scorecardresearch

ആപ്പിൾ സ്റ്റോറിനു മുന്നിൽ കൂട്ടത്തല്ല്; ഐഫോൺ 17 വാങ്ങാൻ തിക്കും തിരക്കുമിട്ട് ആരാധകർ; വീഡിയോ

മുംബൈ, ഡൽഹി, ബെംഗളൂരു തുടങ്ങി രാജ്യത്തുടനീളമുള്ള ആപ്പിൾ സ്റ്റോറുകളിൽ ഐഫോൺ 17 വാങ്ങാനെത്തിയവരുടെ നീണ്ട നിരയാണ് പുലർച്ചെ മുതൽ കാണപ്പെട്ടത്

മുംബൈ, ഡൽഹി, ബെംഗളൂരു തുടങ്ങി രാജ്യത്തുടനീളമുള്ള ആപ്പിൾ സ്റ്റോറുകളിൽ ഐഫോൺ 17 വാങ്ങാനെത്തിയവരുടെ നീണ്ട നിരയാണ് പുലർച്ചെ മുതൽ കാണപ്പെട്ടത്

author-image
Trends Desk
New Update
iPhone 17 series launch

ചിത്രം: എക്സ്

ആപ്പിൾ ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനു വിരാമമിട്ട്, ഐഫോൺ 17 സീരീസ് ഫോണുകളും മറ്റു ഡിവൈസുകളും സെപ്റ്റംബർ 19 ന് ഔദ്യോഗികമായി ഇന്ത്യൻ സ്റ്റോറുകളിൽ വിൽപ്പനയാരംഭിച്ചു. മുംബൈ, ഡൽഹി, ബെംഗളൂരു തുടങ്ങി രാജ്യത്തുടനീളമുള്ള ആപ്പിൾ സ്റ്റോറുകളിൽ ആപ്പിൾ ആരാധകരുടെ നീണ്ട നിരയാണ് പുലർച്ചെ മുതൽ കാണപ്പെട്ടത്.

Advertisment

മുംബൈയിലെ ബികെസി ആപ്പിള്‍ സ്റ്റോറിൽ ഐഫോൺ വാങ്ങാനെത്തിയവര്‍ തമ്മില്‍ കൂട്ടയടിയുണ്ടാകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആപ്പിൾ സ്റ്റോറിനു മുന്നിൽ തടിച്ചുകൂടിയവർ പരസ്പരം ഏറ്റുമുട്ടുന്നതിന്റെയും സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ട് രംഗം ശാന്തമാക്കുന്നതിന്റെയും ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

Also Read: ഐഫോൺ 17 സീരീസ്: കുറവ് എവിടെ? വിവിധ രാജ്യങ്ങളിലെ വില അറിയാം

ഐഫോൺ 17, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് മോഡലുകളും ആപ്പിളിന്റെ പുത്തൻ മോഡലായ ഐഫോൺ 17 എയറും ഉൾപ്പെടെ നാലു പുതിയ തലമുറ ഐഫോണുകളാണ് കമ്പനി അവതരിപ്പിച്ചത്. 5.5 എംഎം കനമുള്ള ഐഫോൺ 17 എയർ എന്ന കനംകുറഞ്ഞ ഐഫോൺ മോഡലാണ് ഇത്തവണ ടെക് പ്രേമികളുടെ ശ്രദ്ധയാകർഷിച്ചത്. മുൻ മോഡലുകളിൽ നിന്ന് വ്യത്യസ്തമായി പുത്തൻ ഡിസൈനിലാണ് ഇത്തവണ പ്രോ മോഡലുകൾ എത്തിയത്.

Advertisment

അതേസമയം, മുൻ മോഡലുകളെ അപേക്ഷിച്ച് 17 സീരിസ് ഐഫോണുകൾക്ക് വില കൂടുതലാണ്. എന്നാൽ, അടിസ്ഥാന വേരിയന്റുകളിലും 256 ജിബി സ്റ്റോറേജ് ലഭിക്കുന്നുണ്ട്. ഐഫോൺ 17- 82,900 രൂപ, ഐഫോൺ 17 പ്രോ 1,34,900 രൂപ, ഐഫോൺ 17 പ്രോ മാക്സ് 1,49,900 രൂപ എന്നിങ്ങനെയാണ് ഇന്ത്യയിലെ ബേസ് മോഡലുകളുടെ വില.

Read More: ഏറ്റവും കനംകുറഞ്ഞ ഐഫോണുമായി ആപ്പിൾ, ഡിസൈനിലും മാറ്റങ്ങൾ

Apple Iphone Viral Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: