/indian-express-malayalam/media/media_files/2025/08/18/snake-python-2025-08-18-14-57-57.jpg)
ചിത്രം: എക്സ്
ഉത്തർപ്രദേശിലെ ഝാൻസിയിൽ, കർഷകന്റെ ആടിനെ വിഴുങ്ങിയ പെരുമ്പാമ്പിനെ ഗ്രാമീണർ ചേർന്ന് കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ചത്ത ആടിനെയും പെരുമ്പാമ്പിനെയും ഗ്രാമവാസികൾ റോഡിലൂടെ വലിച്ചുകൊണ്ടുപോകുന്നതായി കാണിക്കുന്ന ഒരു വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
രകാസ പൊലീസ് സ്റ്റേഷന്റെ പരിധിയിലുള്ള പുനവാലി ഗ്രാമത്തിലായിരുന്നു സംഭവം എന്നാണ് വിവരം. 20 അടിയോളം നീളമുള്ള പെരുമ്പാമ്പിനെയാണ് ഗ്രാമവാസികൾ കോടാലികൊണ്ട് വെട്ടി കൊലപ്പെടുത്തിയത്.
Also Read: ഭീമൻ പെരുമ്പാമ്പിനെ കൈയ്യിലെടുത്ത് കുട്ടികൾ നടന്നത് 3 കിലോമീറ്റർ; വൈറലായി വീഡിയോ
झांसी: पुनावली कला गांव में अजगर का आतंक
— भारत समाचार | Bharat Samachar (@bstvlive) August 17, 2025
➡बकरी को 20 फीट लंबे अजगर ने निगल
➡बकरी बचाने की कोशिश में किसानों ने पीटा
➡विशालकाय अजगर को लाठी-डंडों से पीट
➡बकरी की मौत, अजगर भी हमले में ढेर
➡रक्सा थाना क्षेत्र की घटना #Jhansi#SnakeAttack#FarmersFight#Python… pic.twitter.com/3hqLTaxRDD
ജസ്വന്ത് രാജ്പുത് എന്ന കർഷകന്റെ ആടിനെയാണ് പാമ്പ് വിഴുങ്ങിയത്. കർഷകൻ കനാലിനടുത്തുള്ള വയലിൽ തന്റെ ആടുകളെയും മറ്റു കന്നുകാലികളെയും മേയ്ക്കുന്നതിനിടെയാണ് സംഭവം. കുറ്റിക്കാടുകൾ നിറഞ്ഞ പ്രദേശത്താണ് ആടുകളെ മേയാൻ വിട്ടത്.
Also Read: 16 അടി നീളമുള്ള രാജവെമ്പാല; ഒരടി പതറാതെ റോഷ്ണി; കയ്യടിക്കെടാ!
പുല്ലിനിടയിൽ നിന്ന് വന്ന പെരുമ്പാമ്പ് പെട്ടന്ന് ആടിനെ വരിഞ്ഞു മുറുകുകയും പതിയെ വിഴുങ്ങാൻ ആരുഭിക്കുകയുമായിരുന്നു. ആടിന്റെ കരച്ചിൽ കേട്ട് ജസ്വന്ത് ഓടിയെത്തിയപ്പോഴേക്കും പാമ്പ് ആടിനെ വിഴുങ്ങാൻ തുടങ്ങിയിരുന്നു. ജസ്വന്ത് ബഹളം വയ്ക്കുന്നതു കേട്ട് മറ്റു ഗ്രാമവാസികളും സ്ഥലത്തെത്തി പാമ്പിനെ കൊലപ്പെടുത്തി. ആടിനെ രക്ഷിക്കാനായി ഗ്രാമവാസികൾ പെരുമ്പാമ്പിനെ ആക്രമിക്കുന്നത് വീഡിയോയിൽ കാണാം. എന്നാൽ ആടിനെ രക്ഷിക്കാനായില്ല.
Read More: "നീ എത്ര ഡാൻസ് കളിച്ചിട്ടും കാര്യമില്ല; ഈ റീൽ ദാ ഈ കക്ഷി തൂക്കി"
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us