/indian-express-malayalam/media/media_files/2024/12/13/udYiGgXBgs8GJYSDF0Rv.jpg)
ചിത്രം: എക്സ്
തെലുങ്ക് നടൻ അല്ലു അർജുന്റെ അറസ്റ്റാണ് സിനിമ ലോകത്ത് ഇപ്പോൾ പ്രധാന ചർച്ചാ വിഷയം. പുഷ്പ 2 റിലീസിന് മുന്നോടിയായി ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിലാണ് അല്ലുവിനെ കസ്റ്റഡിയിലെടുത്തത്. ജുബിലി ഹിൽസിലെ വസതിയിൽ എത്തി താരത്തെ പൊലീസ് അറസ്റ്റു ചെയ്യുന്ന വീഡിയോകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അറസ്റ്റിനു പിന്നാലെ അല്ലുവിനെ ഗൂഗിളിൽ തിരയുകയാണ് ആരാധകർ. അല്ലു അർജുൻ നിലവിൽ ഗൂഗിളിൽ ട്രെന്റിങാണ്. ഗൂഗിളിന്റെ ഔദ്യോഗിക കണക്കു പ്രകാരം രണ്ടു ലക്ഷത്തിലധികം ആളുകളാണ് മൂന്നു മണിക്കൂറിനുള്ളിൽ അല്ലു അർജുനെ തിരഞ്ഞത്.
ഡിസംബർ നാലിന് ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിൽ വെച്ചാണ് ദാരുണമായ അപകടമുണ്ടായത്. പുഷ്പ 2: ദ റൂൾ എന്ന സിനിമയുടെ പ്രദർശനത്തിൽ അർജുൻ പങ്കെടുത്തിരുന്നു. സഹനടി രശ്മിക മന്ദാനയ്ക്കും ഭാര്യ അല്ലു സ്നേഹ റെഡ്ഡിക്കുമൊപ്പമുള്ള അദ്ദേഹത്തിൻറെ സന്ദർശനം മൂലം ഉണ്ടായ തിക്കിലും തിരക്കിലുമാണ് സ്ത്രീ ആരാധിക മരണപ്പെട്ടത്. ഇവരുടെ മകൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. ഈ സംഭവത്തിൽ പിന്നീട് അല്ലു അർജുൻ അടക്കം ചിത്രത്തിൻറെ അണിയറക്കാർ മാപ്പ് പറഞ്ഞിരുന്നു.
तेलंगाना पुलिस ने पुष्पा 2 स्टार Allu Arjun को गिरफ़्तार कर लिया है … आरोप है कि अल्लु अर्जुन 4 दिसंबर को बिना बताए संध्या सिनेमा हाल के बाहर दर्शकों के बीच पहुँच गए … जिसमें हुई भगदड़ से एक महिला की मौत हो गयी थी … और उसका बेटा गंभीर तौर पर ज़ख़्मी हो गया था pic.twitter.com/reN8pr21TM
— Rohit Vishwakarma (@RohitVEditor) December 13, 2024
പുഷ്പ 2 റിലീസ് ദിനത്തിലെ ദുരന്തത്തിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നേരത്തെ അല്ലു അർജുൻ തെലുങ്കാന ഹൈക്കോടതിയെ സമീപിച്ചിരുന്നു. അല്ലു അർജുനെ കൂടാതെ തീയേറ്റർ ഉടമകൾക്കും സുരക്ഷാജീവനക്കാർക്കും എതിരെയും കേസെടുത്തിരുന്നു. ചിക്ക്ട്പള്ളി പൊലീസ് സ്റ്റേഷനിലേക്ക് താരത്തെ കൊണ്ടുപോയത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.