/indian-express-malayalam/media/media_files/2025/08/08/dubai-police-fine-2025-08-08-17-35-27.jpg)
ചിത്രം: എക്സ്
സോഷ്യൽ മീഡിയയിൽ വൈറലാകാൻ ഓടുന്ന വാഹനത്തിന്റെ ബോണറ്റിൽ കയറി അഭ്യാസപ്രകടനം നടത്തിയവർക്കെതിരെ കർശന നടപടിയുമായി ദുബായ് പൊലീസ്. ഡ്രൈവർമാരെ കസ്റ്റഡിയിലെടുക്കുകയും രണ്ട് ആഡംബര വാഹനങ്ങൾ പിടിച്ചെടുക്കകയും ചെയ്തതായി ദുബായ് പൊലീസ് അറിയിച്ചു.
Also Read: പൂച്ച എന്നാ സുമ്മാവാ! കണ്ടില്ലേ ആ വരവ്? നോവിച്ച് വിടാതിരിക്കുക!
ഓടുന്ന കാറുകളുടെ ബോണറ്റിൽ കയറുന്ന യുവാക്കളുടെ രണ്ടു വീഡിയോകളായിരുന്നു സോഷ്യൽ മീഡിയയിൽ വൈറലായത്. ഇരുവരുടെയും അശ്രദ്ധമായ പെരുമാറ്റം സ്വന്തം സുരക്ഷയ്ക്കും മറ്റു യാത്രക്കാരുടെ സുരക്ഷയ്ക്കും ഭീഷണിയാണെന്നും ഗതാഗത നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും ദുബായ് പൊലീസിലെ ട്രാഫിക് ജനറൽ ഡിപ്പാർട്ട്‌മെന്റിന്റെ ആക്ടിംഗ് ഡയറക്ടർ ബ്രിഗേഡിയർ ബിൻ സുവൈദാൻ പ്രസ്താവനയിൽ പറഞ്ഞു.
#أخبار| شرطة دبي تحجز مركبتين بسبب سلوك استعراضي خطير
— Dubai Policeشرطة دبي (@DubaiPoliceHQ) August 8, 2025
التفاصيل : https://t.co/DlyHQHaD5f#السلامة_المروريةpic.twitter.com/3UWhwYt7vg
Also Read: ആഹാ, സുഖനിദ്ര! ഓന്ത് അണ്ണൻ അഭിനയിക്കുകയല്ല, ജീവിക്കുകയാണ്!
രണ്ടു വാഹനങ്ങളും കണ്ടുകെട്ടുകയും ഡ്രൈവർമാർക്ക് 50,000 ദിർഹം (11.93 ലക്ഷം രൂപ) പിഴ ചുമത്തുകയും ചെയ്തതായി അദ്ദേഹം അറിയിച്ചു. റോഡുകളിലെ അപകടകരമായ അഭ്യാസങ്ങളോടും അശ്രദ്ധമായ പെരുമാറ്റത്തോടും ദുബായ് പൊലീസിന് യാതൊരു വിട്ടുവീഴ്ചയുമില്ല.​ ഉത്തരം പെരുമാറ്റം സോഷ്യൽ മീഡിയയിൽ പങ്കിടുന്നതിനെതിരെയും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Read More: "അടിമോനെ പൂക്കുറ്റി," വെറൈറ്റി ലുക്കിൽ ഞെട്ടിച്ച് എംജി ശ്രീകുമാർ; ലാലേട്ടന്റെ കാമിയോ പൊളിച്ചെന്ന് ആരാധകർ; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us