scorecardresearch

ലോട്ടറി അടിച്ചിട്ടില്ല, ഫോണിന് വിശ്രമവുമില്ല; പൊല്ലാപ്പിലായി ഷിബിൻ

ഉച്ചക്ക് ശേഷം മാത്രം വന്നത് 500 ഫോൺ കോൾ. അവസാനം ഫോൺ സ്വിച്ച് ഓഫ് ആയി. പുറത്തിറങ്ങി നടക്കാനാവാത്ത അവസ്ഥയായെന്നും ഷിബിൻ പറയുന്നു

ഉച്ചക്ക് ശേഷം മാത്രം വന്നത് 500 ഫോൺ കോൾ. അവസാനം ഫോൺ സ്വിച്ച് ഓഫ് ആയി. പുറത്തിറങ്ങി നടക്കാനാവാത്ത അവസ്ഥയായെന്നും ഷിബിൻ പറയുന്നു

author-image
Trends Desk
New Update
kerala vishu bumper 2021, kerala lottery vishu bumper 2021, vishu bumper 2021 result, kerala lottery vishu bumper 2021 results, vishu bumper lottery 2021, kerala lottery next bumper 2021, വിഷു ബമ്പർ, kerala vishu bumper 2021 result, kerala vishu bumper lottery ticket 2021, kerala vishu bumper 2021 winner, Kerala lottery result, Vishu Bumper 2021 results, winning number, വിഷു ബംപർ, Vishu Bumper results, വിഷു ബംപർ 2019, Vishu Bumper 2021 prize structure, Kerala, Kerala lottery, Lottery, Kerala Lottery Results, Kerala Lotteries, Vishu Bumper Lottery, Kerala Vishu Bumper Lottery, ഐഇ മലയാളം, ie malayalam, vishu bumper 2021 prize structure, vishu bumper release date, vishu bumper prize, vishu bumper online purchase, vishu bumper result, vishu bumper kerala, vishu bumper details, vishu bumper draw date, vishu bumper kerala lottery, vishu bumper images

വടകര: വിഷു ബംബർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 10 കോടി രൂപയ്ക്ക് അർഹനായ ആളെ തിരയുകയാണ് ഒരു നാട് മുഴുവൻ. വടക ബികെ ലോട്ടറി ഏജൻസി മുഖേനെ വിറ്റ എൽബി 430240 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം.

Advertisment

വടകരയ്ക്കു സമീപം തിരുവള്ളൂർ ഭാഗത്താണ് ആ ടിക്കറ്റ് വിറ്റതെന്നാണ് ഏജൻസിയിൽ നിന്നുള്ള വിവരം. എന്നാൽ ആർക്കാണ് സമ്മാനം കിട്ടിയതെന്ന കാര്യം വ്യക്തമല്ല.

വടകരയിലേക്കു വന്ന വിഷു ബംബറിന്റെ ഒന്നാം സമ്മാനം കാരണം പൊല്ലാപ്പിലായിരിക്കുകയാണ് തിരുവള്ളൂർ സ്വദേശിയായ ഷിബിൻ. ഷിബിനാണ് ലോട്ടറി അടിച്ചതെന്നാണ് നാട്ടിലെ പ്രചാരണം.

ലോട്ടറി അടിച്ചെന്ന വാർത്ത പരന്നതിൽപിന്നെ നിരന്തരം ഫോൺ കോളുകൾ വന്നുകൊണ്ടിരിക്കുകയാണെന്നും നാട്ടിൽ ഇറങ്ങാനാവാത്ത അവസ്ഥയിലെത്തിയെന്നുമാണ് ഷിബിൻ പറയുന്നത്. ബാങ്കുകളിൽ നിന്നടക്കം നിരവധി കോളുകളാണ് തനിക്ക് വരുന്നതെന്നും തനിക്ക് ലോട്ടറിയടിച്ചിട്ടില്ലെന്നും ഷിബിൻ പറയുന്നു.

Advertisment

Read More: Kerala Vishu Bumper BR 79 Lottery 2021 Results: വിഷു ബമ്പര്‍; ഭാഗ്യശാലികളെ അറിയാം

സാധാരണ ഗതിയിൽ രണ്ട് ഫോണുകളിലേക്ക് പത്തിരുന്നൂറ് കോൾ വരുന്നതാണെന്നും ലോട്ടറി അടിച്ചെന്ന വാർത്ത പരന്നതിൽ പിന്നെ നിർത്താതെ കോളുകൾ വന്ന് ഒരു ഫോൺ ഓഫായി പോയെന്നും വടകരയിൽ പച്ചക്കറി കച്ചവടവും സർവീസ് സെന്ററും നടത്തുന്ന ഷിബിൻ പറഞ്ഞു. മാധ്യമങ്ങളിൽ നിന്നും പഞ്ചായത്ത് ഓഫീസിൽ നിന്നും പ്രദേശത്തെ എല്ലാ ബാങ്കുകളിൽ നിന്നുമെല്ലാം തനിക്ക് കോളുകൾ വന്നെന്നും ഷിബിൻ ഒരു പ്രാദേശിക യൂട്യൂബ് ചാനലിലെ വീഡിയോയിൽ പറയുന്നു.

ആരാണ് ഈ വാർത്ത പരത്തിയതെന്ന് ചോദ്യത്തിന് അത് സുഹൃത്തുക്കളായിരിക്കുമെന്നാണ് ഷിബിന്റെ മറുപടി. ലോട്ടറി അടിച്ചെന്നു പറഞ്ഞ് സുഹൃത്തുക്കൾ വാട്സ്ആപ്പ് ഗ്രൂപ്പുകളിലും മറ്റും മെസേജ് അയയ്ക്കുകയും അത് പ്രചരിക്കുകയുമായിരുന്നെന്നും ഷിബിൻ പറയുന്നു.

ഉച്ചയ്ക്കു ശേഷം മാത്രം 500 കോൾ വന്നെന്നും അങ്ങനെ ഫോൺ സ്വിച്ച് ഓഫ് ആയി പോയെന്നും പിന്നെ പവർബാങ്കുമായി കണക്ട് ചെയ്ത് ഫോൺ ഉപയോഗിക്കേണ്ട അവസ്ഥയിലെത്തിയെന്നും ഷിബിൻ പറഞ്ഞു.

Read More: പച്ചവെള്ളം പോലെ മലയാളം പാടും; വൈറലായി നിക്കിന്റെ ‘പതിനാലാം രാവുദിച്ചത്’

യഥാർത്ഥത്തിൽ ലോട്ടറിയടിച്ച ആൾ വരുമ്പോഴെങ്കിലും എല്ലാവരും വിവരം അറിയുമല്ലോ എന്ന പ്രതീക്ഷയും ഷിബിൻ പങ്കുവയ്ക്കുന്നുണ്ട്.

വടകര മണിയൂർ സ്വദേശിയായ രാജനാണ് ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് വിറ്റത്. തിരുവള്ളൂർ ഭാഗത്താണ് രാജൻ ലോട്ടറി ടിക്കറ്റ് വിൽപ്പന നടത്തുന്നത്. ഒന്നാം സമ്മാനാർഹനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും ഇതിനുള്ള പരിശ്രമത്തിലാണെന്നും രാജൻ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

കോവിഡ് വ്യാപനത്തെത്തുടർന്ന് നീട്ടിവച്ച വിഷുബംബർ നറുക്കെടുപ്പ് വ്യാഴാഴ്ചയാണ് നടന്നത്. 50 ലക്ഷം രൂപയാണ് ടിക്കറ്റിന്റെ രണ്ടാം സമ്മാനം. 12 പേർക്ക് അഞ്ച് ലക്ഷം വീതമാണ് മൂന്നാം സമ്മാനം.

Read More: Kerala Lottery Thiruvonam Bumper: തിരുവോണം ബംപർ ടിക്കറ്റ് പ്രകാശനം ചെയ്തു

വിഷു ബംബർ നറുക്കെടുപ്പിനൊപ്പം ഇത്തവണത്തെ തിരുവോണം ബംബറിന്റെ പ്രകാശനവും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നടത്തിയിട്ടുണ്ട്. ധനമന്ത്രി കെഎൻ ബാലഗോപാൽ എം എൽ എ വി കെ പ്രശാന്തിനു നൽകിയാണ് തിരുവോണം ബംപറിന്റെ പ്രകാശനം നിർവഹിച്ചത്.

12 കോടി രൂപയാണ് തിരുവോണം ബംപർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം. ടിക്കറ്റിനു 300 രൂപ വിലയുള്ള ബംപറിന്റെ നറുക്കെടുപ്പ് സെപ്റ്റംബർ 19 നാണ്.

Lottery

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: