scorecardresearch

ചൈനയിലെ ശ്വാസകോശ സംബന്ധമായ അസുഖം: H9N2 പക്ഷിപ്പനിയെ കുറിച്ച് അറിയേണ്ട കാര്യങ്ങൾ? ലക്ഷണങ്ങൾ, പ്രതിവിധികൾ

മ്യൂട്ടേഷൻ സംഭവിക്കുന്നതുമായി ബന്ധപ്പെട്ട് പക്ഷിപ്പനി (ഏവിയൻ ഫ്ലൂ) വൈറസിന്റെ ഒരു ഉപവിഭാഗം നിരീക്ഷിക്കേണ്ടതുണ്ട്. ഡൽഹിയിലെ മാക്‌സ് ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ ഡയറക്ടർ ഡോ. റൊമ്മൽ ടിക്കൂ ചൈനയിലെ പുതിയ രോഗത്തെക്കുറിച്ച് വിശദീകരിക്കുന്നു.

മ്യൂട്ടേഷൻ സംഭവിക്കുന്നതുമായി ബന്ധപ്പെട്ട് പക്ഷിപ്പനി (ഏവിയൻ ഫ്ലൂ) വൈറസിന്റെ ഒരു ഉപവിഭാഗം നിരീക്ഷിക്കേണ്ടതുണ്ട്. ഡൽഹിയിലെ മാക്‌സ് ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ ഡയറക്ടർ ഡോ. റൊമ്മൽ ടിക്കൂ ചൈനയിലെ പുതിയ രോഗത്തെക്കുറിച്ച് വിശദീകരിക്കുന്നു.

author-image
WebDesk
New Update
H9N2 Avian Flu | China respiratory illness

ഫയൽ ചിത്രം

വടക്കൻ ചൈനയിലെ കുട്ടികളെ ബാധിക്കുന്ന അജ്ഞാതമായ ശ്വാസകോശ സംബന്ധമായ അസുഖം പൊട്ടിപ്പുറപ്പെട്ടത് മുതൽ, കോവിഡ് മഹാമാരി നിയന്ത്രണങ്ങൾക്ക് ശേഷം വീണ്ടും വരുന്ന വൈറസുകളുടെ ഒരു മിശ്രണത്തെ (കോക്ടെയ്‌ൽ) കുറിച്ച് അധികാരികൾ പറയുന്നു. ഇൻഫ്ലുവൻസ എ വൈറസിന്റെ ഉപവിഭാഗമായ H9N2 ആണ് നിലവിലുള്ള വൈറസുകളിലൊന്ന്. കോഴികൾ, ടർക്കികൾ തുടങ്ങിയ വളർത്തുന്ന  പക്ഷികളെയാണ് ഇത് പ്രാഥമികമായി ബാധിക്കുന്നത്, ഇവയ്ക്ക് എളുപ്പത്തിൽ മനുഷ്യരിലേക്ക് പകരാൻ കഴിയും. ഇത് വളരെ വേഗത്തിൽ പകരുന്നതാണ്, ഇത് നേരിയ രോഗത്തിന് കാരണമാകുമെന്ന് അറിയാമെങ്കിലും, ചിലപ്പോൾ ഇത് ഗുരുതരമായ അണുബാധയായി മാറുകയും അത് സങ്കീർണമായ ആരോഗ്യപ്രശ്നങ്ങൾക്ക്  കാരണമാവുകയും ചെയ്യും.

എന്തുകൊണ്ടാണ് H9N2 നിരീക്ഷണത്തിലുള്ളത്?

Advertisment

ചൈനയിലെ ഫാമുകളിൽ കാണപ്പെടുന്ന  പക്ഷിപ്പനി (ഏവിയൻ ഫ്ലൂ) വൈറസിന്റെ ഒരു ഉപവിഭാഗം മാറ്റങ്ങൾക്ക് ( മ്യൂട്ടേഷന്) വിധേയമായിക്കൊണ്ടിരിക്കുകയാണ്, ഇത് രോഗം മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും പുതിയൊരു പഠനം പറയുന്നു.  ചൈനയിലെയും നോട്ടിംഗ്ഹാമിലെയും ഗവേഷകരുടെ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയിട്ടുള്ളത്. ഈ കണ്ടെത്തലുകൾ ഒരു പകർച്ചവ്യാധി അല്ലെങ്കിൽ പാൻഡെമിക് ഉണ്ടാക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുന്നുവെന്നും കോഴികളിലും മനുഷ്യരിലുമുള്ള അത്തരം വൈറസുകളെ സൂക്ഷ്മമായി നിരീക്ഷിക്കാൻ യോജിച്ച ഗവേഷണം ആവശ്യമാണെന്നും ഗവേഷകർ പറയുന്നു. കൊറോണ വൈറസ് മ്യൂട്ടേഷൻ ഒരു മഹാമാരിക്ക് കാരണമായതിനാൽ ഇത് ചില ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. എന്നിരുന്നാലും, ഇപ്പോൾ ഈ പുതിയ വകഭേദത്തിന് (സ്‌ട്രെയിൻ) അങ്ങനെയൊരു  സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ലാത്തതിനാൽ, പരിഭ്രാന്തിയുടെ  ആവശ്യമില്ല.

ചില വകഭേദങ്ങൾ കാരണം ഒന്നും സംഭവിക്കാനിടയില്ല. എന്നാൽ, വൈറസുകൾക്ക് മാറ്റം (മ്യൂട്ടേഷനുകൾ) സംഭവിക്കുമ്പോൾ, അവയ്ക്ക്  ശ്വാസകോശങ്ങളെയും ഹൃദയം, കരൾ, വൃക്ക എന്നിവയെയും ആക്രമിക്കാനും അനിയന്ത്രിതമായ രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്നതിന് കാരണമാകയും ചെയ്തേക്കാം.

എന്തുകൊണ്ടാണ് കുട്ടികൾ വേഗത്തിൽ സുഖം പ്രാപിക്കുന്നത്?

ഇതുവരെ, ചൈനയിലെ ശ്വാസകോശ വൈറൽ അണുബാധകൾ കൂടുതലും അപകടകാരികളല്ല, കേസുകൾ നിയന്ത്രണവിധേയമാണ്. അവ കുട്ടികളെ കൂടുതൽ ബാധിക്കുന്നതിനാൽ, അവർ അതിനോട് നന്നായി പ്രതികരിക്കാനുള്ള സാധ്യതയുണ്ട്.കാരണം,  സാർസ് കോവ്- 2 (SARS-CoV-2) വൈറസ് ( കോവിഡ്-19ന്  കാരണമായ വൈറസ്) ബാധിച്ച കുട്ടികൾക്ക് വൈറസിനോട് ശക്തമായ, സുസ്ഥിരമായ ആന്റിബോഡി പ്രതികരണവും മൂക്കിൽ ഉയർന്ന അളവിലുള്ള കോശജ്വലന പ്രോട്ടീനുകളുമുണ്ടെന്നും (inflammatory proteins) എന്നാൽ അത് രക്തത്തിലില്ലെന്നും  യുഎസ് ആസ്ഥാനമായുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (എൻഐഎച്ച്) നടത്തിയ പുതിയ ഗവേഷണം പറയുന്നു,

എന്താണ് അടയാളങ്ങളും ലക്ഷണങ്ങളും?

Advertisment

അണുബാധ സ്വയം പരിമിതപ്പെടുത്തുന്നതും മറ്റേതൊരു ഫ്ലൂ വൈറസിനും സമാനവുമാണ്, സാധാരണയായി രോഗത്തിനൊപ്പം നേത്രരോഗത്തിന് സാധ്യതയുണ്ട്. കടുത്ത പനി, ചുമ, തൊണ്ടവേദന, ശരീരത്തിലും പേശികളിലും വേദന, ഓക്കാനം, വയറിളക്കം, മൂക്കൊലിപ്പ് എന്നിവയാണ് മറ്റ് ലക്ഷണങ്ങൾ.ശ്വാസതടസ്സം, ന്യുമോണിയ,  അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ്  എന്നിവ ഉൾപ്പെടുത്തുന്നു. വളരെ ഗുരുതരമായ കേസുകളിൽ, അപസ്മാരം, രോഗബാധയെ തുടർന്ന് അപകടരമായ നിലയിൽ രക്തസമ്മർദ്ദത്തിൽ അഥവാ ബി പി താഴുക (സെപ്റ്റിക് ഷോക്ക്) എന്നിവ ഉണ്ടാകാം.

എപ്പോഴാണ് നിങ്ങൾ പരിശോധന നടത്തേണ്ടത് എപ്പോൾ?

എല്ലാ ഇൻഫ്ലുവൻസ വൈറസുകളെയും പോലെ, രോഗലക്ഷണങ്ങൾ ആരംഭിച്ച് ആദ്യത്തെ 48 മണിക്കൂറിന് ശേഷം നിങ്ങൾ പരിശോധനയ്ക്ക് വിധേയരാകണം. മൂക്കിലെയും തൊണ്ടയിലെയും സ്വാബ് പരിശോധന രോഗനിർണ്ണയത്തിന് സഹായിക്കുന്നു.

ചികിത്സാ പ്രോട്ടോക്കോൾ

 ചികിത്സ പ്രധാനമായും രോഗലക്ഷണങ്ങളെ അടിസ്ഥാനമാക്കി ആന്റി വൈറലുകൾ ഉപയോഗിച്ചാണ് . കൂടുതൽ ഗുരുതരമായ ലക്ഷണങ്ങൾ ഉള്ളവർക്ക് നെബുലൈസേഷനും സ്റ്റിറോയിഡുകളും ആവശ്യമായി വന്നേക്കാം. ശരീരത്തിൽ നന്നായി ജലാംശം നിലനിർത്തണം, അതിനാൽ ധാരാളം പാനീയങ്ങൾ കുടിക്കുക, വിശ്രമിക്കുക, കൈകൾ ഇടയ്ക്കിടെ കഴുകുക, രോഗാണുക്കൾ കടക്കാതിരിക്കാൻ ശ്രദ്ധിക്കുക. സ്വയം ചികിത്സ പാടില്ല.

ആരാണ് ഏറ്റവും അപകടസാധ്യതയുള്ളത്?

പക്ഷി വളർത്തൽ ഫാമുകൾക്ക്  സമീപമുള്ളവരും രോഗബാധിതരായ ജീവനുള്ളതോ ചത്തതോ ആയ പക്ഷികളുമായി സമ്പർക്കം പുലർത്തിയവർ. രോഗം ബാധിച്ച പക്ഷികൾ സാധാരണയായി അവയുടെ ഉമിനീർ, മലം, മ്യൂക്കസ് എന്നിവയിൽ വൈറസ് പടരുന്നു. ഗർഭിണികൾ, മറ്റ് രോഗങ്ങളുള്ളവർ, പ്രായമായവർ എന്നിവരാണ് ഈ രോഗം  ഏറ്റവും വേഗത്തിൽ  പിടിപെടാൻ സാധ്യതയുള്ളവർ.

പ്രതിരോധം എങ്ങനെ?

വെള്ളത്തുള്ളി, പൊടി എന്നിവയിൽ  വൈറസ് ഉള്ളതിനാൽ, ദയവായി ഒരു മാസ്ക് ധരിക്കുക. നിങ്ങളുടെ കൈകൾ കൊണ്ട് നിങ്ങളുടെ മുഖത്തോ മൂക്കിന്റെ ദ്വാരങ്ങളിലോ തൊടരുത്, നിങ്ങൾ ഇതിനകം രോഗബാധിതരായ ആരെയെങ്കിലും സ്പർശിച്ചിട്ടുണ്ടെങ്കിൽ അത് നിങ്ങളെ ബാധിക്കാം. ശരിയായി സംസ്കരിച്ച കോഴിയിറച്ചിയോ  മാംസമോ കഴിക്കുക എന്നാൽ അസംസ്കൃത കോഴിയോ രക്തമോ ഉള്ളതുമായവ കഴിക്കുന്നത് ഒഴിവാക്കുക.മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ തിരക്കേറിയ സ്ഥലങ്ങൾ, പ്രത്യേകിച്ച് ഫാമുകൾ, ഓപ്പൺ മാർക്കറ്റുകൾ എന്നിവ ഒഴിവാക്കുക. രോഗ ബാധിത രാജ്യങ്ങളിൽ നിന്ന് വരുന്ന ആളുകൾക്കായി എയർപോർട്ട് സ്ക്രീനിങ് പുനരാരംഭിക്കണം.

Bird Flu China

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: