്തത്.
Watch Video Here :
യുഎഇയിൽ ഷൂട്ട് ചെയ്ത വീഡിയോയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരോട് മമ്മൂട്ടിയുടെ പ്രായം ചോദിക്കുന്നതും അവർ ഉത്തരം പറയുന്നതും വീഡിയോയിൽ കാണാം.
Read More: മമ്മൂക്കയുടെ പ്രായം പറഞ്ഞ് തെറ്റി; രസകരമായ അനുഭവം പറഞ്ഞു സലാം ബാപ്പു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us