/indian-express-malayalam/media/media_files/YtOAddfYtCpxKH4LFCho.jpg)
ദമ്പതികളുടെ സ്ഥാപനത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ചിത്രം പങ്കുവച്ചത്
വീട് വൃത്തിയാക്കാൻ ദമ്പതികൾ പരസ്പരം സഹായിക്കുന്നത് സാധാരണ കാഴ്ചയാണ്, എന്നാൽ കഴിഞ്ഞ ദിവസം വീടു വൃത്തിയാക്കിയ ശേഷം ഭാര്യയോട് പണം ആവശ്യപ്പെട്ട ഭർത്താവിന്റെ സന്ദേശമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പ്രൊഫഷണൽ ക്ലിനിംഗ് കമ്പനികൾ സേവനത്തിന് ശേഷം ഉപഭോക്താക്കൾക്ക് ആയക്കുന്ന ഔദ്യോഗിക സന്ദേശത്തിന്റെ രീതിയിലായിരുന്നു, പണം ആവശ്യപ്പെട്ടുകൊണ്ടുള്ള യുവാവിന്റെ സന്ദേശവും.
ഒരു വലിയ കോർണർ സോഫയും, മൂന്ന് കിടപ്പുമുറികളും പരവതാനികളും, തറയും വൃത്തിയാക്കിയതിന് ഭർത്താവ് ആവശ്യപ്പെട്ട തുകയാണ് ഭാര്യക്കൊപ്പം കാഴ്ചക്കാരെയും ഞെട്ടിച്ചത്. തൻ്റെ സേവനങ്ങൾക്കായി 700 പൗണ്ടിന്റെ (ഏകദേശം 74,000 രൂപ) ഇൻവോയ്സാണ് യുവാവ് അയച്ചത്.
ഇംഗ്ലണ്ടിലെ സൗത്ത് യോർക്ക്ഷെയറിൽ ഇരുവരും ചേർന്ന് 'ക്ലീൻ മി കാർപെറ്റ് ആൻഡ് അപ്ഹോൾസ്റ്ററി ഡോൺകാസ്റ്റർ' എന്ന പേരിൽ ഒരു ക്ലീനിംഗ് എൻ്റർപ്രൈസ് നടത്തുന്നു എന്നതാണ് ശ്രദ്ധേയം.
"കഴിഞ്ഞയാഴ്ച ഒരു ഉപയോക്താവ് ഞങ്ങളുടെ സേവനത്തിന് ശേഷം പണം തരാൻ വിസമ്മതിച്ചു. ഒരു വലിയ കോർണർ സോഫയും 3 ബെഡ്‌റൂം പരവതാനികളും ഒരു കല്ല് തറയും വൃത്തിയാക്കി. താൻ തികച്ചും സന്തുഷ്ടയാണെന്ന് ഫീഡ്ബാക്കും തന്ന ശേഷം ഉപഭോക്താവിനോട് പേയ്‌മെൻ്റ് അഭ്യർത്ഥിച്ചപ്പോൾ, അവർ ഈ സന്ദേശം ഞങ്ങൾക്ക് അയച്ചു," സന്ദേശത്തിൻ്റെ സ്ക്രീൻഷോട്ടിലെ അടിക്കുറിപ്പ് ഇങ്ങനെ.
സ്ക്രീൻഷോട്ട്, സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ നിരവധി രസകരമായ കമന്റുകളാണ് പോസ്റ്റിൽ നിറയുന്നത്. ദമ്പതികളുടെ സ്ഥാപനത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ചിത്രം പങ്കുവച്ചത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us