scorecardresearch
Latest News

എന്നേക്കാൾ പ്രായമുണ്ട് എന്ന് വിശ്വസിക്കാനാവുന്നില്ല; മമ്മൂട്ടിക്ക് കമലിന്റെ പിറന്നാൾ ആശംസ

“കണ്ണാടിയിൽ നോക്കിയാലും എന്റെ വയസ്സോ, അതിൽ കുറവോ… അതേ തോന്നൂ, പ്രേക്ഷകർക്കും എനിക്കും” കമൽഹാസൻ പറഞ്ഞു.

Mammootty Birthday, മമ്മൂട്ടി ജന്മദിനം, Mammootty, മമ്മൂട്ടി, Kamal Haasan, Mammootty's Birthday, Kamal Haasan wishes on Mammootty's Birthday, Kamal Haasan Mammootty, Mammootty and , Kamal Haasan, കമൽ ഹാസൻ, കമൽഹാസൻ, മമ്മൂട്ടി കമൽ ഹാസൻ, ie malayalam

മലയാളത്തിന്റെ അഭിമാനതാരം മെഗാസ്റ്റാർ മമ്മൂട്ടിയുടെ 70-ാം ജന്മദിനമാണ് നാളെ. ആരാധകരും സുഹൃത്തുക്കളും സഹപ്രവർത്തകരും കുടുംബാംഗങ്ങളുമെല്ലാം മെഗാസ്റ്റാറിന്റെ ജന്മദിനം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ്. ഇപ്പോഴിതാ ഉലക നായകൻ കമൽ ഹാസൻ മമ്മൂട്ടിക്ക് ആശംസ അർപിച്ച് നടത്തിയ വീഡിയോ സന്ദേശമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

മമ്മൂട്ടിക്ക് 70 വയസ്സായി എന്ന് പറഞ്ഞപ്പോൾ താൻ വിശ്വസിച്ചില്ല എന്ന് വീഡിയോയിൽ കമൽഹാസൻ പറയുന്നു. തന്നേക്കാൾ പ്രായം കുറവുള്ള ആളാണ് മമ്മൂട്ടി എന്ന് കരുതിയിരുന്നതായും പറഞ്ഞ കമൽഹാസൻ അങ്ങനെ കരുതാനുള്ള കാരണമെന്തെന്നും വീഡിയോയിൽ പറയുന്നു.

“നമസ്കാരം മമ്മൂട്ടി സർ,” എന്ന് വിളിച്ചുകൊണ്ടാണ് കമൽഹാസന്റെ വീഡിയോ സന്ദേശം തുടങ്ങുന്നത്. “മമ്മൂട്ടി സാറിന് എഴുപത് വയസ്സായെന്ന് പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചില്ല. കാരണം ഞാൻ എന്റെ പ്രായം ഉള്ള… അല്ലെങ്കിൽ എന്നേക്കാൾ പ്രായം കുറവുള്ള ആളായിരിക്കും മിസ്റ്റർ മമ്മൂട്ടി എന്ന് വിചാരിച്ചിരുന്നു,” കമൽഹാസൻ പറഞ്ഞു.

“ക്ഷമിക്കണം, വയസ്സ് കൂടിയാലും ഞാൻ വന്നതിന് ശേഷം സിനിമയിൽ വന്നതുകൊണ്ട് എന്റെ ജൂനിയർ എന്ന് പറയാം. അത് മാത്രമല്ല, കണ്ണാടിയിൽ നോക്കിയാലും എന്റെ വയസ്സോ, അതിൽ കുറവുള്ളതോ, അതേ തോന്നൂ, പ്രേക്ഷകർക്കും എനിക്കും” കമൽഹാസൻ പറഞ്ഞു.

Read More: സിനിമയിൽ രണ്ടു മമ്മൂട്ടിയുണ്ട്!

“ഈ യൗവനം ഈ ഊർജം എല്ലാം മുന്നോട്ട് കൊണ്ടു പോവൂ. ഒരു മുതിർന്ന പൗരന് മറ്റൊരു മുതിർന്ന പൗരനിൽ നിന്ന് എല്ലാ ആശംസകളും. ” എന്നു പറഞ്ഞാണ് അദ്ദേഹം സന്ദേശം അവസാനിപ്പിച്ചത്.

Read More: മമ്മൂട്ടിയ്ക്ക് മകളുടെ പിറന്നാൾ സമ്മാനം

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Kamal haasan wishes on mammoottys birthday video