/indian-express-malayalam/media/media_files/2025/10/07/cat-saving-babies-from-bear-2025-10-07-13-53-05.jpg)
എഐ നിർമിത ചിത്രം: ഇൻസ്റ്റഗ്രാം
പൂച്ചയുടെ വീര കഥകൾ പറഞ്ഞാലും പറഞ്ഞാലും തീരില്ല. പൂച്ചകൾക്ക് ഇന്റർനെറ്റിൽ വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്. പൂച്ച എന്ത് എപ്പോൾ ചെയ്യും എന്ന്ത് ആർക്കും പ്രവചിക്കാനാവില്ല. അതുകൊണ്ടു തന്നെ പൂച്ചകളുടെ രസകരമായ വീഡിയോകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.
ഇപ്പോഴിതാ, കരടിയിൽ നിന്നും കുറുക്കനിൽ നിന്നും കുട്ടികളെ രക്ഷിക്കുന്ന പൂച്ചയുടെ വീഡിയോയാണ് സൈബറിടത്ത് ശ്രദ്ധനേടുന്നത്. ഒറ്റ നോട്ടത്തിൽ ഒറിജിനലാണെന്ന് കരുതുമെങ്കിലും, യാഥാർത്ഥ്യത്തെ വെല്ലുന്ന മികവോടെ നിർമ്മിച്ച എഐ വിഡിയോയാണിത്.
Also Read: "ഈ സമയത്ത് ചോദിക്കാമോ എന്നറിയില്ല, നല്ല പത്രങ്ങൾ, എന്താ വില?" വൈറലായി അപ്പൂപ്പന്റെ സാഹസങ്ങൾ
സിസിടിവി ദൃശ്യത്തിന്റെ രൂപത്തിലാണ് വിഡിയോ ഒരുക്കിയിരിക്കുന്നത്. വീടിന്റെ മുന്നിലിരുന്ന് കളിക്കുന്ന കുഞ്ഞിനെ ആക്രമിക്കാൻ കരടികൾ എത്തുന്നതാണ് വീഡിയോ. എന്നാൽ രക്ഷകനായി പൂച്ചയെത്തുന്നതും വന്യ മൃഗങ്ങളെ തുരത്തുകയും ചെയ്യുന്ന ഒന്നിലേറെ ക്ലിപ്പുകൾ കൂട്ടിയിണക്കിയാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്.
Also Read: "ഓട്ടോ വരുന്നതു കണ്ട് കാലു മാറ്റികൊടുത്ത ആനയാണ് എന്റെ ഹീറോ"; വൈറലായി വീഡിയോ
അതേസമയം, നായയിൽ നിന്ന് പെൺകുട്ടിയെ രക്ഷിക്കുന്ന ഒരു പൂച്ചയുടെ യഥാർത്ഥ സംഭവത്തിന്റെ വീഡിയോയും അടുത്തിടെ വ്യാപകമായി ശ്രദ്ധനേടിയിരുന്നു. നായയ്ക്ക് നേരെ സർവ ശക്തിയും എടുത്ത് അലറി പേടിപ്പിച്ച് പൂച്ച പെൺകുട്ടിയെ രക്ഷിക്കുന്നതാണ് വീഡിയോയിൽ കാണാനാവുക.
Read More: 'നമ്മൾ അനാഥരാണ്; ഗുണ്ടകൾ അല്ല'; മാധവ് സുരേഷ് എഫക്ട് മഹാഭാരതത്തിൽ!
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.