scorecardresearch

Google Trends: ഡൽഹി ഇലക്ഷൻ; ഫലങ്ങൾ തിരഞ്ഞ് ലക്ഷങ്ങൾ; ഗൂഗിളിൽ ട്രെൻഡിങ്

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ഗൂഗിൾ ട്രെൻഡിങ്ങിൽ മുന്നിലെത്തിയിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ഗൂഗിൾ ട്രെൻഡിങ്ങിൽ മുന്നിലെത്തിയിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ

author-image
Trends Desk
New Update
Election Commission of India

തിരഞ്ഞെടുപ്പ് കമ്മിഷൻ

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജപിക്ക് വിജയം. ബിജെപി തേരോട്ടത്തിൽ അടിപതറി ആം ആദ്മി പാർട്ടി. എഎപിയുടെ സ്ഥാപക നേതാവ് അരവിന്ദ് കേജ്‌രിവാൾ ന്യൂഡൽഹി മണ്ഡലത്തിൽ പരാജയപ്പെട്ടു. ബിജെപിയുടെ പർവേശ് ശർമ്മയാണ് മണ്ഡലത്തിൽ വിജയിച്ചത്. 1844 വോട്ടിനാണ് പർവേശ് ശർമ്മയുടെ വിജയം. മുതിർന്ന് എഎപി നേതാവ് മനീഷ് സിസോദിയയും പരാജയപ്പെട്ടു. ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അതിഷി വിജയിച്ചു.

Advertisment

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ഗൂഗിൾ ട്രെൻഡിങ്ങിൽ മുന്നിലെത്തിയിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ. കഴിഞ്ഞ 24 മണിക്കൂറിനിടെ 10 ലക്ഷം പേരാണ് ഗൂഗിളിൽ തിരഞ്ഞെടുപ്പ് കമ്മിഷനെ തിരഞ്ഞത്.

news

അക്ഷാരാർഥത്തിൽ ബിജെപിയുടെ സർജിക്കൽ സ്‌ട്രൈക്കിൽ ആം ആദ്മി പാർട്ടി കടപുഴകുന്ന ചിത്രമാണ് ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനത്തിൽ കാണാനായത്. പത്തുവർഷം മുമ്പ് കോൺഗ്രസിന്റെ കുത്തക തകർത്ത് ഡൽഹിയിൽ അധികാരത്തിലെത്തി പിന്നീട് മറ്റ് സംസ്ഥാനങ്ങളിലേക്കും പടർന്ന് പന്തലിച്ച്, പഞ്ചാബിൽ അധികാരത്തിലെത്തുകയും ചെയ്ത എഎപിയുടെ തട്ടകത്തിൽ ഏറ്റിരിക്കുന്ന പരാജയം പാർട്ടി ക്യാമ്പിനെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. 

1998ൽ ബിജെപിയെ പരാജയപ്പെടുത്തിയാണ് ഡൽഹിയിൽ കോൺഗ്രസ് അധികാരത്തിലെത്തുന്നത്. 15 വർഷക്കാലം കോൺഗ്രസ് അടക്കിവാണ രാജ്യ തലസ്ഥാനം, 2015ൽ ആം ആദ്മി പാർട്ടി പിടിച്ചെടുത്തു. 2020ലും ആം ആദ്മി വിജയം തുടർന്നു. 2020ൽ 70ൽ 62 സീറ്റുകളും ആം ആദ്മി പാർട്ടി സ്വന്തമാക്കിയപ്പോൾ എട്ടു സീറ്റുകൾ ബിജെപി നേടി. 2015ൽ 67 സീറ്റുകൾ എഎപിയപ്പോൾ മൂന്നു സീറ്റിലേക്ക് ബിജെപി ഒതുങ്ങിയിരുന്നു. 

Advertisment

13,766 പോളിങ് സ്റ്റേഷനുകളിലായി 1.56 കോടി വോട്ടർമാരാണ് ഡൽഹിയിൽ ഉള്ളത്. ഇതിൽ 83.76 ലക്ഷം പുരുഷന്മാരും 72.36 ലക്ഷം സ്ത്രീകളും 1,267 പേർ മൂന്നാം ലിംഗക്കാരും ഉൾപ്പെടുന്നു. വികസനവും സദ്ഭരണവും വിജയിച്ചുവെന്നാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചത്. ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും വിക്ഷിത ഭാരതം കെട്ടിപ്പടുക്കുന്നതിനും ഡൽഹിക്ക് ഒരു പ്രധാന പങ്കു വഹിക്കാനുണ്ടെന്നും, പ്രധാനമന്ത്രി പറഞ്ഞു.

Read More

Bjp Aap

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: