Latest News

വാക്സിൻ സ്വീകരിച്ച ഇന്ത്യക്കാർക്ക് ദുബായിൽ പ്രവേശിക്കാം; യാത്രാ നിയന്ത്രണങ്ങളിൽ ഇളവ്

ബുധനാഴ്ച മുതൽ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും

UAE, യുഎഇ, UAE visa fine waiver scheme, യുഎഇയുടെ വിസാ പിഴ ഇളവ് പദ്ധതി, UAE visa fine waiver scheme for Indian expats, ഇന്ത്യക്കാർക്ക് വിസാ പിഴ ഇളവ് പദ്ധതിയുമായി യുഎഇ, Abu Dhabi, അബുദാബി, Dubai, ദുബായ്, Sharjah, ഷാര്‍ജ, Fujairah, ഫുജൈറ, Ras Al Khaimah, റാസ് അല്‍ ഖൈമ, Umm Al Quwain, ഉം അല്‍ ക്വെയ്ന്‍, Ajman, അജ്മാന്‍ Latest news, Gulf news, ie malayalam, ഐഇ മലയാളം

ദുബായ്: ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്ന് ദുബായിലെത്തുന്ന യാത്രക്കാർക്കുള്ള നിയന്ത്രണങ്ങൾ ലഘൂകരിച്ചു. ഇന്ത്യക്ക് പുറമെ ദക്ഷിണാഫ്രിക്ക, നൈജീരിയ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കുള്ള നിയന്ത്രണങ്ങളാണ് ലഘൂകരിച്ചത്.

യുഎഇയിൽ താമസ വിസയിലുള്ളവർക്ക് രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചാൽ ദുബായിൽ പ്രവേശിക്കാൻ പുതുക്കിയ നിയന്ത്രണങ്ങൾ പ്രകാരം സാധിക്കും. യുഎഇ അംഗീകരിച്ച വാക്സിൻ സ്വീകരിച്ചവർക്കാണ് ഇത്തരത്തിൽ പ്രവേശന അനുമതി ലഭിക്കുക. മാറ്റങ്ങൾ ജൂൺ 23 ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരും.

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കുള്ള ഇളവുകൾ

യുഎഇ അംഗീകരിച്ച വാക്സിനുകളുടെ രണ്ട് ഡോസുകൾ ലഭിച്ച താമസക്കാരെ ദുബായിൽ പ്രവേശിക്കാൻ അനുവദിക്കും.

യാത്ര ചെയ്യുന്നതിന് 48 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് നെഗറ്റീവ് പരിശോധനാ ഫലം ഹാജരാക്കണം; യുഎഇ പൗരന്മാർക്ക് ഇതിൽ ഇളവുണ്ട്.

ക്യുആർ കോഡ് സഹിതമുള്ള പിസിആർ പരിശോധന ഫല സർട്ടിഫിക്കറ്റുകൾ മാത്രമാണ് സ്വീകരിക്കുക.

വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പ് എല്ലാ യാത്രക്കാരും റാപിഡ് പിസിആർ ടെസ്റ്റ് നടത്തണം.

Read More: യുഎഇയിൽ കോവി‍ഡ് പിഴത്തുകകൾ മൊബൈൽ ആപ്പ് വഴി അടയ്ക്കാം

ദുബായ് വിമാനത്താവളത്തിൽ എത്തുമ്പോൾ എല്ലാ യാത്രക്കാരും പിസിആർ പരിശോധനയ്ക്ക് വിധേയരാകണം.

പി‌സി‌ആർ‌ പരിശോധനാ ഫലം ലഭിക്കുന്നതുവരെ യാത്രക്കാർ‌ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ കഴിയണം. യുഎഇ പൗരന്മാർക്കും നയതന്ത്ര ഉദ്യോഗസ്ഥർക്കും ഇതിൽ ഇളവുണ്ട്.

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: Covid 19 relaxations in dubai travel restrictions for passengers from india

Next Story
ഖത്തറിൽ തൊഴില്‍മാറ്റ വ്യവസ്‌ഥകള്‍ ലഘൂകരിച്ചു; അതേ വിഭാഗത്തിലെ വീസ വേണമെന്നില്ല
The moderation of comments is automated and not cleared manually by malayalam.indianexpress.com