/indian-express-malayalam/media/media_files/uploads/2021/06/Emirates-fligh.jpg)
India to UAE Flight News: ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന സർവീസുകൾ ജൂലൈ ഏഴ് മുതൽ പുനരാരംഭിക്കുമെന്ന് എമിറാത്തി വിമാനക്കമ്പനിയായ എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു. എമിറേറ്റ്സ് എയർലൈൻസിന്റെ ഉപഭോക്തൃ സേവന വിഭാഗമായ എമിറേറ്റ്സ് സപ്പോർട്ട് ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ജൂലൈ ഏഴിനു വിമാനസർവീസുകൾ പുനരാരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഇതിൽ മാറ്റം വരാമെന്നതിന്റെ സൂചനകളും വിമാനക്കമ്പനി നൽകുന്നുണ്ട്. ഈ സാഹചര്യത്തിൽ തങ്ങളുടെ വെബ്സൈറ്റുകളിലും സോഷ്യൽ മീഡിയ ഹാൻഡിലുകളിലും നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങൾ സമയോചിതമായി പരിശോധിക്കണമെന്നും കമ്പനിയുടെ ട്വീറ്റിൽ പറയുന്നു.
"ഇന്ത്യയിൽ നിന്നുള്ള ഞങ്ങളുടെ ഫ്ലൈറ്റുകൾ ജൂലൈ 7 മുതൽ ലഭ്യവും. ഞങ്ങൾ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നത് തുടരുന്നു. ഞങ്ങളുടെ യാത്രാ അപ്‌ഡേറ്റുകൾ നിരീക്ഷിക്കാൻ ഞങ്ങൾ നിങ്ങളോട് ശുപാർശ ചെയ്യുന്നു," എമിറേറ്റ്സ് സപ്പോർട്ടിന്റെ ട്വീറ്റിൽ പറയുന്നു.
Read Here
- India-UAE Flight News:ഗള്‍ഫിലേക്കുള്ള യാത്ര; വിമാനടിക്കറ്റ് ബുക്കിംഗ് പുനരാരംഭിച്ചു
- India-UAE Flight News: യുഎഇ യാത്രാ വിലക്ക്; ഇനിയെത്ര നാൾ?
- India-UAE Flight: കുതിച്ചുയര്‍ന്നു ടിക്കറ്റ് വില്‍പ്പന
Hi, our flights from India are available from the of 7th July onwards. While we continue monitoring the situation, I'd recommend you to keep an eye on our travel updates via https://t.co/NgNBEdXBdZ
— Emirates Support (@EmiratesSupport) June 24, 2021
Read More: India-UAE Flight News: ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾ ജൂലൈ 21ന് ശേഷമെന്ന് ഇത്തിഹാദ്
കോവിഡ് വ്യാപനത്തെത്തുടർന്നാണ് ഇന്ത്യയിലേക്കുള്ള സർവീസുകൾ എമിറേറ്റ്സ് എയർലൈൻസ് നിർത്തിവച്ചത്. വാക്സിനേഷൻ സ്വീകരിച്ചവർക്ക് രാജ്യത്തേക്ക് പ്രവേശിക്കാമെന്ന് യുഎഇ നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യയിൽ നൽകുന്ന വാക്സിനുകളിൽ കോവിഷീൽഡ് വാക്സിനാണ് യുഎഇയിൽ അംഗീകാരമുള്ളത്.
Read More: വാക്സിൻ സ്വീകരിച്ച ഇന്ത്യക്കാർക്ക് ദുബായിൽ പ്രവേശിക്കാം; യാത്രാ നിയന്ത്രണങ്ങളിൽ ഇളവ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.