scorecardresearch

കോവിഡ് ലക്ഷണങ്ങൾ ഉണ്ടെങ്കിൽ കർശനമായി പരിശോധന നടത്തണം; ആശുപത്രികൾക്ക് നിർദേശം

കേരളത്തിൽ കേസുകൾ കൂടുന്നതിനൊപ്പം മരണവും സംഭവിക്കുന്നുണ്ട്. ന്യൂമോണിയ അടക്കമുള്ള അസുഖങ്ങൾ ഉള്ളവർക്ക് വൈറസ് ബാധയേറ്റാൽ ഗുരുതരമാകാനുള്ള സാഹചര്യമുണ്ടെന്നും ആരോഗ്യവിദഗ്ധർ പറയുന്നു

കേരളത്തിൽ കേസുകൾ കൂടുന്നതിനൊപ്പം മരണവും സംഭവിക്കുന്നുണ്ട്. ന്യൂമോണിയ അടക്കമുള്ള അസുഖങ്ങൾ ഉള്ളവർക്ക് വൈറസ് ബാധയേറ്റാൽ ഗുരുതരമാകാനുള്ള സാഹചര്യമുണ്ടെന്നും ആരോഗ്യവിദഗ്ധർ പറയുന്നു

author-image
WebDesk
New Update
Covid

കോവിഡ് ലക്ഷണങ്ങൾ ഉണ്ടെങ്കിൽ കർശനമായി പരിശോധന നടത്തണം

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിൽ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ പരിശോധന കർശനമായി നടത്തണമെന്ന് നിർദേശം.ആശുപത്രികൾക്കാണ് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയത്. വിദേശരാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത ഒമിക്രോൺ ജെ.എൻ വൺ എൽ.എഫ്. 7 വകഭേദമാണ് കേരളത്തിലും കണ്ടെത്തിയത്.

Advertisment

Also Read:സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്നു; മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ആരോഗ്യവകുപ്പ്

തീവ്രത കുറവാണെങ്കിലും വ്യാപനശേഷി കൂടുതലാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. ഈ സാഹചര്യം മുന്നിൽകണ്ടാണ് ആരോഗ്യവകുപ്പിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ. ഗുരുതര രോഗമുള്ളവർ പൊതുവിടങ്ങളിൽ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യവകുപ്പ് ഇറക്കിയ സർക്കുലറിൽ പറയുന്നു. രോഗമുള്ളവരെ പരിചരിക്കുമ്പോൾ 2023 ൽ ഇറക്കിയ എ.ബി.സി മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

Also Read:  രാജ്യത്ത് 3395 പേർക്ക് കോവിഡ്; രോഗബാധിതർ കൂടുതൽ കേരളത്തിൽ

ആശുപത്രികളിൽ ആവശ്യമായ ചികിത്സ സംവിധാനങ്ങൾ ഒരുക്കണം. കോവിഡ് ലക്ഷണങ്ങളോടെ ചികിത്സയ്ക്ക് എത്തുന്നവരെ ആന്റിജൻ-ആർ.ടി.സി.പി.ആർ പരിശോധനകൾക്ക് വിധേയമാക്കണം. കേരളത്തിൽ കേസുകൾ കൂടുന്നതിനൊപ്പം മരണവും സംഭവിക്കുന്നുണ്ട്. ന്യൂമോണിയ അടക്കമുള്ള അസുഖങ്ങൾ ഉള്ളവർക്ക് വൈറസ് ബാധയേറ്റാൽ ഗുരുതരമാകാനുള്ള സാഹചര്യമുണ്ടെന്നും ആരോഗ്യവിദഗ്ധർ പറയുന്നു.

Read More

Advertisment
Covid

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: