/indian-express-malayalam/media/media_files/2025/08/21/child-grab-snake-2025-08-21-16-33-57.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
ഭീമൻ പെരുമ്പാമ്പിനെ പിടികൂടി റോഡിലൂടെ നടന്നുനീങ്ങുന്ന ഉത്തർപ്രദേശിൽ നിന്നുള്ള കുട്ടികളുടെ വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ വ്യാപകമായി ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ, അനായാസമായി പിമ്പിനെ പിടികൂടുന്ന ഒരു ആൺകുട്ടിയുടെ വീഡിയോയാണ് ഇന്റർനെറ്റിൽ ഒരേസമയം ഭീതിയും അത്ഭുതവും സൃഷ്ടിച്ച് വൈറലാകുന്നത്.
പരിചയസമ്പന്നനായ ഒരു പാമ്പ് പിടുത്തക്കാരന്റെ ആത്മവിശ്വാസത്തോടെയാണ് കുട്ടി പാമ്പിനെ കൈകാര്യം ചെയ്യുന്നത്. പാമ്പിനെ പിടിക്കാൻ ഉപയോഗിക്കുന്ന സ്റ്റിക്കുമായി, കുട്ടി ശ്രദ്ധാപൂർവ്വം പാമ്പിന്റെ തലയിൽ പിടിച്ച് ഉയർത്തിയെടുക്കുന്നത് വീഡിയോയിൽ കാണാം.
Also Read: 'വാവ സുരേഷ് വളർത്തുന്നതാണോ?' ഇത്രയും തങ്കപ്പെട്ട പൂച്ച സാറിനെ ആരും കാണാതെ പോകരുത്
छोटू का यमराज के साथ उठना बैठना लगता है
— Manju (@cop_manjumeena) August 20, 2025
लेकिन यह साहस जानलेवा भी साबित हो सकता हैं😱 pic.twitter.com/nAuVU7DcaQ
"ഛോട്ടുവിന് യമരാജനുമായി അടുത്ത ബന്ധമുണ്ടെന്ന് തോന്നുന്നു" എന്ന ക്യാപഷനോടെ എക്സിൽ പങ്കുവച്ച വീഡിയോ നിരവധി കാഴ്ചകൾ നേടി. അതേസമയം, നിരവധി കാഴ്ചക്കാരാണ് സംഭവത്തിലെ അപകടം ചൂണ്ടിക്കാട്ടി കമന്റു പങ്കുവയ്ക്കുന്നത്.
അതേസമയം, കർഷകന്റെ ആടിനെ വിഴുങ്ങിയ പെരുമ്പാമ്പിനെ കൊന്ന് റോഡിലൂടെ വലിച്ചിഴയ്ക്കുന്ന ഒരുകൂട്ടം ഗ്രാമീണരുടെ വീഡിയോയും അടുത്തിടെ ഇന്റർനെറ്റിൽ പ്രചരിച്ചിരുന്നു. ഉത്തർപ്രദേശിലെ ഝാൻസിയിലെ രകാസ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പുനവാലി ഗ്രാമത്തിലായിരുന്നു സംഭവം എന്നാണ് വിവരം. 20 അടിയോളം നീളമുള്ള പെരുമ്പാമ്പിനെയായിരുന്നു ഗ്രാമവാസികൾ ചേർന്ന് കോടാലികൊണ്ട് വെട്ടി കൊലപ്പെടുത്തിയത്.
Read More: എന്തു ബുദ്ധിയാ ഈ പൂച്ചയ്ക്ക്; ഇംഗ്ലീഷ് ഒക്കെ മണി മണി പൊലയല്ലേ പറയണേ; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us