scorecardresearch

ചെക്കൻ സൂപ്പറാ; നല്ല സ്വഭാവം; കല്യാണം മുടക്കി അൾട്രാ പ്രോ മാക്സ്!

AI viral video: പെണ്ണിന്റെ വീട്ടുകാരാണോ? ചെക്കൻ എന്റെ അയൽവാസിയാണ്. സൂപ്പറ് ചെക്കനാണ്. നല്ല സ്വഭാവം. വീട് ഇടത്ത് നിന്ന് ആദ്യത്തെ വീട് എന്നാണ് പുള്ളി പറഞ്ഞ് തുടങ്ങുന്നത്

AI viral video: പെണ്ണിന്റെ വീട്ടുകാരാണോ? ചെക്കൻ എന്റെ അയൽവാസിയാണ്. സൂപ്പറ് ചെക്കനാണ്. നല്ല സ്വഭാവം. വീട് ഇടത്ത് നിന്ന് ആദ്യത്തെ വീട് എന്നാണ് പുള്ളി പറഞ്ഞ് തുടങ്ങുന്നത്

author-image
Trends Desk
New Update
AI Instagram viral video

Screengrab

വിവാഹാലോചന വന്ന് കഴിഞ്ഞാൽ ചെക്കനേയും പെണ്ണിനേയും കുറിച്ചെല്ലാം ഇരുകൂട്ടരുടേയും വീട്ടുകാർ വന്ന് അന്വേഷിക്കാറുണ്ട് പലയിടത്തും. ഇങ്ങനെ അന്വേഷണം നടത്താനെത്തുന്ന വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് വിവാഹം മുടക്കുന്ന ചില പ്രത്യേക തരം മനുഷ്യരും നമുക്കിടയിലുണ്ട് എന്നാണ് പറയപ്പെടുന്നത്. അങ്ങനെയുള്ള മനുഷ്യർ എങ്ങനെയാണ് നൈസ് ആയി കല്യാണം മുടക്കുന്നത് എന്ന് കാണിക്കുന്ന ഒരു എഐ വിഡിയോ വൈറലായിരുന്നു. 

Advertisment

കല്യാണ ചെക്കനെ കുറിച്ച് അന്വേഷിക്കാൻ എത്തിയിരിക്കുകയാണ് കുറച്ച് അമ്മാവന്മാർ. "പെണ്ണിന്റെ വീട്ടുകാരാണോ? ചെക്കൻ എന്റെ അയൽവാസിയാണ്. സൂപ്പറ് ചെക്കനാണ്. നല്ല സ്വഭാവം. വീട് ഇടത്ത് നിന്ന് ആദ്യത്തെ വീട്. വീട് കാണിച്ചത് ഞാനാണ് എന്ന് അവനോട് പറയണ്ട. പിന്നെ രാത്രി കള്ളും കുടിച്ച് വന്ന് എന്നെ ചീത്ത പറയും. എന്നാ ഞാൻ പോട്ടെ," ഇങ്ങനെ നൈസ് ആയിട്ട് വിവാഹം മുടക്കാൻ ശ്രമിക്കുന്നയാളെയാണ് ഈ എഐ വിഡിയോയിൽ കാണിക്കുന്നത്.

Also Read: കസവുടുത്ത് തിരുവാതിര കളിച്ചും വള്ളം തുഴഞ്ഞും റോബോട്ടുകൾ; വൈറലായി എഐ ഓണപ്പാട്ട്

കല്യാണം മുടക്കി അൾട്രാ പ്രോ മാക്സ് എന്ന് പറഞ്ഞാണ് ഈ വിഡിയോ പങ്കുവെച്ചത്. ലക്ഷക്കണക്കിന് ആളുകൾ വിഡിയോ കണ്ടുകഴിഞ്ഞു. ഇങ്ങനെയുള്ള അമ്മാവന്മാർ എല്ലാ നാട്ടിലും കാണും എന്നെല്ലാം പറഞ്ഞാണ് വിഡിയോയ്ക്ക് കമന്റുകൾ വരുന്നത്.

Advertisment

Also Read: ഏയ് ചേട്ടാ, അവനെ കൂടി കൊണ്ട് പോകൂ; ടിക്കറ്റെടുത്തില്ലെന്ന് പറഞ്ഞ് ഇറക്കി വിട്ട് ക്രൂരത

"എന്റെ നാട്ടിലും ഇതാണ് അവസ്ഥ. അതുകൊണ്ട് എന്റെ കല്യാണം നടക്കില്ല. അതുകൊണ്ട് എനിക്ക് അവരോട് നന്ദിയുണ്ട്." "കല്യാണം മുടക്കികളായ ആ അമ്മാവന്മാർ ഇൻസ്റ്റഗ്രാമിൽ ഉണ്ടായിരുന്നു എങ്കിൽ മെൻഷൻ ചെയ്യാമായിരുന്നു," ഇങ്ങനെയെല്ലാം പറഞ്ഞ് നിരവധി രസകരമായ കമന്റുകൾ കാണാം.

Read More:'ഇജ്ജ് സുലൈമാനല്ല ഹനുമാനാണ്;' സ്രാവിനെയും തോളിലിട്ടുള്ള ആ വരവ് കണ്ടോ?

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: