/indian-express-malayalam/media/media_files/2025/06/05/UOy6gzoGe8dE2955jsX4.jpg)
ചിത്രം: എക്സ്
തൃണമൂൽ കോൺഗ്രസ് (ടിഎംസി) എംപി മഹുവ മൊയ്ത്രയും ഒഡീഷയിൽ നിന്നുള്ള മുൻ ബിജു ജനതാദള്‍ (ബിജെഡി) എംപിയും സുപ്രീം കോടതി അഭിഭാഷകയുമായ പിനാകി മിശ്രയും വിവാഹിതരായി. മേയ് 30-ന് ജർമ്മനിയിൽ വച്ച് ലളിതമായാണ് വിവാഹ ചടങ്ങുകൾ നടന്നത്. ബെർലിനിൽ നിന്നുള്ള ഇരുവരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു.
വിവാഹ വാർത്തകൾ പുറത്തുവന്നതിനു പിന്നാലെ നിരവധി ആളുകളാണ് മഹുവ മൊയ്ത്രയേയും പിനാകി മിശ്രയേയും തിരഞ്ഞ് ഗൂഗിളിൽ എത്തിയത്. ഗൂഗിളിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ച് ഒരു ലക്ഷത്തിലധികം ആളുകളാണ് മഹുവയെ ഗൂഗിളിൽ തിരഞ്ഞത്. ഇരുപതിനായിരത്തിലധികം ആളുകൾ ഭർത്താവ് പിനാകി മിശ്രയേയും തിരഞ്ഞിട്ടുണ്ട്.
Also Read: മഹുവ മൊയ്ത്ര എംപി വിവാഹിതയായി; വരൻ ബിജെഡി നേതാവ് പിനാകി മിശ്ര
കൃഷ്ണനഗർ മണ്ഡലത്തിൽനിന്ന് രണ്ടുതവണ വിജയിച്ച എംപിയാണ് മഹുവ മൊയ്ത്ര. ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കര്‍ ജോലി ഉപേക്ഷിച്ചായിരുന്നു മഹുവ രാഷ്ട്രീയത്തിലെത്തിയത്. ഡാനിഷ് ധനകാര്യ വിദഗ്ദ്ധനായ ലാർസ് ബ്രോഴ്സണ ആണ് 50 കാരിയായ മഹുവയുടെ ആദ്യ ഭർത്താവ്. ഇരുവരും വിവാഹമോചനം നേടുകയായിരുന്നു. ഇടയ്ക്ക് അഭിഭാഷകനായ ജയ് അനന്ത് ദേഹാദ്രായിയുമായി ബന്ധമുണ്ടായിരുന്നു. ഇരുവരും പിന്നീട് വേർപിരിയുകയായിരുന്നു.
1974-ൽ അസമിലെ കാച്ചർ ജില്ലയിലാണ് മഹുവ ജനിച്ചത്. യുഎസിലെ മസാച്യുസെറ്റ്സിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിലും ഗണിതത്തിലും ബിരുദം നേടിയിട്ടുണ്ട്. കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയ ശേഷം, 2008-ൽ കോൺഗ്രസിൽ ചേർന്നു. പിന്നീട് ടിഎംസിയിലേക്ക് എത്തുകയായിരുന്നു. 2019, 2024 തിരഞ്ഞെടുപ്പുകളിലായിരുന്നു കൃഷ്ണനഗര്‍ മണ്ഡലത്തില്‍നിന്ന് വിജയിച്ചത്.
Also Read:റഫാൽ യുദ്ധവിമാന ഭാഗങ്ങൾ ഇന്ത്യയിൽ നിർമ്മിക്കും; കരാറിൽ ഒപ്പുവച്ച് ടാറ്റയും ഫ്രഞ്ച് കമ്പനിയും
ഒഡീഷയിൽ നിന്നുള്ള മുതിർന്ന രാഷ്ട്രീയ പ്രവർത്തകനായ പിനാകി മിശ്ര 1996-ൽ പുരിയിൽ നിന്ന് കോൺഗ്രസിനുവേണ്ടിയാണ് ആദ്യം എംപിയായി വിജയിക്കുന്നത്. പിന്നീട് ബിജെഡിയിൽ ചേരുകയും, 2009, 2014 തിരഞ്ഞെടുപ്പുകളിൽ പുരിയിൽ നിന്ന് വീണ്ടും വിജയിക്കുകയും ചെയ്തു. ഡൽഹിയിൽ പാർട്ടിയുടെ മുഖമായി മാറാനും അദ്ദേഹത്തിനായി.
Read More:മധുവിധുവിന് പോയ ദമ്പതികളിൽ ഭർത്താവ് മരിച്ച നിലയിൽ; ഭാര്യയെ കാണാനില്ല, അടിമുടി ദുരൂഹത
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.