/indian-express-malayalam/media/media_files/6s6qeEm4FBoFQLymbw0y.jpg)
Representation Image by Abhinav Saha/Indian Express
China-Travel Ban: ചൈനയിൽ പടർന്നു പിടിക്കുന്ന ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് അമേരിക്കയ്ക്കും ചൈനയ്ക്കും ഇടയിൽ യാത്രാ വിലക്ക് ഏർപ്പെടുത്താൻ പ്രസിഡന്റ് ജോ ബൈഡനോട് ആവശ്യപ്പെട്ടു മാർക്കോ റൂബിയോയുടെ നേതൃത്വത്തിലുള്ള അഞ്ച് റിപ്പബ്ലിക്കൻ സെനറ്റർമാർ.
“ഈ പുതിയ അസുഖം മൂലമുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് കൂടുതലറിയുന്നത് വരെ യുണൈറ്റഡ് സ്റ്റേറ്റ്സിനും (ചൈനയ്ക്കും) ഇടയിലുള്ള യാത്ര ഉടൻ നിയന്ത്രിക്കണം,” സെനറ്റ് ഇന്റലിജൻസ് കമ്മിറ്റിയിലെ ഉയർന്ന റിപ്പബ്ലിക്കനായ റൂബിയോയും സെനറ്റർമാരായ ജെ ഡി വാൻസ്, റിക്ക് സ്കോട്ട്, ടോമി ട്യൂബർവില്ലെ, മൈക്ക് ബ്രൗൺ എന്നിവർ ഒപ്പിട്ട കത്തിൽ പറയുന്നു.
ഉയർന്നുവരുന്ന രോഗങ്ങളെ നിരീക്ഷിക്കുന്നതിനുള്ള പ്രോഗ്രാമിൽ, കുട്ടികളിലെ ന്യൂമോണിയയുടെ ക്ലസ്റ്ററുകളെക്കുറിച്ചുള്ള റിപ്പോർട്ട് വന്നതിന്റെ പശ്ചാത്തലത്തിൽ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ചൈനയിൽ നിന്ന് കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടപ്പോളാണ് ഈ വിഷയത്തിലെ ആഗോള ആശങ്ക വർദ്ധിച്ചത്.
അസാധാരണമായി ഒന്നുമില്ല
ചൈനയിലെ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ വർദ്ധനവ് യുഎസ് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ബൈഡൻ ഭരണകൂടത്തിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
“ഞങ്ങൾ സീസണൽ ട്രെൻഡുകൾ കാണുന്നു. അസാധാരണമായി ഒന്നും പ്രത്യക്ഷപ്പെടുന്നില്ല. ഈ സമയത്ത്, യുഎസിലെ അത്യാഹിത വിഭാഗങ്ങളിൽ പരിചരണം തേടുന്ന ആളുകളും ചൈനയിൽ ശ്വാസകോശ സംബന്ധമായ അസുഖം പൊട്ടിപ്പുറപ്പെടുന്നതും തമ്മിൽ ബന്ധമുണ്ടെന്ന് സൂചനകളൊന്നുമില്ല,” ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
സെനറ്റർമാരുടെ അവകാശവാദങ്ങളോട് ശക്തമായ എതിർപ്പ് പ്രകടിപ്പിച്ച വാഷിംഗ്ടണിലെ ചൈനയുടെ എംബസി വക്താവ് ലിയു പെൻഗ്യു, ഇത് 'ദുരുദ്ദേശ്യപരമായ കെട്ടുകഥകൾ' എന്ന് തള്ളിക്കളഞ്ഞു.
Read Here
- ചൈനയിലെ ശ്വാസകോശ സംബന്ധമായ അസുഖം: H9N2 പക്ഷിപ്പനിയെ കുറിച്ച് അറിയേണ്ട കാര്യങ്ങൾ? ലക്ഷണങ്ങൾ, പ്രതിവിധികൾ
- ചൈനയിൽ ശ്വാസകോശ രോഗങ്ങൾ കൂടുന്നു; ആശങ്ക വേണ്ടെന്നും സാഹചര്യം നിരീക്ഷിക്കുന്നുണ്ടെന്നും കേന്ദ്ര സര്ക്കാര്
- China pneumonia outbreak: Here’s everything we know
- Rising respiratory illness in China sparks demand concern among exporters
- China says surge in respiratory illnesses is caused by flu and other known pathogens
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.