/indian-express-malayalam/media/media_files/2025/05/31/6a2eNr63Dv5g90XwGldV.jpg)
കോവിഡ് കേസുകൾ ഉയരുന്നു
Covid Updates: ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകളിൽ വീണ്ടും വർധന. 24 മണിക്കൂറിനിടെ 564 കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്താകെ ആക്ടീവ് കൊവിഡ് കേസുകൾ 4866 ആയി. ഇതിൽ 1487 രോഗികളും കേരളത്തിലാണ്. 24 മണിക്കൂറിനിടെ 114 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്.
Also Read: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്നു; മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ആരോഗ്യവകുപ്പ്
അതിനിടെ രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച ഏഴ് പേർ കൂടി മരിച്ചതായും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ അഞ്ച് മാസം പ്രായമായ കുഞ്ഞും ഉൾപ്പെടുന്നു. ഡൽഹിയിലാണ് ഈ കുഞ്ഞടക്കം രണ്ട് പേർ മരിച്ചത്. ന്യുമോണിയ അടക്കം പല രോഗങ്ങളും കുഞ്ഞിന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. 24 മണിക്കൂരിനിടെ രേഖപ്പെടുത്തിയ മറ്റ് ആറ് മരണങ്ങൾ 42 നും 87 വയസിനും ഇടയിൽ ഉള്ളവരാണെന്നാണ് ഔദ്യോഗിക അറിയിപ്പ്.
Also Read: രാജ്യത്ത് കൂടുതൽ കോവിഡ് കേസുകൾ കേരളത്തിൽ; ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യവകുപ്പ്
കോവിഡ് രോഗികളുടെ എണ്ണം ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും വർധിക്കാൻ തുടങ്ങിയതോടെ പ്രതിരോധ നടപടികൾ കേന്ദ്ര സർക്കാർ ശക്തമാക്കി. ഇന്ന് രാജ്യ വ്യാപകമായി മോക് ഡ്രിൽ നടത്താൻ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നിർദേശം നൽകി. പുതിയ സാഹചര്യം നേരിടാൻ ആശുപത്രികളെ സജ്ജമാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Also Read: കോവിഡ് കേസുകൾ ഉയരുന്നു; മാസ്‌ക് ധരിക്കണമെന്ന് നിർദേശം
രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഇത് നേരിടാൻ ആശുപത്രികളെ സജ്ജമാക്കാനാണ് ഇന്ന് മോക് ഡ്രിൽ നടത്താൻ നിർദേശിച്ചത്. ഐസൊലേഷൻ വാർഡുകൾ, ഓക്‌സിജൻ വിതരണം, വെന്റിലേറ്ററുകളുടെ ലഭ്യത, അവശ്യ മരുന്നുകളുടെ ലഭ്യത എന്നിവയെല്ലാം പരിശോധിച്ച് ഉറപ്പാക്കും. രോഗികളുടെ എണ്ണം വീണ്ടും വലിയ തോതിൽ വർദ്ധിക്കുമെങ്കിൽ ഫലപ്രദമായി നേരിടാൻ ആശുപത്രികളെ സജ്ജമാക്കാനുള്ള നടപടികളാണിത്.
Read More
കോവിഡ് ലക്ഷണങ്ങൾ ഉണ്ടെങ്കിൽ കർശനമായി പരിശോധന നടത്തണം; ആശുപത്രികൾക്ക് നിർദേശം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.