scorecardresearch

കുഞ്ഞിനെ മുകളിലിരുത്തി പൂച്ച സാറിന്റെ നടത്തം; അച്ഛനും അമ്മയ്ക്കും സർപ്രൈസ്!

Cat AI viral video: വീട്ടിലേക്ക് കയറി ബെഡ്റൂമിൽ കടന്ന് കുഞ്ഞിനെ നിലത്തേക്ക് ഇട്ട കടുവയും പൂച്ചസാറും ബെഡ്ഡിൽ അച്ഛനും അമ്മയ്ക്കും ഒപ്പം കിടപ്പായി

Cat AI viral video: വീട്ടിലേക്ക് കയറി ബെഡ്റൂമിൽ കടന്ന് കുഞ്ഞിനെ നിലത്തേക്ക് ഇട്ട കടുവയും പൂച്ചസാറും ബെഡ്ഡിൽ അച്ഛനും അമ്മയ്ക്കും ഒപ്പം കിടപ്പായി

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Cat AI viral video

Screengrab

AI viral video: ചില്ലറ കളികളല്ല പൂച്ച സാറിന്റേത്. പൂച്ച സാറിന്റെ സർപ്രൈസുകൾ കണ്ട് ഹൃദയാഘാതം വരാതിരുന്നാൽ ഭാഗ്യം എന്നേ കരുതേണ്ടു. ഇപ്പോഴിതാ പൂച്ചയ്ക്കൊപ്പം വീട്ടിലെ കുട്ടിക്കുരുന്നും ചേർന്ന് ഒപ്പിച്ച ഒരു സർപ്രൈസിന്റെ എഐ വിഡിയോയാണ് വൈറലാവുന്നത്. 

Advertisment

സിസിടിവി ദൃശ്യത്തിന്റെ രൂപത്തിലാണ് ഈ വിഡിയോയും. അച്ഛനും അമ്മയ്ക്കും ഒപ്പം കിടന്ന് ഉറങ്ങുന്ന കുഞ്ഞിനെ വിളിച്ചെഴുന്നേൽപ്പിച്ച് തന്റെ മുകളിലിരുത്തി കൊണ്ടുപോവുകയാണ് പൂച്ച സാർ. എങ്ങോട്ടാണ് ഈ പോക്ക് എന്നല്ലേ? കുഞ്ഞിനെ മുകളിലിരുത്തി നടന്ന പൂച്ച സാർ എത്തുന്നത് തന്റെ സുഹൃത്തായ കടുവയുടെ അടുത്തേക്കാണ്. 

Also Read: ഞാൻ അവസാനത്തെ ടെസ്റ്റും പാസ്സായടാ; വികെ ശ്രീരാമനെ തേടിയെത്തിയ മമ്മൂട്ടിയുടെ ഫോൺ കോൾ

ഇവിടെ കുശലം പറഞ്ഞിരുന്നതിന് പിന്നാലെ കടുവയുടെ മുകളിലിരുന്നാണ് പൂച്ചസാറും കുഞ്ഞും വീട്ടിലേക്ക് പോകുന്നത്. വീട്ടിലേക്ക് കയറി ബെഡ്റൂമിൽ കടന്ന് കുഞ്ഞിനെ നിലത്തേക്കിട്ട കടുവയും പൂച്ചസാറും ബെഡ്ഡിൽ അച്ഛനും അമ്മയ്ക്കും ഒപ്പം കിടപ്പായി. ഇരുവരും ഉറക്കമുണരുമ്പോൾ കാണുന്ന ഈ കാഴ്ചയോട് എങ്ങനെയാവും പ്രതികരിക്കുക?

Advertisment

Also Read: 'ഒറ്റയാൻ വീണ്ടും പൂജാമുറിയിൽ കയറിയെന്ന് പറഞ്ഞേക്ക്'; വൈറലായി 'പേമാരി ഭക്തി വേർഷൻ'; വീഡിയോ

എഐ വിഡിയോ ക്രിയേറ്റർമാരുടെ ഇഷ്ട വിഷയമാണ് പൂച്ച സാറിന്റെ വികൃതികൾ. ഒരു ദിവസം പിന്നിടുന്നതിന് മുൻപ് തന്നെ വിഡിയോ 10 ലക്ഷത്തിന് അടുത്ത് ആളുകൾ കണ്ടുകഴിഞ്ഞു. ഇതിലും വലിയ സർപ്രൈസ് ഇനി സ്വപ്നങ്ങളിൽ മാത്രം എന്ന് പറഞ്ഞാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. എഐ വിഡിയോ ആണെങ്കിലും കാണാൻ നല്ല രസമുണ്ടെന്നാണ് പലരും പറയുന്നത്. 

Also Read: മിന്നൽവള കയ്യിലിട്ട പെണ്ണഴകേ; ലെ സുരേഷ് ഗോപി : കൊന്നിട്ട് പോടാ!

കുട്ടികളുടെ മുൻപിൽ പൂച്ച സാർ ഒരു മാന്യൻ ആണെന്ന് പറയുന്നവരും ഉണ്ട്. എന്നാൽ എഐ വിഡിയോ ആണെങ്കിലും ഇത്രയും തള്ള് വേണോ, ഇതൽപ്പം കൂടിപ്പോയില്ലേ എന്ന് ചോദിക്കുന്നവരും ഉണ്ട്. 

Read More:'വാവ സുരേഷ് വളർത്തുന്നതാണോ?' ഇത്രയും തങ്കപ്പെട്ട പൂച്ച സാറിനെ ആരും കാണാതെ പോകരുത്

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: