scorecardresearch

ആ തമിഴൻ കാരണമാണ് തോറ്റത്! തെളിവായി സിസിടിവി ദൃശ്യം

AI viral video Rabbit and Turtle Race: "കൂടുതൽ ഒന്നും പറയണ്ട…പോത്ത് പോലെ കിടന്നുറങ്ങിയിട്ട് അടപടലം മൂഞ്ചിയപ്പോൾ ക്യാപ്സ്യൂൾ കൊണ്ട് വന്നേക്കുവാ...അന്ന് മറുപടി പറയാൻ തൻ്റെ വായിൽ കാരറ്റ് ആയിരുന്നോ?"

AI viral video Rabbit and Turtle Race: "കൂടുതൽ ഒന്നും പറയണ്ട…പോത്ത് പോലെ കിടന്നുറങ്ങിയിട്ട് അടപടലം മൂഞ്ചിയപ്പോൾ ക്യാപ്സ്യൂൾ കൊണ്ട് വന്നേക്കുവാ...അന്ന് മറുപടി പറയാൻ തൻ്റെ വായിൽ കാരറ്റ് ആയിരുന്നോ?"

author-image
Trends Desk
New Update
AI viral video of Rabbit and Turtle race

Screengrab

തലമുറകളിൽ നിന്ന് തലമുറകളിലേക്ക് പറഞ്ഞ് പറഞ്ഞ് പോകുന്ന കഥയാണ് ആമയുടേയും മുയലിന്റേയും ഓട്ടമത്സരം. കുട്ടികളെ പ്രചോദിപ്പിക്കാൻ ഇപ്പോഴും ഈ കഥ ഉപയോഗിക്കുന്നുണ്ട്. ഉറങ്ങി പോയത് കൊണ്ടാണ് മുയൽ തോറ്റത് എന്നല്ലേ കഥയിൽ പറയുന്നത്. എന്നാൽ അതല്ല സത്യാവസ്ഥ എന്നാണ് മുയൽ ഇപ്പോൾ വാദിക്കുന്നത്. പിന്നെ എന്താണ് സംഭവിച്ചത് എന്ന് അറിയണ്ടേ? മുയലിന് മറുപടിയുമായി ആമയും വരുന്നുണ്ട്.

Advertisment

അന്ന് ആ ഓട്ടമത്സരത്തിൽ ആമ എങ്ങനെ ജയിച്ചു എന്ന് പറയാൻ വാർത്താ സമ്മേളനം വിളിച്ചിരിക്കുകയാണ് മുയൽ. ഇതിന്റെ എഐ വിഡിയോ ചിരി പടർത്തി സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ആമയോട് ഓട്ട മത്സരത്തിൽ തോറ്റ മുയലിനും ചിലത് പറയാനുണ്ട് എന്ന് പറഞ്ഞാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. 

Also Read: 'നന്നായി നോക്കണം, 'കാട്ടിൽനിന്നു കിട്ടിയതാ ഇവനെ'; കടുവക്കുട്ടിയെ ഓമനിച്ച് യുവതി; വീഡിയോ

വാർത്താ സമ്മേളനത്തിലെ മുയലിന്റെ വാക്കുകൾ ഇങ്ങനെ, "ആമയുമായുള്ള ഓട്ടമത്സരത്തിൽ ജയിച്ചത് ഞാനാണ്. പക്ഷേ ഒരു തമിഴൻ ആയിരുന്നു മത്സരത്തിന്റെ റഫറി. ജയിച്ചത് മുയൽ അല്ലേ എന്ന് ചോദിച്ചപ്പോൾ ആമ എന്ന് അയാൾ പറഞ്ഞു. അത് കേട്ട് ആമയാണ് ജയിച്ചത് എന്ന് എല്ലാവരും തെറ്റിദ്ധരിച്ചു."

Advertisment

Also Read: വാഹനം ഇടിച്ചിട്ട കുഞ്ഞിനെ രക്ഷിക്കാൻ അമ്മക്കരടിയുടെ തീവ്ര ശ്രമം; നൊമ്പര കാഴ്ചയായി മധ്യപ്രദേശിൽ നിന്നുള്ള വീഡിയോ

60 ലക്ഷത്തിന് മുകളിൽ ആളുകൾ ആണ് സമൂഹമാധ്യമങ്ങളിൽ ഈ വിഡിയോ കണ്ടുകഴിഞ്ഞത്. അല്ലാതെ ഉറങ്ങി പോയതല്ലല്ലേ എന്നാണ് മുയലിനെ കുത്തി വിഡിയോയ്ക്കടിയിൽ വരുന്ന കമന്റുകൾ. മുയലിന് പിന്നാലെ ആമയും വാർത്താ സമ്മേളനവുമായി എത്തുന്നുണ്ട്. മുയൽ ഉറങ്ങി പോയതിന് തെളിവായി സിസിടിവി ദൃശ്യങ്ങളും ആമ തെളിവായി കൊണ്ടുവരുന്നുണ്ട്.  

Also Read: "ഇതൊന്നും എംവിഡി കാണേണ്ട;" വൈറലായി ഒരു വെറൈറ്റി മോഡിഫിക്കേഷൻ; വീഡിയോ

"കൂടുതൽ ഒന്നും പറയണ്ട…പോത്ത് പോലെ കിടന്നുറങ്ങിയിട്ട് അടപടലം മൂഞ്ചിയപ്പോൾ ക്യാപ്സ്യൂൾ കൊണ്ട് വന്നേക്കുവാ...അന്ന് മറുപടി പറയാൻ തൻ്റെ വായിൽ കാരറ്റ് ആയിരുന്നോ?" എന്നിങ്ങനെ നിരവധി കമന്റുകളാണ് മുയലിനെതിരെ വരുന്നത്. 

Read More: 'വർഷങ്ങളായി ഓട്ടോ പറത്തുന്നു, എല്ലാം നമ്മൾ തന്നെയാ ചെയ്യുന്നേ'; വൈറലായി പറക്കും ഓട്ടോറിക്ഷകൾ; വീഡിയോ

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: