/indian-express-malayalam/media/media_files/2025/06/17/y0QuoJNYULtkXx74a41w.jpg)
ചിത്രം: എക്സ്
വൈറലാകാനായി പാമ്പിനെ ചുംബിക്കാൻ ശ്രമിച്ച 50 വയസ്സുകാരൻ പാമ്പു കടിയേറ്റ് ആശുപത്രിയിൽ. ഉത്തർപ്രദേശിലെ അമ്രോഹ ജില്ലയിലാണ് സംഭവം. ജിതേന്ദ്ര കുമാർ എന്ന കർഷകനാണ് പാമ്പുകടി ഏറ്റത്.
വെള്ളിയാഴ്ച വൈകുന്നേരം ഹൈബത്പൂർ എന്ന ഗ്രാമത്തിൽ നിന്നായിരുന്നു ജിതേന്ദ്ര കുമാർ പാമ്പിനെ പിടികൂടിയത്. വീഡിയോ ചിത്രീകരിക്കാനായി ഇയാൾ പാമ്പിനെ കഴുത്തിലിട്ടു. തുടർന്ന് ചുംബിക്കാനായി ഒന്നിലേറെ തവണ പാമ്പിനെ ചുണ്ടിന് അരികിലേക്ക് കൊണ്ടുവന്നു. ഇതിനിടെയാണ് കടിയേറ്റത്.
Also Read: നടുക്കുന്ന ക്രൂരത; കാമുകിക്കായി ദേശിയ പക്ഷിയെ കൊന്നു; നിറയെ നിഗൂഡതകൾ!
उत्तर प्रदेश के अमरोहा जिले के इस व्यक्ति ने सांप को पकड़ा,
— Priyanshu Mishra 🎭 (@Apka_Priyanshu) June 15, 2025
फिर सांप के साथ खेलने लगा,
सांप से खुद की जीभ पर किस कराने जैसे करतब दिखाना शुरू किया,
अचानक सांप ने उसे जीभ पर ही काट लिया.
हालत गंभीर,
व्यक्ति अस्पताल में भर्ती है. pic.twitter.com/8roTgeI0ni
ജിതേന്ദ്ര കുമാർ പാമ്പിനെ ചുംബിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പാമ്പിനെ നാവുകൊണ്ട് സ്പർശിക്കുന്നതും വീഡിയോയിൽ കാണാം. പാമ്പു കടിയേറ്റതിനെ തുടർന്ന് ജിതേന്ദ്രയുടെ നില പെട്ടെന്ന് വഷളായതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
Also Read: "ഒരു കിലോ പഴം മതി, അവൻ വൈകുന്നേരം വരെ നിന്നോളും;" വനം വകുപ്പ് കാണേണ്ടന്ന് കമന്റ്
ഇയാളെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് കൂടുതൽ ചികിത്സയ്ക്കായി മൊറാദാബാദിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ജിതേന്ദ്ര കുമാർ നിലവിൽ ഗുരുതരാവസ്ഥയിൽ ഐസിയുവിൽ ചികിത്സയിലാണ്. മദ്യ ലഹരിയിലായിരുന്നു ഇയാളുടെ സാഹസം എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
Read More: "ഇവനാണ് അപ്പു, എന്റെ തക്കുടുവാവ..."; അമ്മൂമ്മയുടെ കുട്ടിക്കുരങ്ങന് എന്താ അനുസരണ; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.