scorecardresearch

റഫാൽ യുദ്ധവിമാന ഭാഗങ്ങൾ ഇന്ത്യയിൽ നിർമ്മിക്കും; കരാറിൽ ഒപ്പുവച്ച് ടാറ്റയും ഫ്രഞ്ച് കമ്പനിയും

Made-in-India Rafale fuselages from 2028: റഫാലിന്റെ പ്രധാന ഭാഗങ്ങൾ നിർമ്മിക്കുന്നതിനായി ഹൈദരാബാദിൽ പുതിയ അത്യാധുനിക പ്രൊഡക്ഷൻ ഫാക്കൽറ്റി സ്ഥാപിക്കും

Made-in-India Rafale fuselages from 2028: റഫാലിന്റെ പ്രധാന ഭാഗങ്ങൾ നിർമ്മിക്കുന്നതിനായി ഹൈദരാബാദിൽ പുതിയ അത്യാധുനിക പ്രൊഡക്ഷൻ ഫാക്കൽറ്റി സ്ഥാപിക്കും

author-image
WebDesk
New Update
Rahul Gandhi, Rahul gandhi rafale, BJP, Rafale, Raface aircraft, Rafale scam, Dassault Aviation, India news, Indian express, Indian express news, current affairs, രാഹുൽ ഗാന്ധി, റഫാൽ, Malayalam News, IE Malayalam

ഫയൽ ഫൊട്ടോ

Tata Advanced Systems Rafale: ഡൽഹി: രാജ്യത്തെ പ്രതിരോധ, ബഹിരാകാശ നിർമ്മാണ മേഖലയ്ക്ക് ഉത്തേജനം പകർന്നുകൊണ്ട്, ഫ്രാൻസിന് പുറത്ത് റഫാൽ യുദ്ധവിമാനങ്ങളുടെ ഭാഗങ്ങൾ നിർമ്മിക്കുന്ന ആദ്യ രാജ്യമായി മാറാൻ ഇന്ത്യ. റഫാൽ യുദ്ധവിമാനങ്ങളുടെ ഫ്യൂസ്ലേജ് ഇന്ത്യയിൽ നിർമ്മിക്കുന്നതിനായി ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസും ഫ്രഞ്ച് കമ്പനിയായ ഡാസോ ഏവിയേഷനും കരാറിൽ ഒപ്പുവച്ചു.

Advertisment

റഫാലിന്റെ പ്രധാന ഭാഗങ്ങൾ നിർമ്മിക്കുന്നതിനായി ഹൈദരാബാദിൽ പുതിയ അത്യാധുനിക പ്രൊഡക്ഷൻ ഫാക്കൽറ്റി സ്ഥാപിക്കും. വിമാനത്തിന്റെ റെയർ ഫ്യൂസ്ലേജിനായി ലാറ്ററൽ ഷെല്ല്, റെയർ സെക്ഷൻ, സെൻട്രൽ ഫ്യൂസ്ലേജ്, മുൻഭാഗം എന്നിവ ഹൈദരാബാദിൽ നിർമ്മിക്കുമെന്നാണ് വിവരം.

Also Read: കോവിഡ് കേസുകൾ ഉയരുന്നു; ഒറ്റ ദിവസത്തിനിടെ രോഗം ബാധിച്ചത് 564 പേർക്ക്

2027-28 സാമ്പത്തിക വർഷത്തോടെ ഹൈദരാബാദിൽ നിർമ്മിച്ച ആദ്യ വിമാന ഭാഗങ്ങൾ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ. പ്രതിമാസം രണ്ട് ഫ്യൂസ്ലേജുകൾ വരെ നിർമ്മിക്കാൻ കഴിയുന്ന തരത്തിലുള്ള സംവിധാനങ്ങളാണ് ഇവിടെ ഒരുക്കുന്നത്. ഇന്ത്യയ്ക്കൊപ്പം മറ്റു ആഗോള വിപണികളിലേക്കും ഇവിടെനിന്ന് സേവനം നൽകും.

Advertisment

Also Read: ബെംഗളൂരു അപകടം; ശ്രദ്ധിക്കേണ്ടത് സർക്കാരെന്ന് ബി.സി.സി.ഐ.; സർക്കാരിന് പങ്കില്ലെന്ന് മുഖ്യമന്ത്രി

നിലവിൽ 36 റഫാൽ വിമാനങ്ങൾ വ്യോമസേനയുടെ ഭാഗമായി ഇന്ത്യയ്ക്കുണ്ട്. നാവികസേനയിലേക്ക് 26 റഫാൽ മറൈൻ ജെറ്റുകൾ വാങ്ങാനായി ഈ വർഷം ഏപ്രിലിൽ ഇന്ത്യയും ഫ്രാൻസും തമ്മിൽ 63,000 കോടി രൂപയുടെ കരാറിൽ ഒപ്പുവച്ചിരുന്നു. സാങ്കേതികവിദ്യ കൈമാറ്റം, അറ്റകുറ്റപ്പണി, ഇന്ത്യയിൽ ഉൽപ്പാദന സൗകര്യങ്ങൾ സ്ഥാപിക്കൽ എന്നീ വ്യവസ്ഥകളും കരാറിലുണ്ട്. ഫ്രാൻസിനും ഇന്ത്യയ്ക്കും പുറമേ, ഈജിപ്ത്, ഖത്തർ, യുഎഇ, ഗ്രീസ്, ഇന്തോനേഷ്യ, ക്രൊയേഷ്യ, സെർബിയ തുടങ്ങിയ വിവിധ രാജ്യങ്ങളിലും റഫാൽ യുദ്ധവിമാനങ്ങൾ വിന്യസിക്കപ്പെട്ടിട്ടുണ്ട്.

Read More

48 മണിക്കൂറിൽ ഇന്ത്യയെ വിറപ്പിക്കാൻ നോക്കിയ പാക്കിസ്ഥാൻ എട്ട് മണിക്കൂറിൽ മുട്ടുകുത്തി: സംയുക്ത സൈനിക മേധാവി

Tata Ministry Of Defence France India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: