scorecardresearch

പച്ചവെള്ളം പോലെ മലയാളം പാടും; വൈറലായി നിക്കിന്റെ 'പതിനാലാം രാവുദിച്ചത്'

"മലയാളം പാട്ട് പാടുന്ന വീഡിയോ കാണുന്നത് വരെ നിക്ക് എത്രത്തോളം തദ്ദേശീയനായിരുന്നെന്ന് എനിക്കറിയില്ലായിരുന്നു," ആനന്ദ് മഹീന്ദ്ര പറഞ്ഞു

"മലയാളം പാട്ട് പാടുന്ന വീഡിയോ കാണുന്നത് വരെ നിക്ക് എത്രത്തോളം തദ്ദേശീയനായിരുന്നെന്ന് എനിക്കറിയില്ലായിരുന്നു," ആനന്ദ് മഹീന്ദ്ര പറഞ്ഞു

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Nicholas Horsburgh, Viral Video, pathinalam ravudichath, Anand Mahindra, british, person, ootty, old malayalam song, malayalam song, malayalam, പതിനാലാം രാവുദിച്ചത്, പതിനാലാം രാവ്, നിക്കോളാസ്, ആനന്ദ് മഹീന്ദ്ര, മലയാളം പാട്ട്, ഊട്ടി, malayalam news, ie malayalam

'പതിനാലാം രാവുദിച്ചത് മാനത്തോ കല്ലായി കടവത്തോ?' എന്ന മലയാളം പാട്ട് രസകരമായി പാടുന്ന ഒരാളുടെ വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുന്നത്. ആ പാട്ടുകാരൻ ഒരു മലയാളിയല്ല എന്നതാണ് കൗതുകം. നിക്കോളാസ് ഹോർസ്ബറ എന്ന ബ്രിട്ടിഷുകാരനാണ് പാട്ട് പാടിയിരിക്കുന്നത്.

Advertisment

വ്യവസായിയായ ആനന്ദ് മഹീന്ദ്ര അടക്കമുള്ളവർ ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്. താൻ ഊട്ടിയിൽ സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് ബ്രിട്ടിഷ് കുടുംബത്തിൽ നിന്നുള്ള രണ്ട് കുട്ടികൾ അവിടെ ഒപ്പം പഠിച്ചിരുന്നെന്നും അതിൽ ഒരാളാണ് നിക്കോളാസ് എന്നും ആനന്ദ് മഹീന്ദ്ര ട്വീറ്റിൽ പറയുന്നു. നിക്കോളാസിനും സഹോദരൻ മൈക്കലിനും അന്ന് നാഗു, മുത്തു എന്നീ ചെല്ലപ്പേരുകളുണ്ടായിരുന്നെന്നും അവർ എത്രത്തോളം തദ്ദേശീയരായി മാറിയിരുന്നെന്ന് ഇപ്പോൾ ഈ പാട്ട് കേട്ടപ്പോൾ മനസ്സിലായെന്നും ആനന്ദ് മഹീന്ദ്ര കുറിക്കുന്നു.

"ഊട്ടിയിലെ എന്റെ സ്കൂളിൽ, ഇന്ത്യയിൽ സ്ഥിരതാമസമാക്കിയിരുന്ന ഒരു ബ്രിട്ടീഷ് കുടുംബത്തിൽ നിന്നുള്ള രണ്ട് കുട്ടികളുണ്ടായിരുന്നു. നിക്കോളാസ് ഹോർസ്ബറയ്ക്കും സഹോദരൻ മൈക്കിളിനും നാഗു, മുത്തു എന്നിങ്ങനെ പ്രാദേശിക വിളിപ്പേരുകളുണ്ടായിരുന്നു. ഒരു മലയാള ഗാനം ആലപിക്കുന്ന അവരുടെ വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതുവരെ നിക്ക് എത്രത്തോളം സ്വദേശിയായിരുന്നുവെന്ന് എനിക്കറിയില്ലായിരുന്നു!" ആനന്ദ് മഹീന്ദ്ര കുറിച്ചു.

Advertisment

തുടർന്ന് മറ്റൊരു ട്വീറ്റിൽ നിക്കിന്റെയും സഹോദരൻ മൈക്കിന്റെയും ബാല്യകാല ചിത്രങ്ങളും ആനന്ദ് മഹീന്ദ്ര പങ്കുവച്ചു.

"നിക്കിന്റെ ആ വീഡിയോ കണ്ട ശേഷം, എന്റെ സ്കൂൾ ആൽബത്തിൽ നിന്ന് ഈ ചിത്രം ഞാൻ വീണ്ടെടുത്തു. ഇതാണ് മൈക്കിളും നിക്കും. എല്ലായ്‌പ്പോഴും ഗായകരായിരുന്നു. ഒരു ജൂനിയർ ആയിരുന്നിട്ടും അവർ എന്നെ അവരുടെ ‘ദി ബ്ലാക്ക് ജാക്ക്സ്’ എന്ന ബാൻഡിൽ ചേരാൻ അനുവദിച്ചു. ഞങ്ങൾ അന്ന് ഏത് പാട്ടാണ് പാടിയിരുന്നതെന്ന് നിക്ക് എന്നെ ഓർമ്മിപ്പിച്ചേക്കും," ആനന്ദ് മഹിന്ദ്ര കുറിച്ചു.

നിക്കോളാസിന്റെയും മൈക്കളിന്റെയും കുടുംബങ്ങൾക്ക് സമാനമായി ഊട്ടിയിലും നീലഗിരി ജില്ലയിലെ മറ്റിടങ്ങളിലും സ്ഥിരതാമസമാക്കിയ വേറെയും ബ്രിട്ടിഷ് കുടുംബങ്ങളുണ്ട്.

1973ൽ ഇറങ്ങിയ മരം എന്ന സിനിമയിൽ നിന്നുള്ളതാണ് വീഡിയോയിൽ നിക്ക് ആലപിച്ചിരിക്കുന്ന 'പതിനാലാം രാവുദിച്ചത്' എന്നു തുടങ്ങുന്ന ഗാനം. യൂസഫലി കേച്ചേരി രചിച്ച് ജി ദേവരാജൻ ഈണം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് കെ ജെ യേശുദാസ് ആണ്.

Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: